Malayalam
കറുത്തവരെ കളിയാക്കാൻ വിസമ്മതിച്ചു ആ ചാനലുകാർ അടിച്ചോടിച്ചു തുറന്നടിച്ച് അസീസ് നെടുമങ്ങാട്
കറുത്തവരെ കളിയാക്കാൻ വിസമ്മതിച്ചു ആ ചാനലുകാർ അടിച്ചോടിച്ചു തുറന്നടിച്ച് അസീസ് നെടുമങ്ങാട്
മലയാളികളുടെ പ്രിയപപ്പെട്ട താരമാണ് അസീസ് നെടുമങ്ങാട്. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് നിരവധി സിനിമകളിലൂടെ അഭിനേതാവായി മാറുകയായിരുന്നു താരം. ഫ്ലവേഴ്സ് ചാനലിൻ്റെ സൂപ്പർഹിറ്റ് ഷോകളിലൊന്നായ സ്റ്റാർ മാജിക്ക് ഷോയിലെ നിറസാന്നിധ്യമായ അസീസ് നെടുമങ്ങാടിന്റെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
കറുപ്പിനെ കളിയാക്കാൻ തയ്യാറാകാത്തത് കൊണ്ട് മാത്രം ഒരു ചാനലിൽ നിന്നും പുറത്തായതായാണ് അസീസിൻ്റെ തുറന്നു പറച്ചിൽ. റിപ്പോർട്ടർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അസീസ് നെടുമങ്ങാട് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ചാനലുകളിലെ സ്കിറ്റുകളിൽ നിറത്തെയും ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള തമാശകൾക്ക് നേർക്ക് സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് അസീസ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്
അസീസിന്റെ വാക്കുകള്‍ ഇങ്ങനെ,
ഇന്ന് ഈ നിമിഷം വരെ ഇത്തരം കാര്യങ്ങളില്‍ വിമര്‍ശനങ്ങള്‍ എനിക്കും കിട്ടാറുണ്ട്. ചാനലുകളില്‍ ഒരു സ്കിറ്റ് ചെയ്യുമ്പോള്‍ സ്ക്രിപ്റ്റ് റൈറ്ററും ഡയറക്ടറും ഹെഡ് പ്രോഗ്രാം പ്രൊഡ്യൂസര്മാരുമൊക്കെയുണ്ട്. അവരെല്ലാം ഒരാഴ്ചയോളമിരുന്ന് സ്ക്രിപ്റ്റെഴുതി വേരിഫിക്കേഷന് നടത്തിയ ശേഷമാണ് അത് കലാകാരന്മാരിലേക്ക് എത്തിക്കുന്നത്. അവര്‍ സ്ക്രിപ്റ്റ് കൊണ്ടു വന്ന് വായിച്ച് തരുമ്പോള്‍ അത് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. നമ്മളത് ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ വേറെ ആളുണ്ട്. ഞാന്‍ ചെയ്യുന്നത് എന്റെ ജോലിയാണ്. ഞാനില്ലെങ്കില്‍ അത് ചെയ്യാന്‍ ആയിരം ആര്‍ട്ടിസ്റ്റുമാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നതില്‍ വിഷമം തന്നെയാണ് ഉള്ളത്. കാരണം ഞാനും വലിയ നിറമില്ലാത്തയാളാണ്. ഞാനും കറുപ്പാണ്.
പക്ഷേ പലപ്പോഴും നിറത്തിന്റെ പേരില്‍ ഞാനും കളിയാക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യേണ്ടി വന്നിട്ടുള്ളവരോട് പരിപാടിയ്ക്ക് ശേഷം മാപ്പ് പറയാറുമുണ്ട്. അവരൊന്നും അത് കാര്യമായി എടുക്കാറില്ല. ഇന്ന് ലഭിച്ച വിമര്‍ശനത്തിന് നല്കിയ മറുപടി ഇനി അങ്ങനെ പറയില്ല എന്നാണെന്ന് ഉറപ്പ് തരില്ല. ടെലിവിഷന്‍ പരിപാടികളില്‍ മാത്രമല്ല സിനിമയിലാണെങ്കിലും ഇങ്ങനെ തന്നെയാണ് നടക്കുന്നത്.
ഒരു സിനിമയില്‍ സംവിധായകന് പറയുന്ന കാര്യം ചെയ്യാനാവില്ലെന്ന് തിരിച്ച് പറയാന്‍ ഒരു കലാകാരന് സാധിക്കില്ല. അത് കളഞ്ഞിട്ട് പോകാനും പറ്റില്ല. ലഭിക്കുന്ന ഡയലോഗില്‍ മാറ്റം വരുത്തണമെന്ന് പറയാനുള്ള സ്വാതന്ത്ര്യമില്ല, അത് സ്ക്രിപ്റ്റഡാണ്. താന്‍ അഭിനയിച്ചിട്ടുള്ള ഒരു വെബ്സീരീസില്‍ അത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ തനിക്ക് കിട്ടിയ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് അവരോട് പറഞ്ഞതിന് എന്നെ ഒരു ചാനലില്‍ നിന്ന് തന്നെ വിളിച്ചില്ല. ആ പരിപാടിയില്‍ നിന്നും പിന്നീട് എന്നെ ഒഴിവാക്കുകയായിരുന്നു.
