Connect with us

സിനിമയെ വിമര്‍ശിക്കുന്നവര്‍ സിനിമയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കണം എങ്കിലേ സിനിമാ വിമര്‍ശനത്തിന് യോഗ്യതയുണ്ടാകൂ; ട്രോളുകള്‍ക്കിരയായി മോഹന്‍ലാല്‍

Malayalam

സിനിമയെ വിമര്‍ശിക്കുന്നവര്‍ സിനിമയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കണം എങ്കിലേ സിനിമാ വിമര്‍ശനത്തിന് യോഗ്യതയുണ്ടാകൂ; ട്രോളുകള്‍ക്കിരയായി മോഹന്‍ലാല്‍

സിനിമയെ വിമര്‍ശിക്കുന്നവര്‍ സിനിമയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കണം എങ്കിലേ സിനിമാ വിമര്‍ശനത്തിന് യോഗ്യതയുണ്ടാകൂ; ട്രോളുകള്‍ക്കിരയായി മോഹന്‍ലാല്‍

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസായതിനു പിന്നാലെ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. മരക്കാറിനെ കുറിച്ച് മോശം പറയുന്നത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കോവിഡ് സമയത്തൊക്കെ താന്‍ ഹൈദരാബാദിലായിരുന്നു.

അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്‍ഡസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും പിന്തുണ ഉണ്ടാവാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പും വൈറലായി മാറുന്നുണ്ട്. ആര്‍ക്കാണ് സിനിമയെ നിരൂപണം ചെയ്യാന്‍ അര്‍ഹത? ബഹുജന പങ്കാളിത്തത്തോടെ പൂര്‍ത്തിയാകുന്ന സിനിമയെ വെറും കാഴ്ചക്കാര്‍ മാത്രമായി ഇരുന്നുകൊണ്ട് നിരൂപിക്കുന്നവരെ പലപ്പോഴും അണിയറ പ്രവര്‍ത്തകര്‍ വിമര്‍ശിക്കാറുണ്ട്.

ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മരയ്ക്കാറിനു ശേഷം ആറാട്ടുമായി എത്തുന്ന മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ നിരൂപണത്തെക്കുറിച്ച് പങ്കുവച്ച വാക്കുകള്‍ വീണ്ടും വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. സിനിമയെ വിമര്‍ശിക്കുന്നവര്‍ സിനിമയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കണം എങ്കിലേ സിനിമാ വിമര്‍ശനത്തിന് യോഗ്യതയുണ്ടാകൂ എന്ന ബാലിശമായ നിലപാടാണ് വീണ്ടും മോഹന്‍ലാല്‍ ഉയര്‍ത്തിയത്.

‘സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം.

പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല’- മരയ്ക്കാറിന്റെ പ്രദര്‍ശന സമയത്ത് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയത്ത് മോഹന്‍ലാല്‍ നടത്തിയ അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകളാണ് ഇത്. ഈ വാക്കുകളോട് സമരസപ്പെട്ടു നില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മോഹന്‍ലാല്‍ ആറാട്ടിന്റെ റിലീസിന് മുന്‍പും പങ്കുവയ്ക്കുന്നത്.

ചലച്ചിത്രനിര്‍മ്മാതാക്കളെയും അണിയറ പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം ശത്രുസ്ഥാനത്താണ് ചലച്ചിത്ര നിരൂപകര്‍. കാശും സമയവും ചെലവഴിച്ച് വലിയ സംഘാടനത്തില്‍ തയ്യാറാക്കുന്ന ചലച്ചിത്രത്തെക്കുറിച്ച് അതിന്റെ പിന്നില്‍ അധ്വാനിച്ചവര്‍ക്കാണ് കൂടുതല്‍ പറയാന്‍ യോഗ്യത എന്ന പക്ഷമുണ്ട്. എന്നാല്‍ ഒരു സാംസ്‌കാരിക ഉല്‍പ്പന്നം എന്ന നിലയില്‍, ചലച്ചിത്രത്തിന്റെ കാണികള്‍ക്ക് ചിത്രത്തെ വിലയിരുത്തുവാനും അഭിപ്രായങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുവാനും നിരൂപണം നടത്തുവാനുമുള്ള അവകാശമുണ്ട്.

ചലച്ചിത്ര പ്രവര്‍ത്തകന്‍ സിനിമയുടെ ഭാഗഭാക്കാകുമ്‌ബോള്‍ നിരൂപകന്‍ അതിന്റെ വിശകലനത്തിന്റെ ഭാഗമാകുകയാണ്. ചലച്ചിത്രങ്ങള്‍ക്കുള്ളിലെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കുമൊപ്പം ചലച്ചിത്രങ്ങള്‍ ഒളിച്ചു കടത്തുന്ന നിഗൂഡ അജണ്ടകളെ വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് ചലച്ചിത്ര നിരൂപകരുടെ ധര്‍മ്മം. സിനിമയെയും അണിയറ പ്രവര്‍ത്തകരെയും അംഗീകരിക്കുന്നതുപോലെ നിരൂപകരെയും ലോകം അംഗീകരിച്ചു കഴിഞ്ഞു. അതിനു തെളിവാണ് സംസ്ഥാന / ദേശീയ പുരസ്‌കാരങ്ങള്‍.

നവമാധ്യമങ്ങളുടെ സ്വതന്ത്രവികസിത കാലത്ത് ചലച്ചിത്ര നിരൂപണം ആധികാരികതയില്‍ നിന്നും ചിലപ്പോഴൊക്കെ വ്യതിചലിച്ചു. ആര്‍ക്കും സ്വതന്ത്രമായി എന്തും എഴുതാനും പറയാനുമുള്ള സാഹചര്യങ്ങള്‍ വളര്‍ന്നതോടെ എഴുത്ത് / അഭിപ്രായ പ്രകടനങ്ങള്‍ ചലച്ചിത്രത്തിന്റെ ജയപരാജയങ്ങളെ സംബന്ധിച്ചുള്ള തീര്‍പ്പുകല്‍പ്പിക്കലുകള്‍ ആകുന്നു എന്ന തലത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ശത്രുതാ മനോഭാവത്തില്‍ കാണുന്നത്. ഫാന്‍ ഫൈറ്റുകള്‍ക്കും ഡീഗ്രേഡിങ്ങുകള്‍ക്കും വ്യക്തി ഹത്യകള്‍ക്കും മാത്രമായി സമൂഹ മാധ്യമങ്ങളില്‍ ചലച്ചിത്ര വിശകലനങ്ങള്‍ മാറുന്നുണ്ട്. അത് അത്ര സ്വീകാര്യമായ സമ്ബ്രദായമല്ല.

More in Malayalam

Trending

Recent

To Top