Malayalam
ആ വേഷം ചെയ്യാമെന്നേറ്റു, വിധി കരുതിവെച്ചത് മറ്റൊന്ന്; ഒടുവിൽ വേദനയോടെ ആ തീരുമാനം എടുത്തെന്ന് സത്യൻ അന്തിക്കാട്!
ആ വേഷം ചെയ്യാമെന്നേറ്റു, വിധി കരുതിവെച്ചത് മറ്റൊന്ന്; ഒടുവിൽ വേദനയോടെ ആ തീരുമാനം എടുത്തെന്ന് സത്യൻ അന്തിക്കാട്!
മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് കെപിഎസി ലളിത. മകളായും മരുമകളായും അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെയുള്ള വേഷപ്പകർച്ചകൾക്കൊടുവിൽ ചമയങ്ങളഴിച്ചുവച്ച് അരങ്ങൊഴിയുമ്പോൾ കെപിഎസി ലളിതയ്ക്കുവേണ്ടി മലയാളിയുടെ കണ്ണു നിറയുന്നത്.
ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന കെപിഎസിയിൽനിന്നു കിട്ടിയ അരങ്ങുപാഠങ്ങളുമായി സിനിമയിലെത്തിയ അവർ, തിരശ്ശീലാവേഷങ്ങളുടെ എത്രയെത്ര വ്യത്യസ്‌തതകളിലൂടെയാണു കടന്നുപോയത്! മലയാളി വനിതയുടെ സ്നേഹവും സങ്കടവും സന്തോഷവും പരിഭവവും പരിഹാസവും ഈ അഭിനേത്രിയുടെ കഥാപാത്രങ്ങളിൽ ഭദ്രമായിരുന്നു
അതുകൊണ്ട് തന്നെ അവരുടെ വേർപാട് അടുത്ത ഒരു ബന്ധുവിനെയോ ഒരു ചേച്ചിയേയോ അമ്മായിയേയോ നഷ്ടപ്പെട്ട പ്രതീതി ആണ് ഉണ്ടാക്കുന്നത്. ജന്മനാ നടി എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹയായ അഭിനേത്രിയാണ് കെപിഎസി ലളിത. അവരുടെ ആദ്യകാല സിനിമകളായ വാഴ് വേ മായം, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയിൽ തന്നെ ലളിതയുടെ പ്രതിഭ പ്രകടമായിരുന്നു. പക്ഷെ നമ്മുടെ സിനിമയിൽ അന്ന് നിലനിന്നിരുന്ന നായികാ സങ്കൽപങ്ങൾ ലളിതയെ വളരെ വേഗം അമ്മ വേഷങ്ങളിലേക്ക് തരംതിരിച്ചു.
ചെറുപ്രായത്തില്‍ കലാരംഗത്തേക്കെത്തിയ താരമായിരുന്നു കെപിഎസി ലളിത. മഹേശ്വരിയമ്മ എന്ന യഥാര്‍ത്ഥ പേരിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത ലളിതയെന്ന ചെല്ലപ്പേരിനായിരുന്നു. കെപിഎസിക്കൊപ്പമായി ലളിതയും ചേര്‍ന്നതോടെ ആ പേര് തന്നെ സ്വീകരിക്കുകയായിരുന്നു. നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തായിരുന്നു താരത്തിന്റെ വിയോഗം. മരണം വരെ അഭിനയിക്കണമെന്നാഗ്രഹിച്ച താരമായിരുന്നു അവര്‍. ഓര്‍മ്മ നഷ്ടപ്പെട്ടിരുന്ന സമയത്തും ആ മനസില്‍ സിനിമയുണ്ടായിരുന്നു എന്ന് പ്രിയപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.കെപിഎസി ലളിതെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നിരവധി കഥകളാണുള്ളത്. ഇപ്പോഴിത കെപിഎസി ലളിതയെ കുറിച്ചുളള നടന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ വൈറല്‍ ആവുകയാണ്. സത്യൻ അന്തിക്കാടിന്റെ മിക്ക സിനിമകളിലും കെപിഎസി ലളിതയ്ക്ക് വേഷം ലഭിച്ചിരുന്നു. തനിക്ക് നല്ല കഥാപാത്രങ്ങള്‍ കൂടുതല്‍ തന്ന സംവിധായകനാണ് സത്യനെന്ന് മുന്‍പ് ലളിത തന്നെ പറഞ്ഞിരുന്നു. ചേച്ചിയുടെ ജീവിതത്തിലെ രണ്ട് തിരിച്ചുവരവുകള്‍ക്ക് താന്‍ നിമിത്തമായിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. പുതിയ ചിത്രമായ മകളില്‍ കെപിഎസി ലളിതയ്ക്കായി ഒരു കഥാപാത്രത്തെ മാറ്റിവെച്ചിരുന്നു അദ്ദേഹം. ആ സമയത്തായിരുന്നു അവര്‍ ആശുപത്രിയിലായത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതല്ലേ, ചേച്ചിക്ക് വരാനാവുമോയെന്ന് ചോദിച്ചപ്പോള്‍ അതൊന്നും കുഴപ്പമില്ല, ഞാന്‍ എത്തിക്കോളാമെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് സിദ്ധാര്‍ത്ഥിനെ വിളിച്ചപ്പോഴായിരുന്നു അമ്മയ്ക്ക് ഓര്‍മ്മ നഷ്ടമായിക്കൊണ്ടിരുന്നതിനെക്കുറിച്ച് പറഞ്ഞത്. ഓര്‍മ്മ വന്ന സമയത്ത് പറഞ്ഞതായിരിക്കാമെന്നും മകന്‍ പറഞ്ഞിരുന്നു. അപ്പോഴും ആ മനസില്‍ സിനിമയായിരുന്നു.
ലളിത ചേച്ചിക്ക് വരാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് ആ കഥാപാത്രത്തെ ഒഴിവാക്കിയതെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരുന്നു. ആ കഥാപാത്രം തന്നെ ഇല്ലാതാവുകയായിരുന്നു. ഇതാണ് വലിയ പ്രതിസന്ധി. ഇതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമാണ്. ദൈവത്തിന്റെ തിരക്കഥയില്‍ ഇങ്ങനെയായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്നും അദ്ദേഹം കുറിച്ചിരുന്നു.
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന കെപിഎസി ലളിതയെ തിരിച്ചുകൊണ്ടുവരാന്‍ കാരണക്കാരനായത് സത്യന്‍ അന്തിക്കാടായിരുന്നു. ഇടവേളയ്ക്ക് ശേഷമായി വീണ്ടും അവര്‍ സജീവമായത് ഭരതന്റെ പിന്തുണയോടെയായിരുന്നു. ഭരതന്റെ വിയോഗ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ലളിതയെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായി തിരിച്ചുകൊണ്ടുവന്നതും സത്യന്‍ അന്തിക്കാടായിരുന്നു. താന്‍ നിര്‍ബന്ധിച്ചിട്ടും വരാതായതോടെ സിദ്ധാര്‍ത്ഥിനേയും ശ്രീക്കുട്ടിയേയും കൊണ്ട് സംസാരിപ്പിക്കുകയായിരുന്നു അദ്ദേഹം.
About lalitha