Connect with us

എന്റെ സുന്ദരിയായ ഭാര്യേ, ‘നീ എന്റെ കുട്ടികളുടെ അമ്മ മാത്രമല്ല…’ മൃദുലയ്ക്ക് യുവ നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!

Malayalam

എന്റെ സുന്ദരിയായ ഭാര്യേ, ‘നീ എന്റെ കുട്ടികളുടെ അമ്മ മാത്രമല്ല…’ മൃദുലയ്ക്ക് യുവ നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!

എന്റെ സുന്ദരിയായ ഭാര്യേ, ‘നീ എന്റെ കുട്ടികളുടെ അമ്മ മാത്രമല്ല…’ മൃദുലയ്ക്ക് യുവ നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!

മിനി സ്‍ക്രീനില്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും.
മലയാള ടെലിവിഷനിലെ സെലിബ്രിറ്റി കപ്പിള്‍സ് ആണ് മൃദുല വിജയ്യും യുവ കൃഷ്ണയും. പ്രണയ ദിനം കഴിഞ്ഞുവെങ്കിലും താരദമ്പതികളുടെ ആഘോഷം അവസാനിച്ചിട്ടില്ല. വാലന്റൈന്‍സ് ദിനത്തില്‍ പ്രിയപ്പെട്ട ഭര്‍ത്താവ് തനിയ്ക്ക് നല്‍കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയില്‍ എത്തിയിരിയ്ക്കുകയാണിപ്പോള്‍ മൃദുല.

പ്രണയ ദിനത്തില്‍ യുവയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ മൃദുല പങ്കുവച്ചിരുന്നു. വിവാഹ ശേഷമുള്ള ആദ്യത്തെ വാലന്റൈന്‍സ് ഡേ ആഘോഷമാണ് ഇരുവരുടെയും. അതിന് യുവ ഒട്ടും ഭംഗി കുറച്ചില്ല. മനോഹരമായ ഒരു മാലയും അതിലും മനോഹരമായ വാക്കുകളുമാണ് യുവ മൃദുലയ്ക്ക് സമ്മാനിച്ചത്.
എന്റെ സുന്ദരിയായ ഭാര്യേ, നീ എന്റെ കുട്ടികളുടെ അമ്മ മാത്രമല്ല, എന്റെ ഹൃദയമിടിപ്പാണ്.. നീ ഈ കുടുംബത്തിലെ രാജകുമാരി മാത്രമല്ല, എന്റെ സ്വപ്‌ന സുന്ദരിയാണ്.. ഐ ലവ് യു- എന്നാണ് യുവ നല്‍കിയ കാര്‍ഡില്‍ എഴുതിയത്.യുവ നല്‍കിയ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച്, നന്ദി അറിയിച്ചുകൊണ്ടാണ് മൃദുല ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ‘ഇത്ര മനോഹരമായ വാലന്റൈന്‍സ് സമ്മാനം നല്‍കിയതിന് നന്ദി ഭര്‍ത്താവേ, നിന്റെ വാക്കുകള്‍ക്ക് നന്ദി. ഇത് എനിക്ക് ഒരുപാട് അര്‍ത്ഥമുള്ളതാണ്’ എന്നാണ് മൃദുല കുറിച്ചത്.

മൂന്ന് മാസം ഗര്‍ഭിണിയായ മൃദുല വിജയ് ഗര്‍ഭിണിയായ ശേഷം തുമ്പപ്പൂ എന്ന സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. അതേ സമയം യുവ കരിയറില്‍ തിരക്കിലാണ്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞില്‍ വിരിഞ്ഞ പൂവിന് പുറമെ സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലും ഇപ്പോള്‍ യുവ അഭിനയിക്കുന്നുണ്ട്.

ABOUT MRIDULA VIJAY

More in Malayalam

Trending

Recent

To Top