Malayalam
തങ്കച്ചൻ പോയതോടെ എല്ലാം ബോർ ആയി?; ഉല്ലാസ് പന്തളത്തിന് മുന്നില്‍ ബ… ബ… ബ അടിച്ച് ബിനു അടിമാലി; അടിമാലിയുടെ കൗണ്ടറുകള്‍ പഴയത് പോലെ അങ്ങ് ഏല്‍ക്കുന്നില്ല?; സ്റ്റാർ മാജിക് ഇനി വാർ മാജിക്!
തങ്കച്ചൻ പോയതോടെ എല്ലാം ബോർ ആയി?; ഉല്ലാസ് പന്തളത്തിന് മുന്നില്‍ ബ… ബ… ബ അടിച്ച് ബിനു അടിമാലി; അടിമാലിയുടെ കൗണ്ടറുകള്‍ പഴയത് പോലെ അങ്ങ് ഏല്‍ക്കുന്നില്ല?; സ്റ്റാർ മാജിക് ഇനി വാർ മാജിക്!
വളരെ പെട്ടന്ന് ജനപ്രീതി നേടിയ ഷോ ആണ് സ്റ്റാര്‍ മാജിക്ക്. ഷോയിലെ സ്ഥിര സാന്നിധ്യമാണ് മലയാളികൾക്ക് ഇടയിൽ സ്റ്റാര്‍ ആയ ബിനു അടിമാലി. ഷോയില്‍ ആര് എന്ത് പറഞ്ഞാലും അടിമാലി ഒരു കൗണ്ടര്‍ ഇടും.
സമയവും സന്ദര്‍ഭവും നോക്കി, കുറിക്ക് കൊള്ളുന്ന അടിമാലിയുടെ കൗണ്ടറുകള്‍ തന്നെയാണ് താരത്തെ സ്റ്റാര്‍ മാജിക്കിലെ ഒഴിച്ചു കൂടാനാവാത്ത ഒരാളാക്കി മാറ്റിയതും. എന്നാല്‍ ഇപ്പോള്‍ അടിമാലിയുടെ കൗണ്ടറുകള്‍ അത്ര ഏല്‍ക്കുന്നില്ല. ഏറ്റവും ഒടുവിലത്തെ പ്രമോ വന്നപ്പോഴും അടിമാലിയ്ക്ക് അടി തെറ്റുന്നതായി അനുഭവപ്പെടുന്നു എന്നാണ് പ്രേക്ഷകരുടെ കമന്റകള്‍. തങ്കച്ചൻ വാഴ്ന്നിരുന്ന ഫ്ലോർ ആയിരുന്നു സ്റ്റാർ മാജിക് . എന്നാൽ ഇപ്പോൾ തങ്കച്ചൻ ഷോയിൽ ഇല്ല.
ഇപ്പോൾ ഉല്ലാസ് പന്തളം വന്നത് ബിനു അടിമാലിയ്ക്ക് വലിയൊരു വെല്ലുവിളി ആവുകയാണ്. സമീപകാലത്തെ എപ്പിസോഡുകള്‍ നോക്കിയാല്‍ അക്കാര്യം വ്യക്തമാകും, ബിനു അടിമാലിയുടെ കൗണ്ടറുകള്‍ക്ക് മേലെയാണ് എപ്പോഴും ഉല്ലാസിന്റെ കുറിക്ക് കൊള്ളുന്ന അടികള്‍ വരുന്നത്. എതിരാളികളില്ലാത്ത താരമായി നിന്ന് ബിനു അടിമാലിയ്ക്ക് ഉല്ലാസ് പന്തളം ഒരു വലിയ വെല്ലുവിളി തന്നെയായിരിയ്ക്കും.
പുതിയ പ്രമോ വീഡിയോയില്‍, അടിമാലിയില്‍ ട്രിക്കിങിന് പോകുന്നതിനെ കുറിച്ച് ബിനു അടിമാലി സംസാരിക്കുമ്പോള്‍ ആണ് ഉല്ലാസിന്റെ കൗണ്ടര്‍ വരുന്നത്, വിറക് ഒടിക്കാന്‍ പോകുന്നതിനെ ട്രക്കിങ് എന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് മുന്നില്‍ ബ.. ബ ബെ അടിക്കുകയായിരുന്നു അടിമാലി. എന്തായാലും രണ്ട് പേരും ഒന്നിക്കുമ്പോള്‍ അതൊരു കൊടുക്കല്‍ വാങ്ങല്‍ യുദ്ധമായിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഉല്ലാസ് പന്തളം ബിനു അടിമാലിയെ കടത്തി വെട്ടുമോ, ഉല്ലാസ് പന്തളത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബിനു അടിമാലി അല്പം വിയര്‍ക്കും ഇരുവരും തമ്മിലുള്ള ഈ മത്സര കൗണ്ടറുകള്‍ സ്റ്റാര്‍മാജിക്കിന് കുറച്ച് കൂടെ എനര്‍ജ്ജി നല്‍കും എന്നിങ്ങനെയാണ് പുതിയ പ്രമോ വീഡിയോയ്ക്ക് കമന്റുകള്‍ വരുന്നത്.
തങ്കച്ചന്‍ വിതുര സ്റ്റാര്‍ മാജിക്കില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഉല്ലാസ് പന്തളത്തിന്റെ വരവ്. സ്റ്റാര്‍ മാജിക്കില്‍ തങ്കച്ചന് തങ്കച്ചന്റേതായ സ്ഥാനം എപ്പോഴുമുണ്ടായിരുന്നു. കൗണ്ടറുകളെക്കാള്‍ കൂടുതല്‍ കോമഡി സ്‌കിറ്റുകളിലൂടെയാണ് തങ്കച്ചന്‍ സ്ഥാനം ഉറപ്പിച്ചത്. എന്നാല്‍ ബിനു അടിമാലിയും ഉല്ലാസ് പന്തളവും കളിക്കുന്നത് തഗ്ഗ് അടിച്ചാണ്. ഇനിയുള്ള ചിരിയുദ്ധം കണ്ട് തന്നെ അറിയണം.
about star magic
