Malayalam
‘ജനങ്ങള്‍ നിങ്ങളെ വെറുക്കും.. തകര്‍ക്കും, നിങ്ങളെ വിലയിരുത്തും,പക്ഷെ നിങ്ങള്‍ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്’; അമൃത സുരേഷ് ഞെട്ടിച്ചു…വീഡിയോ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരം
‘ജനങ്ങള്‍ നിങ്ങളെ വെറുക്കും.. തകര്‍ക്കും, നിങ്ങളെ വിലയിരുത്തും,പക്ഷെ നിങ്ങള്‍ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്’; അമൃത സുരേഷ് ഞെട്ടിച്ചു…വീഡിയോ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരം
നടന് ബാലയുമായുള്ള വിവാഹവും, തൊട്ട് പിന്നാലെ ആ ദാമ്പത്യം വേർപിരിഞ്ഞതോടെയാണ് അമൃത സുരേഷ് വിവാദങ്ങളില്‍ നിറഞ്ഞ് നിന്നത്. മകളുടെ പേരിലും അല്ലാതെയുമായി നിരവധി വിമര്‍ശനങ്ങള്‍ ഈ കാലയളവില്‍ അമൃതയെ തേടി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത ഇന്ന് തിരക്കിൻറെ ലോകത്താണ്. യൂട്യൂബിലൂടെ വ്ളോഗും റീല്‍സും ഒക്കെയായി അമൃതയും സഹോദരി അഭിരാമിയുമൊക്കെ സജീവമാണ്.
ഏറ്റവും പുതിയതായി വേറിട്ടൊരു വീഡിയോയുമായിട്ടാണ് അമൃത ഇപ്പോൾ എത്തിയിരിക്കുന്നത്. കുറച്ച് മാസ് ഒക്കെ ഉള്ള വീഡിയോയ്ക്ക് ഗായിക അതിന് നല്കിയ ക്യാപ്ഷനാണ് രസകരമായ കാര്യം. ‘മദ്യപിയ്ക്കുന്ന’ ഒരു വീഡിയോയുമായിട്ടാണ് അമൃത എത്തിയത്. സംഗതി വിവാദമാകുന്നതിന് മുന്‍പേ തന്നെ അതിന് താരം വിശദീകരണവും നല്‍കിയിട്ടുണ്ട്.
സഞ്ജയ് ലീല ബന്‍സാലി എന്ന ചിത്രത്തിലെ പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പം ഒരു ബാറില്‍ ഇരുന്ന് മദ്യപിയ്ക്കുന്നതായ പ്രതീതി നല്‍കുന്നതാണ് വീഡിയോ. ‘ജനങ്ങള്‍ നിങ്ങളെ വെറുക്കും.. തകര്‍ക്കും, നിങ്ങളെ വിലയിരുത്തും. പക്ഷെ നിങ്ങള്‍ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്’ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത സുരേഷ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.
ഒരു ബാര്‍ സെറ്റപ്പില്‍ ലൈറ്റുകളൊക്കെ അഡ്ജസറ്റ് ചെയ്ത് കൈയ്യില്‍ മദ്യ ഗ്ലാസുമായി ഇരിക്കുന്നു. പാട്ടിന് അനുസരിച്ച് കള്ള് കുടിക്കുന്നത് പോലെയൊക്കെയുള്ള ആക്ഷനും ഗായിക കൊടുത്തിരുന്നു. സ്വഭാവികമായും ഇത്രയും ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ അമൃത സുരേഷ് കള്ള് കുടിച്ചു, വീഡിയോ പങ്കുവെച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വരും.
എന്നാല്‍ തന്റെ വീഡിയോ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ച് അതിനുള്ള വിശദീകരണവും ഗായിക നല്‍കിയിരുന്നു. തന്റെ കൈയ്യിലെ ഗ്ലാസിലെ വെള്ളം എന്താണെന്നും അത് ചോദിച്ച് കൊണ്ടുള്ള കമന്റുകളൊന്നും വരേണ്ടതില്ലെന്നുമൊക്കെയാണ് ക്യാപ്ഷനില്‍ നടി കൊടുത്തിരിക്കുന്നത്. എന്നിരുന്നാലും സംഭവം കളറായിട്ടുണ്ടെന്നാണ് ആരാധകരും പറയുന്നത്.
വീഡിയോയില്‍ ഞാന്‍ കുടിക്കുന്നത് പോലെ കാണിച്ചിരിക്കുന്നത് പരിശുദ്ധമായ കട്ടന്‍ ചായ ആണ്. അതിനാല്‍ ആ ബ്രാന്‍ഡ് ഏതാണെന്നോ ആ കുടിക്കുന്നതിന്റെ പേരില്‍ മോശം അഭിപ്രായങ്ങളും കമന്റുകളുമായി വരരുത് എന്നുമാണ് അമൃത പറഞ്ഞിരിക്കുന്നത്.
അതേ സമയം അത് കട്ടന്‍ചായ ആണെന്ന് വെളിപ്പെടുത്തേണ്ടത് ഇല്ലായിരുന്നു എന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. കൈയ്യിലെ ഗ്ലാസില്‍ കൂടിയ ഏതോ ബ്രാന്‍ഡ് ആണെന്ന് എല്ലാവരും അങ്ങ് കരുതിക്കോളുമായിരുന്നു. ഇത്രയൊന്നും വിശദീകരണം നല്കിയില്ലെങ്കിലും ഇതൊക്കെ വെറും അഭിനയമാണെന്ന് ഞങ്ങള്‍ക്ക് അറിയാമല്ലോ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. അതേ സമയം അഭിനയത്തില്‍ സജീവമാവാന്‍ അമൃതയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. അടുത്തിടെ അഭിനയം പഠിക്കാന്‍ പോയതുമായി ബന്ധപ്പെട്ട വിശേഷങ്ങളും ഗായിക പങ്കുവെച്ചിരുന്നു.
