Malayalam
എല്ലാവരും ദിലീപേട്ടൻ പാവാടാ എന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ് ; ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾക്ക് ഉൾപ്പടെ മൗനമാണ് ; ആർക്കും ഒരു ആത്മാർത്ഥതയും ഇല്ലെന്ന് ബെജു കൊട്ടാരക്കര !’
എല്ലാവരും ദിലീപേട്ടൻ പാവാടാ എന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ് ; ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾക്ക് ഉൾപ്പടെ മൗനമാണ് ; ആർക്കും ഒരു ആത്മാർത്ഥതയും ഇല്ലെന്ന് ബെജു കൊട്ടാരക്കര !’
അന്വേഷണ ഉദ്യോഗസ്ഥന്മാരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം കിട്ടിയ കാര്യമൊന്നും പുറത്ത് പറയാതിരിക്കുന്നതാണ് നല്ലതെന്ന് സംവിധായകന് ബെജു കൊട്ടാരക്കര. പുതിയ കേസില്‍ യഥാർത്ഥത്തില്‍ വധ ഗൂഡാലോചനയല്ല പൊലീസ് അന്വേഷിക്കുന്നത്, ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്ന ഒറ്റ ചിന്തയിലാണ് പൊലീസ് ആ കേസ് മുന്നോട്ട് കൊണ്ടുപോവുന്നത്. നേരത്തെ മുതല്‍ തന്നെ പൊലീസ് അതിന്റെ പിറകേയാണ്.
ഇതിനിടയിലാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോർന്നുവെന്ന വിവരം പുറത്ത് വരുന്നത്. ആദ്യം ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ അക്രമിക്കപ്പെട്ട നടി രാഷ്ട്രപതി ഉള്‍പ്പടേയുള്ളവർക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായതെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.ഒരു ന്യൂസ് ചാനലിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിലുള്ള ഒരു തെളിവ് പോലും എടുത്ത് നശിപ്പിക്കണമെങ്കില്‍ ആർക്കാണ് ഇത്ര ആവശ്യം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിന്റെ കയ്യിലുണ്ടെന്ന ഒരു കാര്യം ദിലീപിന്റെ വക്കീലായ അഡ്വ. രാമന്‍പിള്ള കോടതിയില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. അത് മുന്‍കൂട്ടിയുള്ള ഒരു ഏറായിരുന്നുവെന്നും ബൈജു കൊട്ടാരക്കര വാദിക്കുന്നു.
ആ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിലിരുന്നാല്‍ എന്റെ കക്ഷിക്ക് അപകീർത്തിപരമായ പലതും സംഭവിക്കും അതുകൊണ്ട് അത് കോടതിയില്‍ ഏല്‍പ്പിക്കണമെന്നും രാമന്‍പിള്ള വക്കീല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഈ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നുവെന്ന വിവരം പുറത്ത് വരുന്നത്. എന്തൊക്കെയായാലും ഇതിന്റെ അന്തിമ വിധി നീതിയുടേത് തന്നെയായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 85 ദിവസം ജയിലില്‍ കിടന്നത്. സിനിമ മേഖലയിലെ ആരും ഈ കേസില്‍ ആദ്യം നടിയെ അനുകൂലിച്ച് നിന്നിരുന്നില്ല. കുറേ ആളുകള്‍ അതീജിവിതയ്ക്ക് ഒപ്പം നില്ക്കും കുറേ ആളുകള്‍ മാറി നില്‍ക്കുകയും ചെയ്യും. സിനിമയില്‍ എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കണം എന്നതായിരുന്നു ഇതിനെല്ലാം പിന്നിലെ കാരണം.
സിനിമയില്‍ വേഷം കിട്ടണമെങ്കില്‍ ചിലരുടെയൊക്കെ ഔദാര്യം വേണം. സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ചിലരുടെയൊക്കെ ഔദാര്യം വേണം. സിനിമ നിർമ്മിക്കണമെങ്കിലും ഔദാര്യം വേണം. ഇത്തരം ഔദാര്യങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നവരാണ് അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കാതിരുന്നതെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു.
ആ സാഹചര്യത്തിലാണ് ഡബ്ല്യൂ സി സി ഉണ്ടാകുന്നതും അമ്മയുടെ മീറ്റിങ്ങില്‍ അതിജീവിതയ്ക്ക് വേണ്ടി വാദിക്കുന്നതും അവരെ അവിടുന്ന് പുറത്താക്കുന്നത്. അന്ന് മുകേഷും ഗണേഷും അടങ്ങുന്ന താരസംഘടനയുടെ ഭാരവാഹികള്‍ പത്രക്കാർക്കെതിരെ രൂക്ഷമായി ആക്രോഷിക്കുന്നത് കേരളം കണ്ടതാണ്. സിനിമയിലെ ചുരുക്കം ചിലർ മാത്രമായിരുന്നു നിലപാട് വ്യക്തമാക്കിയത്. ഇവിടുത്തെ സൂപ്പർ സ്റ്റാറുകള്‍ ഉള്‍പ്പടെ മൗനം പാലിക്കുകയായിരുന്നു.എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ പലരും അതിജീവിതയ്ക്ക് ഒപ്പമെന്ന ഹാഷ് ടാഗ് ഇട്ട് രംഗത്ത് വരികയും ഞങ്ങളും ഉണ്ടെന്ന് പറയുകയും ചെയ്തു. അതിനപ്പുറത്തേക്ക് ഇവർക്ക് ആർക്കും ഒരു ആത്മാർത്ഥതയും ഇല്ലെന്ന് ഞാന്‍ എഴുതി വെച്ച് തരാം. അവരാരും ആ പെണ്‍കുട്ടിക്ക് ഒപ്പമായിരുന്നില്ല നിന്നത്. ദിലീപ് എന്ന നടന് സിനിമയില്‍ ഒരു അപ്രമാദിത്വം ഉണ്ടായിരുന്നു. അത് നടന് എന്ന നിലയില്‍ മാത്രമായിരുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.തന്റെ അപ്രമാദിത്വത്തിലൂടെ ദിലീപ് സിനിമാ മേഖലയിലെ സംഘടനകളെ പിളർത്തുകയും കുത്തിതിരിപ്പ് ഉണ്ടാക്കുകയും ചെയ്തു. ദിലീപ് ഇങ്ങനെ എല്ലാ മേഖലയിലും കൈ വെക്കാന്‍ തുടങ്ങിയപ്പോള്‍ പലർക്കും പേടിയായി. നട്ടെല്ലുള്ള ഒരാളും തുറന്ന് പറയാന്‍ ഇല്ലായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതായിരുന്നു രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രേവതിയും പത്മപ്രിയയുമൊക്കെ പുറത്ത് വന്ന് എത്രയോ സത്യങ്ങള്‍ വിളിച്ച് പറഞ്ഞു. അക്കാര്യങ്ങള്‍ക്കൊന്നും ആരും വില കൊടുത്തില്ല. എല്ലാരും ദിലീപേട്ടന് പാവാടാ.. ദിലീപേട്ടന് പാവാടാ.. എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നാണമില്ലേ ഇപ്പോഴും ഇത് പറഞ്ഞുകൊണ്ടിരിക്കാനെന്നും ചർച്ചയില്‍ പങ്കുടെത്തുകൊണ്ട് ബൈജു കൊട്ടാരക്കര പറയുന്നു.
about Dileep Case
