Connect with us

18ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം

Malayalam

18ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം

18ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം

ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ​ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നിവയാണ് അനിഘയുടെ പ്രധാന തമിഴ് സിനിമകൾ.

സോഷ്യൽ മീഡിയയിലും അനിഖ സുരേന്ദ്രൻ സജീവമാണ്. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നടി.

അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. അനിഖ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.

അനിഖ നായികയായെത്തുന്ന ചിത്രം ഓ മൈ ഡാർലിങ് റിലീസിനൊരുങ്ങുകയാണ്. ആൽഫ്രഡ്‌ ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു.

More in Malayalam

Trending

Recent

To Top