Malayalam
രണ്ട് ദിവസങ്ങൾക്ക് മുൻപ് വന്ന ആ ഫോൺ കോൾ! ഇത് താങ്ങനാവില്ല… നെഞ്ച് പിടയുന്ന വേദനയോടെ
രണ്ട് ദിവസങ്ങൾക്ക് മുൻപ് വന്ന ആ ഫോൺ കോൾ! ഇത് താങ്ങനാവില്ല… നെഞ്ച് പിടയുന്ന വേദനയോടെ
സ്വതസിദ്ധമായ സംസാര ശൈലിയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ അഭിനേതാവാണ് കോട്ടയം പ്രദീപ്. കല്യാണരാമന്‍, രാജമാണിക്യം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്… കഴിച്ചോളൂ… കഴിച്ചോളൂ…’ എന്ന ഡയലോഗ് താരത്തിന് ജനപ്രീതി നേടിക്കൊടുക്കുകയായിരുന്നു
കോട്ടയം പ്രദീപിന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളി കണ്ണ് തുറന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് മലയാള സിനിമ. നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തുകയാണ് മലയാള സിനിമാ ലോകം.
നാളെ റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിലും കോട്ടയം പ്രദീപ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ആയ ബി ഉണ്ണികൃഷ്ണന്‍ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍ അ്ര്‍പ്പിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് ബി ഉണ്ണികൃഷ്ണന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, ‘ആറാട്ടി’ന്റെ റിലിസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാര്‍ത്തയാണ്. ‘ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി’ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ‘ കഴിവുള്ള കലാകാരനായിരുന്നു’യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. ‘ആറാട്ടി’ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍ എന്നാണ് സംവിധായകൻ കുറിച്ചത്.
അതേസമയം പ്രദീപിന് ആദരഞ്ജാലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ വിനീത് ശ്രീനിവാസന്‍, വിജയ് ബാബു തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകള്‍, ഒരുപാടു നല്ല ഓര്‍മ്മകള്‍… കൂടുതല്‍ എഴുതാനാവുന്നില്ല.. Rest in Peace എന്നായിരുന്നു നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു പ്രദീപിന്‍റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചു ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെയാണ് പ്രദീപ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ അധികം കോമഡി വേഷങ്ങളിലായിരുന്നു നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഗൗതം മേനോന്റെ വിണ്ണെ താണ്ടി വരുവായയിലെ അമ്മാവന്‍ കഥാപാത്രമാണ് പ്രദീപിനെ താരമാക്കുന്നത്. ചിത്രത്തിലാണ് പ്രദീപിന്റെ പ്രശ്‌സതമായ കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട് എന്ന ഡയലോഗ്. ഇതോടെ മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു പ്രദീപ്. ആട് ഒരു ഭീകര ജീവിയാണ്, കുഞ്ഞി രാമായണം, ഗോദ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറാട്ട് ആണ് അവസാന സിനിമ.
