Connect with us

ലെച്ചു അപ്പച്ചിയോട് പൊട്ടി തെറിച്ച് ഹരി; അടവുകൾ മാറ്റിപിടിക്കാൻ തീരുമാനിച്ച് ലെച്ചു അപ്പച്ചി ! അടിപൊളി എപ്പിസോഡുമായി സാന്ത്വനം !

serial

ലെച്ചു അപ്പച്ചിയോട് പൊട്ടി തെറിച്ച് ഹരി; അടവുകൾ മാറ്റിപിടിക്കാൻ തീരുമാനിച്ച് ലെച്ചു അപ്പച്ചി ! അടിപൊളി എപ്പിസോഡുമായി സാന്ത്വനം !

ലെച്ചു അപ്പച്ചിയോട് പൊട്ടി തെറിച്ച് ഹരി; അടവുകൾ മാറ്റിപിടിക്കാൻ തീരുമാനിച്ച് ലെച്ചു അപ്പച്ചി ! അടിപൊളി എപ്പിസോഡുമായി സാന്ത്വനം !

സാന്ത്വനത്തിൽ കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് ജ്യൂസ് കുടിച്ച് അപ്പു വോമിറ്റ് ചെയ്തതിന് ദേവിയെ ലെച്ചു അപ്പച്ചി കുറ്റപ്പെടുത്തുന്നതു. ദേവിക്ക് കുട്ടികൾ ഇല്ലാത്തതുകൊണ്ട് ഗർഭണിയുടെ മനസ്സ് മനസിലാകില്ല ,അവരെ എങ്ങനെയാണ് നോക്കണ്ടത് എന്ന് അറിയില്ല എന്നൊക്കെ പറഞ്ഞു വേദനപ്പിക്കുന്നതായിരുന്നു. അതൊക്കെ ദേവി ബാലനെ വിളിച്ച് അറിയിക്കുന്നുണ്ട്. താൻ വൈകുനേരം വീട്ടിൽ വന്നിട്ട് അവരോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞിരുന്നു. അപ്പൊ ഇന്നത്തെ എപ്പിസോഡിൽ എന്തായാലും ഇതിനെ കുറിച്ച് ഒരു സംസാരം സാന്ത്വനത്തിൽ ഉണ്ടാകും . അപ്പച്ചി എങ്ങനെയൊക്കെ പറഞ്ഞു എന്ന് ഹരിയോടും ശിവനോടും ഒക്കെ ബാലൻ പറയാൻ ഉള്ള സാധ്യതയുണ്ട്.

കഴിഞ്ഞ എപ്പിസോഡിൽ തന്നെ അപ്പചിക്ക് നല്ല് മറുപടി കൊടുത്തിരുന്നു , ഡിന്നർ ഉണ്ടാകുമ്പോൾ അപ്പുവിനുള്ളത് ഞാൻ സ്പെഷ്യലായിട്ട് ഉണ്ടാക്കി കൊടുത്തോളം എന്ന പറയുമ്പോൾ. എല്ലാവര്ക്കും ഉള്ളത് ഉണ്ടാക്കിട്ടുണ്ട് നാളെ മുതൽ ലെച്ചു ഉണ്ടാക്കിക്കോ എന്ന ദേവി പറയുമ്പോൾ , ഞങ്ങൾ മിഡിൽ ക്ലാസ്സുകാരുടെ ഫുഡാണ് ഉണ്ടാക്കുന്നത്. അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പുവിന്റെ ഡാഡിയോട് പറഞ്ഞ ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിക്കോ എന്ന് പറയുന്നുണ്ട് .
ഇന്നത്തെ എപ്പിസോഡിലും അപ്പച്ചിയുടെ വക കുത്തിത്തിരിപ്പുകൾ ഉണ്ട് . അടുക്കളയിൽ നിന്ന് നേരെ അപ്പുവിന്റെ അടുത്തേക്ക് ചെന്ന് അഞ്ജലി അങ്ങനെ പറഞ്ഞു എങ്ങനെ പറഞ്ഞു . അഞ്ജലി ആൾ ശരിയല്ല . സ്പെഷ്യൽ ഫുഡ് ഉണ്ടാക്കാൻ സമ്മതിച്ചില്ല എല്ലാവര്ക്കും ഉണ്ടാക്കിയിട്ടുണ്ട് അത് കഴിച്ച മതി എന്നൊക്കെ പറഞ്ഞു കൊടുക്കും .അഞ്ജലിക്ക് അപ്പുവിനോട് ഭയങ്കര ശത്രുതയുണ്ട് എന്നൊക്കെ പറഞ്ഞു കൊടുക്കുമായിരിക്കും പക്ഷെ എന്തൊക്കെ പറഞ്ഞാലും അപ്പു അതൊക്കെ വിശ്വസിക്കാനുള്ള സാധ്യത കുറവാണ്.

