Connect with us

എന്നേയും കത്രീനയേയും ആരും സഹായിച്ചില്ല; ഞങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട് !അതിലൂടെയാണ് പഠിച്ചത്, തുറന്ന് പറഞ്ഞ് ദീപിക!

Malayalam

എന്നേയും കത്രീനയേയും ആരും സഹായിച്ചില്ല; ഞങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട് !അതിലൂടെയാണ് പഠിച്ചത്, തുറന്ന് പറഞ്ഞ് ദീപിക!

എന്നേയും കത്രീനയേയും ആരും സഹായിച്ചില്ല; ഞങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട് !അതിലൂടെയാണ് പഠിച്ചത്, തുറന്ന് പറഞ്ഞ് ദീപിക!

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ അഭിനയം കൊണ്ടുമാത്രമല്ല, തന്‍റെ വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റ കൊണ്ടും ദീപിക യുവ ‌ആരാധകരുടെ മനം കവരാറുണ്ട്. കായിക കുടുംബത്തില്‍ നിന്നുമാണ് ദീപിക സിനിമയിലെത്തുന്നത്. 2007 ല്‍ ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഓം ശാന്തി ഓം എന്ന ഫറാ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു ദീപിക. ഇന്ന് നിര്‍മ്മാതാവുമാണ് ദീപിക

എന്നാല്‍ പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്‌നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം എന്നാണ് ദീപിക ഇപ്പോൾ പറയുന്നത്. തന്റെ ഏറ്റവും പുതിയ സിനമയായ ഗെഹരായിയാമിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ദീപിക ഇപ്പോള്‍. ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് തന്റെ തുടക്കകാലത്തെക്കുറിച്ച് ദീപിക മനസ് തുറന്നത്. ബോളവുഡിലെ മറ്റൊരു സൂപ്പര്‍ നായികയായ കത്രീന കൈഫിനെക്കുറിച്ചും ദീപിക പരാമര്‍ശിക്കുന്നുണ്ട്. ദീപികയുടെ വാക്കുകള്‍ ഇങ്ങനെ

ദീപികയെ പോലെ ബോളിവുഡിലെ താരകുടുംബങ്ങള്‍ക്ക് പുറത്തു നിന്നും വന്ന നായികയാണ് കത്രീന കൈഫ്. ദീപിക അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്നെ കത്രീന നായികയായി മാറിയിരുന്നു. എങ്കിലും ഇരുവരും താരപദവിയിലേക്ക് കുതിക്കുന്നത് ഏതാണ്ട് ഒരേ കാലഘട്ടത്തിലായിരുന്നു. തുടക്കകാലത്ത് തങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു തരാന്‍ മാനേജറോ പിആര്‍ ടീമോ ഉണ്ടായിരുന്നില്ലെന്നാണ് ദീപിക പറയുന്നത്. പലപ്പോഴും സ്വയം മേക്കപ്പ് ചെയ്തായിരുന്നു പരിപാടികളില്‍ പങ്കെടുത്തിരുന്നതെന്നും സ്വന്തം വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്നും ദീപിക പറയുന്നു.

‘തുടക്കകാലത്ത് എനിക്ക് പിആര്‍ ഏജന്റോ മാനേജറോ ഉണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് മുടിയും മേക്കപ്പും ചെയ്തിരുന്നത്. എന്റെ തന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഞാനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റേയും മിക്‌സ് ആയിരുന്നു ഞങ്ങള്‍. അന്ന് ഞങ്ങള്‍ക്ക് അതൊന്നുമുണ്ടായിരുന്നില്ല. പിന്നെയാണ് ആ സംസ്‌കാരം വരുന്നതും ഞങ്ങള്‍ അതിലേക്ക് അഡാപ്റ്റ് ചെയ്യപ്പെടുന്നതും” ന്നൊയിരുന്നു എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞത്. ഇന്നത്തെ കാലത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും ദീപിക സംസാരിക്കുന്നുണ്ട്.

ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ടെന്നും അരങ്ങേറ്റത്തിന് മുമ്പ് തന്നെ വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അതിനാല്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും ദീപിക പറഞ്ഞു. ഇന്നത്തെ യുവതലമുറയോട് എങ്ങനെ ഇരിക്കണം , എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നും ദീപിക ചൂണ്ടിക്കാണിച്ചു. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നുമുണ്ടായിരുന്നില്ലെന്നും ഈ സഹായങ്ങള്‍ വളരെ നല്ലതാണെന്നും ദീപിക പറഞ്ഞു.

ഞങ്ങള്‍ അതിലൂടെയാണ് വളര്‍ന്നത്. പക്ഷെ അതില്‍ ഞാന്‍ അഭിനന്ദിക്കുന്ന കാര്യം സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്നതാണ്. ഞങ്ങള്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതിലൂടെയാണ് ഞങ്ങള്‍ പഠിച്ചത്” എന്നും ദീപിക പറഞ്ഞു. അതേസമയം ദീപികയുടെ പുതിയ സിനിമയായ ഗെഹരായിയാമിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയുടെ സംവിധാനം ശകുന്‍ ബത്രയാണ്. ദീപികയ്‌ക്കൊപ്പം അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം ദീപികയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. ഷാരൂഖ് ഖാനൊപ്പം ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പഠാന്‍ ആണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ദീപിക പദുക്കോണ്‍ ചിത്രം.

about deepika padukone

More in Malayalam

Trending

Recent

To Top