Malayalam
മമ്മൂട്ടിയെ മമ്മൂക്കയെന്നും ദുല്‍ഖര്‍ സല്‍മാനെ ദുല്‍ഖര്‍ അങ്കിള്‍ എന്നുമാണ് വിളിയ്ക്കുന്നത്; അതിന് പിന്നിലെ കാരണം; തുറന്ന് പറഞ്ഞ് അനിഖ
മമ്മൂട്ടിയെ മമ്മൂക്കയെന്നും ദുല്‍ഖര്‍ സല്‍മാനെ ദുല്‍ഖര്‍ അങ്കിള്‍ എന്നുമാണ് വിളിയ്ക്കുന്നത്; അതിന് പിന്നിലെ കാരണം; തുറന്ന് പറഞ്ഞ് അനിഖ
ബാലതാരമായി സിനിമയിലെത്തിയ അനിഖ ഇന്ന് മലയാളത്തിലേയും തമിഴിലേയും നിറസാന്നിധ്യമാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു നടി അനിഖ മലയാളത്തില്‍ തുടക്കമിട്ടത്.
മമ്മൂട്ടിയുടെയും മോഹന്ലാലിന്റേയുമുള്പ്പെടെയുള്ള നിരവധി താരങ്ങളുടെ മകളായി വെള്ളിത്തിരയില്‍ വേഷമിട്ടിട്ടുണ്ട് അനിഖ. തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്തിനും നയന്താരയ്ക്കുമൊപ്പവുമെല്ലാം അനിഖ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ ബാവൂട്ടിയുടെ നാമത്തില്‍, ഭാസ്കര്‍ ദി റാസ്കല്‍, ദി ഗ്രേറ്റ് ഫാദര്‍ എന്നീ മൂന്ന് ചിത്രങ്ങളിലാണ് അനിക അഭിനയിച്ചിട്ടുള്ളത്. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് അനിഖ മനസ് തുറക്കുകയാണ്.
മമ്മൂക്ക നല്ല ജോളിയാണ്. ഇടയ്ക്ക് തമാശ ഒക്കെ പറയുന്ന ആളാണ് മമ്മൂട്ടിയെന്നും അനിഖ പറയുന്നു. അതേസമയം മമ്മൂട്ടിയെ താന്‍ മമ്മൂക്ക എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹത്തിന്റെ മകനായ ദുല്‍ഖര്‍ സല്‍മാനെ ദുല്‍ഖര്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നും അനിഖ പറയുന്നുണ്ട്. അതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് മമ്മൂക്ക എന്നാണ്. അതുകൊണ്ട് തന്റെ മനസിലും അതങ്ങനെ തന്നെ രജിസ്റ്റര്‍ ആയിപ്പോയതാണെന്നാണ് അനിഖ പറയുന്നത്.
എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ ഇക്ക എന്ന് വിളിക്കാന്‍ തനിക്ക് സുഖം തോന്നിയില്ലെന്നാണ് അനിഖ പറയുന്നത്. ദുല്‍ഖര്‍ അങ്കിള്‍ എന്ന് വിളിക്കുന്നതാണ് നല്ലതായി തോന്നിയതെന്നും എന്നാല്‍ ദുല്‍ഖര്‍ അങ്കിള്‍ എന്ന് വിളിക്കുന്നത് കൊണ്ട് ദുല്‍ഖര്‍ അങ്കിള്‍ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹത്തിന് അതില്‍ പ്രശ്നമൊന്നുമില്ലെന്നും അനിഖ പറയുന്നു. മമ്മൂട്ടിയോടൊപ്പം മകളായും മറ്റും അഭിനയിച്ചിട്ടുള്ള അനിഖ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചത് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലായിരുന്നു.
