അതിജീവിത ഇനി ഒളിച്ചിരിക്കരുത്, അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല…സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്ന് ആഷിഖ് അബു.. അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ.. സംവിധായകനും നടനും കളത്തിൽ

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന് ടൊവിനോ തോമസും സംവിധായകന് ആഷിഖ് അബുവും. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമര്‍ശം.
കേസില്‍ അതിജീവിതയ്ക്ക് നീതി വൈകുന്നുവെന്നാണ് സംവിധായകന് ആഷിഖ് അബു പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍ നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു പറഞ്ഞു.
‘നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നത് വൈകുന്നുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് കണ്‍വിന്‍സിംഗ് ആയ ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നു,’ ആഷിഖ് അബു പറഞ്ഞു.
അതേസമയം, ആക്രമിക്കപ്പെട്ട നടി മാറി നില്‍ക്കരുതെന്നും മുഖ്യധാരയിലേക്ക് മടങ്ങി വരേണ്ടതുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അതിജീവിത ഇനി ഒളിച്ചിരിക്കരുത്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. നമ്മള് അവരെ ഇങ്ങനെ കവര്‍ ചെയ്ത് നിര്‍ത്തുന്നതാണ് പ്രശ്നം. നിങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ടെന്ന് ഞാനവരോട് പറഞ്ഞിട്ടുണ്ട്. ഒരു സാധാരണ സ്ത്രീയെ പോലെ നമ്മള് അവരെ കാണണം. ഇത് ഒരു ക്രിമിനല്‍ കേസാണ്. ആ നടപടികള്‍ വേറെയാണ്. സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. ഇരകള്‍ എന്തിനാണ് എപ്പോഴും മറയില്‍ നില്‍ക്കുന്നത്? അവര്‍ എന്തെങ്കിലും ചെയ്തിട്ടാണോ. അവരെ മാറ്റി നിര്‍ത്തുന്നതാണ് കുറ്റമെന്നാണ് എനിക്ക് തോന്നുന്നത്,’ ആഷിഖ് അബു പറഞ്ഞു.
അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ താരസംഘടന അമ്മയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്നാണ് ടൊവിനോ തോമസ് പറയുന്നത്. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.
‘താരസംഘടന അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യമാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യും. ഞാന്‍ എന്റെ അഭിപ്രായം പറയും. അതില്‍ നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. എനിക്കറിയാത്ത വശങ്ങളുണ്ടാവും. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അവിടെ പറയാം. അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം,’ ടൊവിനോ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....