serial
‘ഇനി മുതല്‍ നിങ്ങളുടെ സ്വന്തം ഡികെ ആയി ഞാന്‍ വരുന്നു’; ആ സന്തോഷ വാർത്ത നടന് ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു…ഷാനവാസിന് പകരം ഇനി മിസിസ് ഹിറ്റിലറില് ഡികെയായി എത്തുന്ന നടൻ ഇതാണ്
‘ഇനി മുതല്‍ നിങ്ങളുടെ സ്വന്തം ഡികെ ആയി ഞാന്‍ വരുന്നു’; ആ സന്തോഷ വാർത്ത നടന് ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു…ഷാനവാസിന് പകരം ഇനി മിസിസ് ഹിറ്റിലറില് ഡികെയായി എത്തുന്ന നടൻ ഇതാണ്
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിൽ നിന്ന് ഷാനവാസ് ഷാനു അടുത്തിടെയായിരുന്നു പിന്മാറിയത്. താരത്തിന്റെ അപ്രതീക്ഷി പിന്മാറ്റം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മറ്റൊരു സീരിയലുമായി ഉടനെ എത്തും എന്ന് പറഞ്ഞാണ് ഷാനവാസ് പിന്മാറിയത്. ഇതോടെ ഹിറ്റ്ലര്‍ ആയി അഭിനയിക്കുന്ന നടന് ആരായിരിക്കും എന്ന ചോദ്യവും ഉയര്‍ന്നുവന്നിരുന്നു. പല നടന്മാരുടെ പേരും ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരുന്നു.
പൂക്കാലം വരവായി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന് അരുണ്‍ രാഘവ് ആണ് ഇനി ഡികെയയായി എത്തുക . അരുണ്‍ ഹിറ്റ്ലര്‍ ആയി എത്തുന്നതിന്റെ ഇന്‍ട്രോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചാനൽ. മാസ്സ് എന്‍ട്രി തന്നെയായിരിക്കും താരത്തിന്റേത് എന്നാണ് പ്രൊമോ വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. ഇനി മുതല്‍ താനും സീരിയലിന്റെ ഭാഗമാണെന്ന കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ചു കൊണ്ട് അരുണും എത്തിയിരിക്കുകയാണ്.
അതെ , ഇനി മുതല്‍ നിങ്ങളുടെ സ്വന്തം ഡികെ ആയി ഞാന്‍ വരുന്നു. ഷാനവാസ് വളരെ മനോഹരമായി ചെയ്ത് വച്ച ഒരു കഥാപാത്രത്തെ ഞാന്‍ ഏറ്റെടുക്കുമ്പോള്‍ അത് അതുപോലെ തന്നെ നിലനിര്‍ത്തി പോവുക എന്ന ഒരു വലിയ ചുമതല എന്റെ മുകളില്‍ ഉണ്ട്. എന്നെ ഇതുവരെ സ്നേഹിക്കുകയും പ്രിത്സാഹിപ്പികുകയും ചെയ്ത നിങ്ങള്‍ എല്ലാവരും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തില്‍ ഈ ബുധനാഴ്ച മുതല്‍ സീ കേരള ചാനലില്‍ രാത്രി 8:30 നു ഞാന്‍ എത്തുന്നു.
എന്നെ വിശ്വസിച് ഈ കഥാപാത്രം ഏല്പിച്ച സീ കേരളം ഫാമിലിക്കും , സംവിധായകന് മനോജേട്ടനും പ്രൊഡ്യൂസര്‍ ഷറഫ് ഇക്കകും, പ്രസാദ് ചേട്ടനും നന്ദി. നിങ്ങളുടെ ഒക്കെ പ്രതീക്ഷയ്ക്ക് ഒത്ത ഡി കെ ആവാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും ..?? ഷാനവാസിനും ഷാനവാസിന്റെ വരാന്‍ പോകുന്ന പ്രൊജക്ടിനും എന്റെ എല്ലാ വിധ ആശംസകളും …ഇതും ഒരു സൂപ്പര്‍ഹിറ്റ് ആവട്ടെ – എന്നാണ് അരുണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് എന്ന സീരിയലിലെ നായകകഥാപാത്രം അവതരിപ്പിച്ചിരുന്നത് നടന് അരുണ്‍ രാഘവ് ആയിരുന്നു. സീരിയലിലെ അഭിമന്യു എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടി എടുത്തിരുന്നു. പെട്ടെന്ന് സീരിയല്‍ അവസാനിപ്പിച്ചെങ്കിലും വീണ്ടും സീ കേരളത്തിലൂടെ തന്നെ താരമെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അരുണിന്റെ വീഡിയോയ്ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.
