Connect with us

ഒരു വര്‍ഷം കൊണ്ട് തീരണ്ടത് ; നീണ്ടു നീണ്ടു ഇത് എങ്ങോട്ട് ദിലീപിന് എതിരെ ഇത്രയും തെളിവുകൾ ! ഒടുവിൽ അതും !

Malayalam

ഒരു വര്‍ഷം കൊണ്ട് തീരണ്ടത് ; നീണ്ടു നീണ്ടു ഇത് എങ്ങോട്ട് ദിലീപിന് എതിരെ ഇത്രയും തെളിവുകൾ ! ഒടുവിൽ അതും !

ഒരു വര്‍ഷം കൊണ്ട് തീരണ്ടത് ; നീണ്ടു നീണ്ടു ഇത് എങ്ങോട്ട് ദിലീപിന് എതിരെ ഇത്രയും തെളിവുകൾ ! ഒടുവിൽ അതും !

കഴിഞ്ഞ കുറച്ച നാളുകളായി നടി ആക്രമിക്കപ്പെട്ട കേസാണ് എങ്ങും ചർച്ചയാകുന്നത് . ഓരോ ദിവസവും വ്യത്യസ്തമായ വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട പുറത്തുവരുന്നത് . കേസുമായി ബന്ധപ്പെട്ട് സിനിമ രംഗത്തുള്ള പലരേയും വരും ദിവസങ്ങളില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട് എന്നതരത്തിൽ റിപോർട്ടുകൾ വന്നിരുന്നു . ഇപ്പം കിട്ടിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. കേസില്‍ നിർണ്ണായകമായ ചില നീക്കങ്ങളും ക്രൈംബാഞ്ച് നടത്തി വരുന്നുണ്ട്. കേസ് അന്വേഷണം വളരെ ശക്തമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ഇതുവരേയുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വിചാരണക്കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് എത്തുന്ന വേളയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് ചിത്രം മാറിയത്. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കെയാണ് സംവിധായകന്റെ വെളിപ്പെടുത്തലുണ്ടായത്. തുടര്‍ന്ന് ദിലീപിനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ആരംഭിച്ചു.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന വിവരം വന്നു. ഇതിനെതിരെ നടി തന്നെ രംഗത്തെത്തി. തുടര്‍ച്ചയായ നിയമനടപടികളും ഹര്‍ജികളും ഉപഹര്‍ജികളും വന്നു. ദിലീപ് കേസില്‍ പ്രതിയല്ലായിരുന്നു എങ്കില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരു വര്‍ഷം കൊണ്ട് തീരുമായിരുന്നു എന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നു…

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു സംഘം വാഹനം തടഞ്ഞ് ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ കേസില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ദിലീപിന്റെ പേര് ഉയര്‍ന്നുകേട്ടത്. ഇതോടെ കേസിന്റെ ഗൗരവം മാറി.

സഹപ്രവര്‍ത്തകയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരെ ഉയര്‍ന്ന ആരോപണം. അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. 2017 ജൂലൈയില്‍ ദിലീപിനെയും നാദര്‍ഷയെയും ചോദ്യം ചെയ്തു. പിന്നീട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം കിട്ടി പുറത്തിറങ്ങി.വിദേശ യാത്രയ്ക്ക് ആദ്യം ദിലീപിന് അനുമതിയുണ്ടായിരുന്നില്ല. പിന്നീട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു ഇളവ് നേടി. അതിനിടെ, കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്ത് വീണ്ടും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട് എന്ന വാദവും ഉയര്‍ന്നു. ഇതെല്ലാം വിചാരണ വൈകാന്‍ ഇടയായി.

നടി ആക്രമിക്കപ്പെട്ട കേസില്‍ പല തവണ ഹൈക്കോടതിയില്‍ ഹര്‍ജികളും ഉപഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ദിലീപ് പല തവണ സുപ്രീംകോടതിയിലുമെത്തി. മേല്‍ക്കോടതികളുടെ തീരുമാനം വരുന്നത് വരെ വിചാരണ തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥ വന്നു. വിചാരണ കോടതിയുടെ അഭ്യര്‍ഥന പരിഗണിച്ച് സുപ്രീംകോടതി നാല് തവണ വിചാരണയ്ക്കുള്ള സമയം നീട്ടി നല്‍കി.വിചാരണ കോടതി അഞ്ചാം തവണയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യം. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണ്. ഇനിയും നിരവധി പേരെ വിസ്തരിക്കണം, ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കണം. നേരത്തെ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണം… ഇതെല്ലാമാണ് വിചാരണ ഇനിയും വൈകിക്കുന്നത്.

ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ദിലീപ് പ്രതിയായതു കൊണ്ടു മാത്രമാണ് കേസ് ഇത്രയും വൈകുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഒരു പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയിരുന്നു . കേസിലെ മറ്റു പ്രതികള്‍ ജയിലിലാണ്. അവര്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായ രീതിയിലാണ്. ദിലീപ് പ്രതിസ്ഥാനത്തില്ലായിരുന്നു എങ്കില്‍ കേസ് ഒരു വര്‍ഷം കൊണ്ടു തന്നെ തീരുമാനിയിരുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top