പിന്നെ ഹരി നാഗർകോവിലിൽ പോയിരുന്നതുകൊണ്ട് , അപ്പച്ചി ബെഡ് വാങ്ങിക്കൊണ്ട് വന്നതും അതിനു ശേഷം ബാലനോടും ദേവിയോടും സഹോദരന്മാരുടെ കാര്യത്തിൽ കുറച്ചു കൂടെ ശ്രദ്ധവേണം എന്നൊക്കെ പറഞ്ഞതും പിന്നെ അപ്പുവിനെ ഫുഡ് പോയ്സൺ ആയി എന്ന പറഞ്ഞ തമ്പിയെ വിളിച്ചുവരുത്തിയതും ഒക്കെ അറിഞ്ഞിട്ടില്ലല്ലോ , എന്തായാലും ഇന്നത്തെ എപ്പിസോഡിൽ അതൊക്കെ ഹരി അറിയും , തിരിച്ച എത്തുമ്പോൾ ആദ്യം അറിയുന്നത് ഇതൊക്കെ ആയിരിക്കും . ഇതൊക്കെ അറിയുമ്പോൾ ഹരി എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്. ഏട്ടത്തിയെ വേദനപ്പിച്ചു എന്നൊക്കെ അറിഞ്ഞാൽ ഹരിക്ക് ദേഷ്യം അടക്കാൻ കഴിയില്ല .അപ്പുവിന്റെ അടുത്തും ഹരിയും ദേഷ്യപ്പെടും . ഒരു ബെഡ് വാങ്ങിത്തരാൻ നിന്റെ ഭർത്താവിന് കഴിവില്ല എന്ന കാണിക്കാൻ ആണോ ഈ ബെഡ് വാങ്ങിയത് എന്നൊക്കെ ചോദിച്ച് അപ്പുവിന്റെ അടുത്ത ദേഷ്യപ്പെടും .അപ്പച്ചി എന്തോ മൻസ്സിൽ വെച്ചപകൊണ്ടാണ് ഇവിടെ നിൽക്കുന്നത് എന്നൊക്കെ പറഞ്ഞു അപ്പുവിന്റെ അടുത്ത ഹരി തട്ടി കയറും . ശരിക്കും ഇപ്പോൾ ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയിലാണ് അപ്പു . അപ്പച്ചിയോട് ഇറങ്ങി പോകാൻ പറയാനും പറ്റില്ല , സാന്ത്വനത്തിലുള്ളവരുടെ കൂടെ നിൽക്കാനും പറ്റില്ല .

പിന്നെ ഇന്നത്തെ എപ്പിസോഡിൽ ലെച്ചു അപ്പച്ചിയെ ഹരി വലിച്ചു കീറി ഒട്ടിക്കുന്നുണ്ട്. ദേവിയെ കുറ്റപെടുത്തിയതിനും ബെഡ് വാങ്ങിയതിനു ഒക്കെ ചേർത്ത നല്ല രീതിയിൽ കൊടുക്കും, പലതു പറഞ്ഞു ദേവിയും അപ്പുവും ഹരിയുടെ ദേഷ്യം അടക്കാൻ നോക്കുമെങ്കിലും നടക്കില്ല . ലെച്ചു അപ്പച്ചിക്ക് വയറു നിറയെ ഹരി കൊടുക്കും . ഒന്നും തിരിച്ചു പറയാൻ പറ്റാതെ അപ്പച്ചി ചമ്മി നിൽക്കുന്ന ആ കാഴ്ച കാണണ്ടത് തന്നെയാണ് .

അപ്പച്ചി ബാംഗ്ലൂർ നിന്ന് കൊണ്ട് വന്ന അടവുകൾ ഒക്കെ എടുത്ത് പെട്ടന്ന് തന്നെ സഥലം വിട്ടോ അതാ നല്ലത് . എന്തായാലും ഹരി അത്ര പാവമല്ല . ഹരിയോയെ ഒതുക്കണമെങ്കിൽ പുതിയ അടവ് എടുക്കണം എന്ന് അപ്പച്ചിക്ക് മനസിലാകും അപ്പച്ചി ഇനി പുതിയ അടവുകൾ എടുക്കും അതൊക്കെ നിങ്ങൾ കാത്തിരുന്നു കണ്ടോ .

about santhwanam

More in serial

Trending

Recent

To Top