Malayalam
ശിവാഞ്ജലിമാരുടെ സീന്‍ റിപ്പീറ്റ് ആണ്; പഴയ ഗുമ്മില്ല; ആര് പറഞ്ഞു റിപ്പീറ്റ് ആണെന്ന് പിഴിയുന്ന സാരി വേറെ ആണ് ; മുദ്ര ശ്രെദ്ധിക്കണം മുദ്ര; സാന്ത്വനത്തെ ട്രോളി ആരാധകര്‍!
ശിവാഞ്ജലിമാരുടെ സീന്‍ റിപ്പീറ്റ് ആണ്; പഴയ ഗുമ്മില്ല; ആര് പറഞ്ഞു റിപ്പീറ്റ് ആണെന്ന് പിഴിയുന്ന സാരി വേറെ ആണ് ; മുദ്ര ശ്രെദ്ധിക്കണം മുദ്ര; സാന്ത്വനത്തെ ട്രോളി ആരാധകര്‍!
കൂട്ടുകുടുംബ പശ്ചാത്തലത്തിൽ മിനിസ്ക്രീന്‍ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്. റേറ്റിംഗില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ പരമ്പര. മാസങ്ങള്‍ക്ക് മുന്‍പ് ഒന്നാം സ്ഥാനത്ത് ആയിരുന്നു സീരിയല്‍. കുടുംബവിളക്കും സാന്ത്വനവും തമ്മില്‍ കുടുത്ത മത്സരം നടക്കുകയാണ്.
ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവുമാണ് ദേവിയും ബാലനുമായി എത്തുന്നത്. ഗിരീഷ് നമ്പ്യാര്‍, സജിന്‍, അച്ചു എന്നിവരാണ സഹോദരന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഭാര്യമാരായിട്ടാണ് ഗോപിക അനിലും രക്ഷാ രാജും എത്തുന്നത്.
സഹോദരന്മാര്ക്ക് വേണ്ടി ജീവിക്കുന്ന ദേവിയും ബാലന്റേയും കുടുംബത്തിലേയ്ക്ക് തമ്പി എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. സഹോദരന്മാരെ തമ്മില്‍ പിണക്കുക എന്നതാണ് തമ്പിയുടെ പ്രധാന ഉദ്ദ്യേശം. മകള്‍ അപ്പു ഹരിയെ വിവാഹം കഴിക്കുന്നതോടെയാണ് സ്വാന്ത്വനം കുടുംബവുമായി തമ്പിയുടെ പ്രശ്നം തുടങ്ങുന്നത്.
മകള്‍ അമ്മയാവാന്‍ പോകുന്നു എന്ന് അറിഞ്ഞതോടെ പിണക്കമൊക്ക മറന്ന് മകളേയും മരുമകളേയും സ്വീകരിക്കുകയായിരുന്നു. അപ്പുവിനെ സ്വീകരിക്കുമ്പോഴും ഇയാളുടെ ഉദ്ദ്യേശം സാന്ത്വനം കുടുംബത്തില്‍ നിന്ന് ഇവരെ അടര്‍ത്തി മാറ്റുക എന്നതാണ്.
ഇതിനായി പല കുതന്ത്രങ്ങളും പയറ്റുകയാണ്. ഇപ്പോഴിത സഹോദരങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി സഹോദരി രാജലക്ഷ്മിയെ അങ്ങോട്ട് അയച്ചിരിക്കുകയാണ്. ഇവര്‍ വീട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.
സംഭവബഹുലമായ എപ്പിസോഡുകളാണ് ഇനി വരാന്‍ പോകുന്നത്. ലെച്ചു അപ്പച്ചിയ്ക്ക് കണക്കിന് കൊടുക്കുകയാണ് അഞ്ജു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് സാന്ത്വനത്തിന്റെ ട്രോളാണ്.
ഒരിക്കല്‍ കാണിച്ച ശിവാഞ്ജലി സീന്‍ വീണ്ടും റിപ്പീറ്റ് കാണിക്കുന്നത് എന്തിനാണെന്നാണ് ചോദിക്കുന്നത്. രസകരമായ ട്രോള്‍ സാന്ത്വനത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.ശിവാഞ്ജലിമാര്‍ ഒന്നിച്ച് തുണി അലക്കുന്ന സീന്‍ നേരത്തെ ഹിറ്റ് ആയിരുന്നു. വീണ്ടും അത്തരത്തിലുള്ള സീന്‍ സീരിയലില്‍ കാണിക്കുകയാണ്.ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. രസകരമായ ചര്‍ച്ചകളാണ് ട്രോളി ഉദ്ധരിച്ച് നടക്കുന്നത്.
”കണ്ടത് തന്നെ എന്തിനാ റിപീറ്റ് ആക്കുന്നെ ഇത് കണ്ടു ഒരു പുതുമയും ഇല്ലാ വെറൈറ്റി സീന്‍ വരട്ടെ മാമ എന്തായാലും ശിവജ്ഞലി യുടെ സീന്‍ കാണാന്‍ വെയ്റ്റിംഗ്”എന്ന് കുറിച്ച് കൊണ്ടാ്ണ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.
”ആര് പറഞ്ഞു റിപ്പീറ്റ് ആണെന്ന് പിഴിയുന്ന സാരി വേറെ ആണ് അവര്‍ രണ്ട് പേരും ഉടുത്തേക്കുന്ന ഡ്രസ്സ് വേറെ ആണ്. ബാക്ക്ഗ്രൗണ്ടി നും വിത്യാസം ഇല്ലേ. മുദ്ര ശ്രെദ്ധിക്കണം മുദ്ര. ഇത്രേം ചെയ്ഞ്ച് വരുത്തിട്ട് അവമാര്‍ക്ക് റിപ്പീറ്റ് ആണും പോലും” എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. ഇപ്പോഴുള്ള സീരിയൽ പ്രേക്ഷകർ എല്ലാം യൂത്ത് ആയതിനാൽ സീരിയൽ ട്രോളുകൾ നിരവധിയാണ്.
about santhwanam
