Malayalam
സ്റ്റാർ മാജിക്കിലെ ആ സുന്ദരി; സുധീഷന് ബന്ധമുള്ള ആ താരം! ഞെട്ടിച്ചുകളഞ്ഞല്ലോ എന്ന് ആരാധകർ !
സ്റ്റാർ മാജിക്കിലെ ആ സുന്ദരി; സുധീഷന് ബന്ധമുള്ള ആ താരം! ഞെട്ടിച്ചുകളഞ്ഞല്ലോ എന്ന് ആരാധകർ !
സ്റ്റാർ മാജിക്ക് എന്ന ടിവി ഷോയ്ക്ക് നിരവധി പ്രേക്ഷകരാണുള്ളത് . മിനിസ്ക്രീൻ താരങ്ങളെ അണിനിരത്തി ഗെയിം ഷോകളും കളി-ചിരി തമാശകളും ഒരുക്കിയാണ് ഷോ മുന്നേറുന്നത്. കുടുംബ പ്രേക്ഷകരുടെ ടെൻഷനൊക്കെ ഒഴിവാക്കി ഫുൾ ചിരി മോഡിൽ നടത്തുന്ന പരിപാടി എന്ന നിലയ്ക്കാണ് സ്റ്റാർ മാജിക്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആർജെ കൂടിയായ ലക്ഷ്മി നക്ഷത്രയാണ് പരിപാടിയുടെ അവതാരകയായി എത്തുന്നത്. പരിപാടി നിരവധി തവണ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഷോയിലെ റേസിസവും ബോഡി ഷേമിങ്ങും ഇത്തരത്തിൽ പല തവണ വിമർശിക്കപ്പെട്ടിട്ടുണ്ട്.
കോമഡിയ്ക്ക് ഒട്ടും പഞ്ഞമില്ലാത്ത റിയാലിറ്റി ഷോയാണ് സ്റ്റാര്‍ മാജിക്ക്. പരസ്പരമുള്ള പാരവെപ്പും കൊടുക്കല്‍ വാങ്ങലും ഈ ഫ്‌ളോറില്‍ സ്ഥിരം കാഴ്ചയാണ്. അതിപ്പോള്‍ ഷോയിലെ കണ്ടസ്റ്റന്റ് ആണെങ്കിലും അതിഥികളായി എത്തുന്ന താരങ്ങളാണെങ്കിലും പരസ്പരമുള്ള കൗണ്ടറുകള്‍ക്ക് ഒരു കുറവും വരാറില്ല. നടന്‍ സുധീഷ് ആണ് പുതിയ ഷെഡ്യൂളിലെ അതിഥിയായി എത്തുത്ത്. ചിരിക്കാനും ചിന്തിക്കാനും കുറേയേറെയുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് സ്റ്റാര്‍മാജിക്കിലെ പുതിയ പ്രമോ പുറത്ത് വിട്ടു.
ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഡിമ്പല്‍ ഭലും ഇത്തവണ സ്റ്റാര്‍ മാജിക്കിന്റെ ഫ്‌ളോറില്‍ എത്തുന്നുണ്ട്. ഡിമ്പളിന്റെ ഇംഗ്ലീഷ് സംസാരത്തിന് മുന്നില്‍ കുഴഞ്ഞ് മറിഞ്ഞ് നില്‍ക്കുന്ന സുധി ഒരു ചിരിക്കാഴ്ചയാണ്. കൂടെ ഉല്ലാസ് പന്തളത്തിന്റെ കൗണ്ടറും ഉണ്ട്.
അതിഥിയായി എത്തുന്നതാണ് നടന്‍ സുധീഷ്. അല്ലു അര്‍ജ്ജുന്റെ പാട്ടിന് ചുവട് വച്ച് വരുന്ന സുധീഷിനെയും സ്റ്റാര്‍ മാജിക്ക് താരങ്ങള്‍ വെറുതെ വിടുന്നില്ല. ‘കിണ്ടി’ എന്ന് വിളിച്ചുകൊണ്ടുള്ള കളിയാക്കലുകള്‍ക്ക് സുധീഷ് ഇരയാകുന്ന കാഴ്ചയും പുതിയ എപ്പിസോഡില്‍ കാണാം
മറ്റൊരു ക്യൂരിയോസിറ്റി കൂടെ പുതിയ പ്രമോയില്‍ ഒളിപ്പിച്ചിട്ടുണ്ട്. ‘സ്റ്റാര്‍മാജിക്കിലെ ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധമുണ്ട്’ എന്ന് സുധീഷ് പറയുന്നു. അനുവും ശ്രീവിദ്യയും ലക്ഷ്മി നക്ഷത്രയുമാണ് ഇപ്പോള്‍ ഫ്‌ളോറില്‍ ഉള്ള പെണ്‍ തരികള്‍. ഇവരില്‍ ആരായിരിയ്ക്കും ആ പെണ്‍കുട്ടി, എന്തായിരിയ്ക്കും ബന്ധം എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.
തന്റെ കൗമാര കാലത്ത് സിനിമയില്‍ എത്തിയ നടനാണ് സുധീഷ്. എണ്‍പതുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ നടന്‍ ഇടക്കാലത്ത് ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കലാപരമായി മുന്നിട്ട് നില്‍ക്കുന്ന, അഭിനയ സാധ്യതകള്‍ ഏറെയുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുകയാണ് സുധീഷ്.
നായകനായും, സഹനടനായും,ഹാസ്യ നടനായും, അയലത്തെ വീട്ടിലെ പയ്യൻ ഇമേജിലുമൊക്കെ അഭിനയിച്ചു തിളങ്ങിയ മലയാളികളുടെ പ്രീയപ്പെട്ട നടനാണ് സുധീഷ്.
എന്നാൽ ഈ അടുത്ത കാലത്തായി അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ സുധീഷിനെ തേടിയെത്തുന്നുണ്ട്. തന്റെ പ്രതിഭ പല തവണ നമുക്ക് കാണിച്ചു തന്നിട്ടുള്ള ഈ നടൻ ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.ഈ അടുത്തിടെ റിലീസ് ചെയ്ത സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിൽ, 35 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവുമായി എത്തിയിരിക്കുകയാണ് സുധീഷ്. ക്രൂരനായ ഒരു വില്ലനായാണ് സുധീഷ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്‌റ്റൈലിഷ് വില്ലനായി ആണ് സുധീഷ് അഭിനയിച്ചു തകർത്തിരിക്കുന്നത്.
സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇതിലെ ജെയിംസ്. പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നത്.ഗംഭീര മേക്കിങ്ങും സസ്പെൻസ് നിറഞ്ഞ കഥയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
about star magic