Malayalam
എന്റെ കുട്ടി കുറച്ച് വെറൈറ്റിയാണ്; അവൾ അച്ഛക്കുട്ടിയാണ് ! നില ബേബിയെ കുറിച്ച് പറഞ്ഞ് പേളി മാണി !
എന്റെ കുട്ടി കുറച്ച് വെറൈറ്റിയാണ്; അവൾ അച്ഛക്കുട്ടിയാണ് ! നില ബേബിയെ കുറിച്ച് പറഞ്ഞ് പേളി മാണി !
പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയുടെ ഏറെ പ്രിയങ്കരരാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും പേളിയും ശ്രീനിഷും പങ്കുവയ്ക്കാറുണ്ട്
ണ്ട്. ശ്രീനിയും പേളിയും പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ മകളായ നില ബേബിയെ സ്വന്തം വീട്ടിലെ കുഞ്ഞായാണ് ആരാധകര്‍ കാണുന്നത്.
ഇപ്പോഴിതാ വൈറലാകുന്നത് പേളി നിലക്കുറിച്ച് പറയുന്ന വാക്കുകളാണ്.
നില ശരിക്കും അച്ഛന്‍ കുട്ടിയാണ്, അങ്ങനെയായതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും പേളി പറയുന്നു. ഒരു ഒൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പേളി കുടുംബവിശേഷങ്ങള്‍ പങ്കിട്ടത്.ശ്രീനി ചെന്നൈയില്‍ പോയിരിക്കുകയാണ്, നിലയ്ക്ക് അവനെ നന്നായി മിസ് ചെയ്യുന്നുണ്ട്. വീഡിയോ കോള്‍ ചെയ്യുമ്പോഴൊക്കെ ഹലോ പറയും. ഡാഡിയെവിടെ എന്ന് ചോദിച്ചാല്‍ ചെവിയില്‍ കൈവെച്ച് ഹലോ കാണിക്കും. ഡാഡ, അപ്പാപ്പാ എന്നൊക്കെ വിളിക്കും. എന്റെ കുട്ടി കുറച്ച് വെറൈറ്റിയാണ് എന്നെ ഇതുവരെ ഒന്നും വിളിച്ച് തുടങ്ങിയിട്ടില്ലെന്നുമായിരുന്നു പേളി പറഞ്ഞത്.നില അച്ഛന്റെ കുട്ടിയാണ്, അതില്‍ എനിക്ക് സന്തോഷമേയുള്ളൂ.
എന്തുണ്ടായാലും അവളെ കുറച്ചൂടെ നന്നായി ഡീല്‍ ചെയ്യുന്നത് ശ്രീനിയാണ്. ഇപ്പോ നിലയാണ് എല്ലാത്തിലും ഫസ്റ്റ് പ്രയോറിറ്റി. ഗര്‍ഭിണിയായതിന് ശേഷവും പ്രസവിച്ച ശേഷവുമൊക്കെയുള്ള എല്ലാനിമിഷവും ഞങ്ങള്‍ ശരിക്കും ആസ്വദിച്ച് വരികയാണ്. നിലയുടെ വരവിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പേളിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഭാര്യഭര്‍ത്താക്കന്‍മാര്‍ മാത്രമല്ല ബെസ്റ്റ് ഫ്രണ്ട്‌സ് കൂടിയാണ് ഞാനും ശ്രീനിയും. ഞാന്‍ ശ്രീനിയോടെ ശ്രീനി എന്നോടോ കള്ളം പറയാറില്ല. അങ്ങനെയൊരു സന്ദര്‍ഭം വന്നിട്ടില്ല.ശ്രീനിയുടെ ഉള്ളിലുള്ള കുട്ടിയെ ഞാനിപ്പോഴാണ് കാണുന്നത്. നിലയെ കൊഞ്ചിക്കുമ്പോള്‍ അവളിലൊരാളായി ഇരിക്കണ്ടേ, ശ്രീനി എന്റടുത്ത് റൊമാന്റിക്കാണ്. ഈ സൈഡ് ഞാന്‍ കണ്ടിട്ടില്ല. ആന കളിക്കാനും എന്തിനും റെഡിയാണ് ശ്രീനി. ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയതില്‍ നില ലക്കിയാണ്.
അതേപോലെ തന്നെ നല്ല സപ്പോര്‍ട്ടീവായ ഭര്‍ത്താവുമാണ്. എന്റെ ഡാഡി എന്നെ എങ്ങനെ സപ്പോര്‍ട്ട് ചെയ്‌തോ അതിനൊപ്പമായി നല്ല പുഷിങ്ങും കൂടിയാണ് ശ്രീനി തരുന്നത്. കൊച്ചിനെ ഞാന്‍ നോക്കിക്കോളാം, നീ പോയി ചെയ്‌തോയെന്നാണ് ശ്രീനി പറയാറുള്ളത്.ഹണിമൂണ്‍ സമയത്ത് ശ്രീനിയുടെ ബ്രഷെടുത്ത് ഞാന്‍ പല്ല് തേച്ചിട്ടുണ്ട്. നീ ഇത് വെച്ചോ, ഞാന്‍ വേറെ എടുത്തോളാമെന്ന് ശ്രീനി പറഞ്ഞു. ഫേക്ക് അക്കൗണ്ടൊന്നും യൂസ് ചെയ്യാറില്ല. നിലയുടെ അക്കൗണ്ട് ഞാനും ശ്രീനിയുമാണ് ഉപയോഗിക്കുന്നത്. അതിലൂടെ ഞാന്‍ ശ്രീനിക്ക് മെസേജ് അയയ്ക്കാറുണ്ട്. കാറോ സ്വത്തോ വീടോ ഒന്നുമല്ല പ്രേക്ഷകരുടെ പിന്തുണയാണ് ഞങ്ങളേറെ വിലമതിക്കുന്നത്. പോപ്പുലാരിറ്റിയാണ് ഞങ്ങളുടെ പ്രധാന നേട്ടം. ആ പ്രേക്ഷകരുടെ മടിയിലേക്കാണ് ഞങ്ങള്‍ നിലയെ കൊടുത്തത്. ഞങ്ങള്‍ അത്രയും വാല്യൂ ചെയ്യുന്ന കാര്യം അവളും അറിയണമെന്ന് തോന്നി. പോപ്പുലാരിറ്റി വേറെ സ്‌നേഹം വേറെ. നില ഇന്ന് കഴിച്ചിട്ടുണ്ടാവുമോ, ഉറങ്ങിയിട്ടുണ്ടാവുമോയെന്നൊക്കെ ഒരുപാട് പേര്‍ ചിന്തിക്കുന്നുണ്ട്. പ്രേക്ഷകരുടെ കൂടി കൊച്ചാണ് നിലയെന്നും പേളി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
about pearly maaney
