Connect with us

അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം…., ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ് സിനിമ ചെയ്യാറില്ല; വിനീത് ശ്രീനിവാസനെ പ്രശംസിച്ച് ബി ഉണ്ണികൃഷ്ണന്‍

Malayalam

ഗായകനായും നടനായും സംവിധായകനായും മലായളികള്‍ക്ക് പ്രിയങ്കരനായ വ്യക്തിയാണ് ബി ഉണ്ണികൃഷ്ണന്‍. ഇപ്പോഴിതാ വിനീത് ശ്രീനിവാസനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. വിനീതിന്റെ പടങ്ങള്‍ ഇഷ്ടമാണെന്നും അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

‘അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹൃദയം. വിനീതിനെ ഭയങ്കര ഇഷ്ടമാണ്. അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം. ആളുകളോട് കൃത്യമായി കണക്ട് ചെയ്യാനറിയാം. ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ് സിനിമ ചെയ്യാറില്ല. വളരെ സത്യസന്ധനാണ്.

നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു പൈങ്കിളി ഉണ്ട്. നമ്മള്‍ ബലം പിടിച്ച് അത് കളയുന്നതാണ്. അത് പുറത്തേക്ക് കൊണ്ടുവരാന്‍ വിനീതിന് ഒരു പ്രത്യേക കഴിവുണ്ട്. കുറച്ച് കൂടി പക്വത ആകാമായിരുന്നു എന്ന് പറയാമെങ്കിലും നമുക്ക് ഭയങ്കര ഇഷ്ടമാണ് ഈ സംഗതി. വിനീതിന്റെ പടങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഫെബ്രുവരി 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒ.ടി.ടിയിലുമെത്തിയിരുന്നു. ഒ.ടി.ടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹൃദയം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

More in Malayalam

Trending

Recent

To Top