Connect with us

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ‘21 ഗ്രാംസ്’; ‘അഞ്ചാം പാതിര’ക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു ത്രില്ലർ കൂടി; അനൂപ് മേനോൻ ചിത്രം മാർച്ച്‌ 18 ന്‌ തിയേറ്ററുകളിൽ

Malayalam

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ‘21 ഗ്രാംസ്’; ‘അഞ്ചാം പാതിര’ക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു ത്രില്ലർ കൂടി; അനൂപ് മേനോൻ ചിത്രം മാർച്ച്‌ 18 ന്‌ തിയേറ്ററുകളിൽ

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ‘21 ഗ്രാംസ്’; ‘അഞ്ചാം പാതിര’ക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു ത്രില്ലർ കൂടി; അനൂപ് മേനോൻ ചിത്രം മാർച്ച്‌ 18 ന്‌ തിയേറ്ററുകളിൽ

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ’21 ഗ്രാംസ്’ തിയേറ്ററുകളിൽ എത്തുന്നു. അഞ്ചാം പാതിര’എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം മലയാള സിനിമയിൽ പുറത്തിറങ്ങുന്ന മറ്റൊരു ത്രില്ലർ ചിത്രമായിരിക്കും ഇത്.

മാർച്ച്‌ 18ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഗംഭീര സസ്പെൻസും ദീപക് ദേവിന്റെ ശക്തമായ പശ്ചാത്തലസംഗീതവും കൊണ്ട് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. നിഗൂഢമായ ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ തരുന്ന സൂചന. ക്രൂരമായ കൊലപാതകങ്ങളും അതിന്റെ അന്വേഷണവും ആയി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു മോഡിലായിരിക്കും ഒരുങ്ങുന്നതെന്നാണ് ചിത്രം തരുന്ന സൂചന.

ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്കും ‘ഫോറൻസിക്‌’നും ‘ഓപ്പറേഷൻ ജാവ’യ്ക്കും ശേഷം മലയാളത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ജോണറിൽ ഒരു സിനിമ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് അനുയോജ്യമായ വിഷ്വൽസും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

തിരക്കഥ, സംവിധാനം: ബിബിൻ കൃഷ്ണ, നിർമ്മാണം: റിനീഷ് കെ എൻ, ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അപ്പു എൻ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്‌സ്: വിനായക് ശശികുമാർ, സൗണ്ട് മിക്സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈൻ: ജുബിൻ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്: ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വാദയർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്‌റ്റ്യൂംസ്: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആർ ഒ: വാഴൂർ ജോസ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: യെല്ലോടൂത്‌സ്, അസ്സോസിയേറ്റ് ഡയറക്ടർസ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ്: സുധീഷ് ഭരതൻ, യദുകൃഷ്ണ ദയകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്: എം. ആർ പ്രൊഫഷണൽ.

More in Malayalam

Trending

Recent

To Top