Malayalam
സാന്ത്വനത്തിലെ ലച്ചു അപ്പച്ചി ഇത്രയൊക്കെ സംഭവമാണോ? ഞെട്ടിച്ചു കളഞ്ഞല്ലോ…!
സാന്ത്വനത്തിലെ ലച്ചു അപ്പച്ചി ഇത്രയൊക്കെ സംഭവമാണോ? ഞെട്ടിച്ചു കളഞ്ഞല്ലോ…!
മലയാളിയുടെ പ്രിയ സീരിയലാണ് ‘സാന്ത്വനം’, കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ ‘സാന്ത്വനം’ റേറ്റിംഗിലും മുന്നിലാണ്. ‘കൃഷ്ണ സ്റ്റോഴ്സ്’ എന്ന പലചരക്ക് കട നടത്തുന്ന ‘സാന്ത്വനം’ കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതുതന്നെയാണ് പരമ്പരയെ ആരാധകര്‍ ഹൃദയത്തിലേറ്റാനുള്ള കാരണവും.ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്.സഹോദരന്മാര്ക്ക് വേണ്ടിയാണ് ദേവിയും ബാലനും ജീവിക്കുന്നത്. അനിയന്മാരെ നല്ലത് പോലെ വളര്‍ത്താന്‍ വേണ്ടി കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇവര്‍. ശിവന്, ഹരി, കണ്ണന് എന്നിവരാണ് ഇവരുടെ സഹോദരന്മാര്. ഗീരീഷ്, സജിന്‍, അച്ചു എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കും മാതാപിതാക്കളെ പോലെയാണ് ഏട്ടനും ഏട്ടത്തിയും. സന്തോഷമായി ജീവിക്കുന്ന ഇവരുടെ കുടുംബത്തിലേയ്ക്ക് തമ്പി എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്.
സാന്ത്വനം തറവാട്ടിലുള്ളവരുടെ സമാധാനം നശിപ്പിച്ച് വലിഞ്ഞ് കയറി വന്ന് നില്ക്കുകയാണിപ്പോള് തമ്പി മുതലാളിയുടെ സഹോദരി രാജലക്ഷ്മി. പുതിയൊരു കഥാപാത്രത്തെ അംഗീകരിക്കുന്നത് കൊണ്ട് സാന്ത്വനം പ്രേമികയ്ക്ക് വിരോധമില്ല എങ്കിലും, ഈ വന്ന ലച്ചു അപ്പച്ചി സാന്ത്വനത്തില്‍ ഒരു വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ട്. അങ്ങനെ പ്രേക്ഷകര്‍ക്കൊരു ശല്യമായി ആ കഥാപാത്രം മാറിയെങ്കില്‍ അതിന് കാരണം ആ കഥാപാത്രത്തിന് ജന്മം നല്കിയ സരിതയുടെ കഴിവ് തന്നെയാണ്. വെറുതേ വലിഞ്ഞു കയറി വന്ന ഒരു നടി അല്ല സരിത. സരിതയെ കുറിച്ച് കൂടുതല്‍ അറിയാം ചിത്രങ്ങളിലൂടെ
സരിത ബാലകൃഷ്ണന് എന്ന നടിയെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ ആദ്യം പറയേണ്ടത് പണ്ട് സൂപ്പര്‍ ഹിറ്റ് ആയിരുന്ന മിന്നുകെട്ട് എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗിനെ കുറിച്ചാണ്. അന്നൊക്കെ ടൈറ്റില്‍ സോഗുകള് സിനിമാ പാട്ടുകള്‍ പോലെ തന്നെ ഒരുപാട് ഹിറ്റ് ആകാറുണ്ട്. അങ്ങനെ ഹിറ്റ് ആയ മിന്നുകെട്ട് എന്ന സീരിയലിലെ ‘അശകുശലേ പെണ്ണുണ്ടേ..’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് സരിത ശ്രദ്ധിക്കപ്പെട്ടത്.
നൃത്ത വേദിയിലൂടെയാണ് സരിത അഭിനയ ലോകത്തേക്ക് കടക്കുന്നത്. ചാരുലത എന്ന സീരിയലിലാണ് ഏറ്റവും ആദ്യം വേഷമിട്ടത്. തെസ്നി ഖാന് ആണ് തന്നെ സീരിയല്‍ ലോകത്തേക്ക് എത്തിച്ചത് എന്ന് ഒരു അഭിമുഖത്തില്‍ സരിത ബാലകൃഷ്ണന് പറഞ്ഞിരുന്നു. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളായി അന്‍പതോളം സീരിയലുകള്‍ ചെയ്തു. സ്ത്രീജന്മം എന്ന സീരിയലിലെ സുജാത എന്ന കഥാപാത്രമെല്ലാം വളരെ ശ്രദ്ധ നേടിയതാണ്. പിന്നീട് കോമഡി സ്കിറ്റുകളിലും സരിത സജീവമായി
മകള്‍ മരുമകള്‍ എന്ന സീരിയലിന് ശേഷമാണ് നസീര്‍ സര് മിന്നുകെട്ട് എന്ന സീരിയലിലെ ടൈറ്റില്‍ സോംഗ് ചെയ്യാനായി വിളിയ്ക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ആ ഗാനരംഗം ചിത്രീകരിച്ചു കഴിഞ്ഞു. ഒരുപാട് സീരിയലുകളും സ്കിറ്റുകളും ചെയ്തുവെങ്കിലും ആളുകള്‍ തന്നെ ഇപ്പോഴും തിരിച്ചറിയുന്നത് അശകൊശലേ പെണ്ണുണ്ടോ എന്ന ആ പാട്ടിലൂടെയാണ്. അന്ന് അത് അത്രയും വലിയ ഹിറ്റ് ആയിരുന്നു എന്ന് സരിത പറയുന്നു.സീരിലുകള്‍ക്കും സ്കിറ്റുകള്‍ക്കും പുറമെ വേറെയും വരുമാന മാര്‍ഗ്ഗം ഉറപ്പിച്ച നടിയാണ് സരിത. സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ഉണ്ട്. പക്ഷെ സീരിയലുകള്‍ക്ക് വേണ്ടി അല്ലാതെ സാധാരണ ജീവിതത്തില്‍ താന്‍ മേക്കപ്പ് ചെയ്യാറില്ല എന്ന് സരിത പറയുന്നു. യൂട്യൂബ് ചാനലാണ് മറ്റൊരു വരുമാന മാര്‍ഗ്ഗം.
about saritha
