Connect with us

എന്റെ മകൻ വളരുകയാണ്; എന്തിനാണ് വീണ്ടും അത് കുത്തി പൊക്കുന്നത്! പൊട്ടി തെറിച്ച് രേഖ രതീഷ് !

Malayalam

എന്റെ മകൻ വളരുകയാണ്; എന്തിനാണ് വീണ്ടും അത് കുത്തി പൊക്കുന്നത്! പൊട്ടി തെറിച്ച് രേഖ രതീഷ് !

എന്റെ മകൻ വളരുകയാണ്; എന്തിനാണ് വീണ്ടും അത് കുത്തി പൊക്കുന്നത്! പൊട്ടി തെറിച്ച് രേഖ രതീഷ് !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ രതീഷ് എന്ന നടി കൂടുതല്‍ ജനശ്രദ്ധ നേടിയത്. സീരിയലില്‍ പലപ്പോഴും കാര്യ ഗൗരവമുള്ള അമ്മായി അമ്മയായി എത്തുന്ന നടിയുടെ ജീവിതം പക്ഷെ സീരിയലിനെ വെല്ലുന്ന കഥയാണ്. അതെല്ലാം രേഖ രതീഷ് തന്നെയാണ് തുറന്ന് പറഞ്ഞതും. ഇപ്പോഴിതാ ഇനി താന്‍ ഒരു അഭിമുഖം നല്‍കില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് നടി. രേഖ രതീഷിന്റെ വാക്കുകൾ ഇങ്ങനെ

എന്റെ ജീവിതത്തില്‍ നടന്ന ഞാന്‍ തന്നെ തുറന്ന് പറഞ്ഞതാണ്. കഴിഞ്ഞത് എല്ലാം കഴിഞ്ഞു. പക്ഷെ ഇപ്പോഴും ചിലര്‍ അത് കുത്തി പൊക്കുന്നു. എനിക്ക് അതില്‍ പരാതിയില്ല. ഒരു ക്ലിക്കിന് വേണ്ടിയും, അതിലൂടെ വരുന്ന അവരുടെ ജീവിത മാര്‍ഗ്ഗത്തിനും വേണ്ടിയാവും എന്ന് മനസ്സിലാക്കുന്നത് കൊണ്ട് അത്തരം വാര്‍ത്തകള്‍ക്ക് ഒന്നും ഞാന്‍ പ്രാധാന്യം നല്‍കാറില്ല.

പക്ഷെ ഇപ്പോള്‍ എനിക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല. എന്റെ മകന്‍ വളര്‍ന്നു വരികയാണ്. അവന്റെ കൂട്ടുകാരും ടീച്ചേഴ്‌സും എല്ലാം ഇത്തരം യൂട്യൂബ് വാര്‍ത്തകള്‍ കാണുന്നുണ്ട്. അവന് പക്വത എത്തുന്ന ഈ സമയത്ത് അത്തരം വാര്‍ത്തകള്‍ മെന്റലി തളര്‍ത്തുമോ എന്ന് ഞാന്‍ ഭയക്കുന്നു. അതുകൊണ്ട് ഇനി അഭിമുഖം നല്‍കേണ്ടതില്ല എന്നാണ് എന്റെ തീരുമാനം- രേഖ രതീഷ് പറഞ്ഞു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ രാധ ദേവിയുടെ മകളാണ് രേഖ രതീഷ്. പത്താം വയസ്സില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ രേഖ രതീഷ് അച്ഛനൊപ്പം ജീവിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം ജീവിതത്തിലും രേഖയ്ക്ക് ദാമ്പത്യം അത്ര രസത്തില്‍ ആയിരുന്നില്ല. മൂന്ന് തവണയിലധികം വിവാഹം ചെയ്തു എങ്കിലും ഇപ്പോള്‍ തനിച്ചാണ് താമസം.

നാലാം വയസ്സില്‍ അഭിനയം തുടങ്ങിയതാണ് രേഖ രതീഷ്. ശ്രീവത്സൻ സർ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിൽ നായികയായി ആണ് കരിയറിന്റെ തുടക്കം. യദുകൃഷ്ണൻ ആയിരുന്നു നായകൻ. അതു കഴിഞ്ഞു മനസ്സ് എന്നൊരു സീരിയൽ ചെയ്തു. പിന്നെ കാവ്യാഞ്ജലി. തുടർന്ന് നിരവധി സീരിയലുകൾ. അതിനുശേഷം ജീവിത പ്രശ്നങ്ങള്‍ കാരണം എനിക്ക് കുറച്ചുനാൾ സീരിയലുകളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു. മകൻ ഉണ്ടായപ്പോഴും ബ്രേക്ക് വന്നു. പിന്നീട് തിരികെ വന്നത് ‘ആയിരത്തിലൊരുവൾ’ എന്ന സീരിയലിലൂടെ ആയിരുന്നു. അതിനു ശേഷം പരസ്പരം എന്ന ഹിറ്റ് സീരിയൽ. മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവ്. അങ്ങനെ ഇപ്പോൾ സസ്നേഹത്തിലെ അമ്മ വേഷത്തിൽ എത്തി നിൽക്കുന്നു. കഥാപാത്രത്തിന്റെ പ്രായം എനിക്ക് പ്രശ്നമല്ല. അഭിനയസാധ്യത ഉണ്ടോ എന്നു മാത്രമാണു നോക്കാറുള്ളത്.

പ്രണയ വിവാഹവും തുടർന്നുള്ള വിവാഹ മോചനവും മൂലം ഉണ്ടായ പ്രശ്നങ്ങൾ മൂലം രേഖ കുറേനാൾ സീരിയൽ അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. മകൻ ജനിച്ചപ്പോഴും രേഖ ഇടവേള എടുത്തിരുന്നു. പ്രതിസന്ധികളെ ഒക്കെ അതിജീവിച്ച് തന്റെ മകനോടപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. അയാൻ എന്നാണ് താരത്തിന്റെ മകന്റെ പേര്. തിരുവനന്തപുരത്താണ് മകൻ പഠിക്കുന്നത്. ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞൂവെന്നും മകൻ ചെറുതായിരുന്നപ്പോൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നുവെന്നും രേഖ രതീഷ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാൽ തിരിച്ച് എത്തുന്നത് വരെ വലിയ വിഷമമായിരുന്നുവെന്നും രേഖ രതീഷ് പറഞ്ഞിട്ടുണ്ട്. മകന്റെ ജീവിതത്തെ വളച്ചൊടിച്ച് വരുന്ന വാർത്തകൾ മകനെ ബാധിക്കാതിരിക്കാൻ ഇനി മുതൽ അഭിമുഖങ്ങൾ നൽകില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് രേഖ രതീഷ്.

about rekha ratheesh

More in Malayalam

Trending

Recent

To Top