News
ആരും ഭയപ്പെടേണ്ടതില്ല ; ഞങ്ങൾ കൊവിഡിനെ പോരാടി തോൽപ്പിക്കും; മേഘ്ന രാജ്
ആരും ഭയപ്പെടേണ്ടതില്ല ; ഞങ്ങൾ കൊവിഡിനെ പോരാടി തോൽപ്പിക്കും; മേഘ്ന രാജ്
തെന്നിന്ത്യൻ നടി മേഘ്ന രാജിനും നവജാതശിശുവിനും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍. അതിനിടയിലാണ് വീണ്ടും ഏറെ ദുഖകരമായ വാർത്ത പുറത്ത് വന്നത്
തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും അടുത്ത ആഴ്ചകളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നവരെയെല്ലാം തങ്ങളുടെ റിസർട്ടിനെ കുറിച്ച് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും മേഘ്ന ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട കുറിപ്പിൽ കുറിച്ചിരിക്കുന്നു . ആരും ഭയപ്പെടേണ്ടതായില്ലെന്നും തങ്ങൾക്ക് മറ്റു പ്രശ്നങ്ങളില്ലെന്നും മേഘ്ന പറയുന്നു പെട്ടെന്നുള്ള രോഗശാന്തി ആശംസിച്ച് നിരവധി പേരാണ് കമൻ്റുകളിൽ കുറിച്ചിരിക്കുന്നത്.
മേഘ്നയുടെ അമ്മ പ്രമീളയെ കഴിഞ്ഞ ദിവസം ശാരീരിക പ്രശ്നങ്ങൾ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്.അച്ഛന് സുന്ദര്‍രാജും ആശുപത്രിയിലാണ്. പ്രസവ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു മേഘ്ന
കഴിഞ്ഞ ജൂണിലാണ് മേഘ്നയുടെ ഭർത്താവും അഭിനേതാവുമായിരുന്ന ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം.
ഇതിനു പിന്നാലെയാണ് മേഘ്ന തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞതിഥിയെ ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിരുവിന്റേയും മേഘ്നയുടേയും എന്ഗേജ്മന്റ് ആനിവേഴ്സറി ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവ്. മരുമകന് തിരികെ വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മേഘ്നയുടെ പിതാവ് പറഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമായി കുടുംബാത്തിലുള്ളവരുടെ മുഖത്ത് ഇപ്പോഴാണ് പുഞ്ചിരി കാണുന്നതെന്നായിരുന്നു അര്ജുന് സര്‍ജ പറഞ്ഞത്. അതിനിടയിലാണ് മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് പോസിറ്റീവാണെന്നുള്ള വാർത്ത വന്നത്
