Connect with us

കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്; അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും അനുകൂലമായ നീക്കമുണ്ടായില്ല; കെ. കെ രമ

Malayalam

കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്; അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും അനുകൂലമായ നീക്കമുണ്ടായില്ല; കെ. കെ രമ

കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്; അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും അനുകൂലമായ നീക്കമുണ്ടായില്ല; കെ. കെ രമ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണവും കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോർന്നതും നിയമസഭ ചർച്ചയാക്കി വടകര എം എല്‍ എ കെ കെ രമ. കേസുമായി ബന്ധപ്പെട്ട് കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതുള്‍പ്പടേയുള്ള കേസുകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പ് വരുത്തുന്നതില്‍ ആഭ്യന്തര വകുപ്പ് സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും കെ കെ രമ വിമർശിക്കുന്നു.

അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതിപ്പെട്ടിട്ടും അനുകൂലമായ നീക്കമുണ്ടായില്ല. ഹേമ കമ്മീഷന്‍ റിപ്പോർട്ടില്‍ എന്ത് നടപടിയാണ് എടുത്തതെന്നും കെകെ രമ നിയമസഭയില്‍ ചോദിച്ചു.’ബലാത്സംഗ കേസിന് കൊട്ടേഷന്‍ കൊടുക്കുക. കൊട്ടേഷന്‍ കൊടുത്ത ബാലത്സംഗത്തിന്റെ വീഡിയ റെക്കോർഡ് ചെയ്യുക, ആ വീഡിയോ കോടതിയില്‍ നിന്ന് അടക്കം പുറത്ത് വിടുക. അത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന കേരളത്തിലാണ്. പ്രോസിക്യൂട്ടർമാർ പോലും കേസ് നടത്താന്‍ ധൈര്യപ്പെടുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ വരുന്നത് തടയാന്‍ ലക്ഷങ്ങള്‍ മുടക്കി അരയും തലയും മുറുക്കി ഇറങ്ങിയ സർക്കാർ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിസ്സംഗത പാലിക്കുകയാണ്’- കെകെ രമ ആരോപിച്ചു

കേസിലെ സാക്ഷികള്‍ തുടർച്ചയായി കൂറുമാറുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടപ്പിച്ച് അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കത്ത് നല്‍കിയിട്ട് നാളിതുവരെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. സിനിമ മേഖലയിലെ പ്രശ്നങ്ങല്‍ പഠിക്കാന്‍ നിയമിച്ച ഹേമ കമ്മീഷന്‍ ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ലൈംഗിക പീഡന വിവരങ്ങളും അടങ്ങുന്ന റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും സർക്കാർ ഇപ്പോഴും മൌനം പാലിക്കുകയാണ്സിനിമ മേഖലയിലെ സെക്സ് റാക്കറ്റിനെക്കുറിച്ച് ഒരു പ്രമുഖ നടി തന്നെ തുറന്ന് പറഞ്ഞിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ ഇരയായ പതിനെട്ട് വയസ്സുകാരിയായ പെണ്‍കുട്ടി തുങ്ങിമരിച്ചത്, പൊലീസിനോട് പലതവണ ആവശ്യപ്പെട്ടിട്ടും രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത മാനസിക പീഡനം മൂലമാണെന്നും കെകെ രമ വിമർശിക്കുന്നു.യുവതി മരണപ്പെട്ട ശേഷം ഫറോക്ക് സ്റ്റേഷനിലും കൊണ്ടോട്ടി സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളില്‍ പോക്സോ കേസുകളില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ഇതിലൊന്നും ആഭ്യന്തര വകുപ്പ് ചെറുവിരല്‍ അനക്കിയില്ല. ഗാർഹിക പീഡനത്തിനെതിരെ പരാതിയുമായി എത്തിയപ്പോള്‍ പൊലീസില്‍ നിന്നും ഉണ്ടായ ക്രൂരമായ പെരുമാറ്റമാണ് ആലുവയിലെ മൊഫിയ പർവീണിന്റെ മരണത്തിന് ഇടയാക്കിയതെന്നും കെകെ രമ കൂട്ടിച്ചേർക്കുന്നു.ഭരണഘടനാപദവിക്ക് നിരക്കാതെ പ്രവർത്തിച്ച ഗവർണറുടെ കണ്ണുരുട്ടലിൽ നട്ടെല്ലു വളച്ച മുഖ്യമന്ത്രിയും സർക്കാരുമാണ് നമുക്കുള്ളതെന്നായിരുന്നു കെകെ രമ കഴിഞ്ഞ ദിവസം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത് ബി ജെ പിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കേരള ജനതയെയും നിയമസഭയെയും നാണംകെടുത്തിയ ഈ നടപടിയുടെ പിന്നിൽ. കേരളത്തിൽ അങ്ങോളമിങ്ങോളം പോലീസിന്റെ പിടിപ്പുകേടുകളുടെ കഥകളാണ്. മുഖ്യമന്ത്രിക്കുതന്നെ പോലീസിന്റെ ക്രമിനൽ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിക്കേണ്ടി വന്നിരിക്കുന്നു. പോലീസിനെ നിലയ്ക്കുനിർത്താൻ ആഭ്യന്തര വകുപ്പിന്റെ കഴിയുന്നില്ല.സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, ഗുണ്ടാ അക്രമങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, പീഡനങ്ങൾ, എന്നിവ നാട്ടിൽ ദിനേന നടക്കുമ്പോഴും പോലീസ് ക്രമിനലുകൾക്ക് പാദസേവ ചെയ്യുകയാണ്. ക്രമിനൽ സംഘങ്ങളെ പരിപോഷിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനു മുന്നിൽ പോലീസ് നോക്കുകുത്തിയാവുകയാണ്. അഴിമതി നടത്തിയാലും പിടിക്കപ്പെടാതിരിക്കാൻ ലോകായുക്തയെപോലും നിർവീര്യമാക്കിയ സർക്കാരാണ് ഇത്. രണ്ടാംതവണയും ജനം തിരഞ്ഞെടുത്തത് എന്തുംചെയ്യാനുള്ള ലൈസൻസാക്കി കൊണ്ടുനടക്കുകയാണ് മുഖ്യമന്ത്രിയും സംഘവുമെന്നും കെകെ രമ കൂട്ടിച്ചേർത്തു.

about dileep case

Continue Reading
You may also like...

More in Malayalam

Trending