Connect with us

അമ്പമ്പോ കളിമാറി; 300 ആം എപ്പിസോഡ് ആഘോഷിക്കുമ്പോൾ കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്; മിത്രയുടെ ചീട്ട് കീറി ; തേവർമലയിലേക്ക് നമുക്കും പോയാലോ? ; കൂടെവിടെ നിരാശയകറ്റിയ എപ്പിസോഡ്!

Malayalam

അമ്പമ്പോ കളിമാറി; 300 ആം എപ്പിസോഡ് ആഘോഷിക്കുമ്പോൾ കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്; മിത്രയുടെ ചീട്ട് കീറി ; തേവർമലയിലേക്ക് നമുക്കും പോയാലോ? ; കൂടെവിടെ നിരാശയകറ്റിയ എപ്പിസോഡ്!

അമ്പമ്പോ കളിമാറി; 300 ആം എപ്പിസോഡ് ആഘോഷിക്കുമ്പോൾ കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്; മിത്രയുടെ ചീട്ട് കീറി ; തേവർമലയിലേക്ക് നമുക്കും പോയാലോ? ; കൂടെവിടെ നിരാശയകറ്റിയ എപ്പിസോഡ്!

ഇന്നലത്തെ നാടകത്തോടെ ഐശ്വര്യത്തിന്റെ സൈറൺ മുഴുങ്ങിയെന്നാണ് തോന്നുന്നത്. ഏതായാലും ഇന്നലെത്തെ റിവ്യൂ വിമർശങ്ങളൊന്നും ഇല്ലാണ്ട് എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷം. അതുപോലെ കൂടെവിടെ ടീമിലും ഇന്നലത്തെ റിവ്യൂ കിട്ടിയിട്ടുണ്ട്.. നിങ്ങളുടെ പരാതികളൊക്കെ ഉടൻ പരിഹരിക്കപ്പെടും. അതാണോ എന്നറിയില്ല , ഇന്നത്തെ എപ്പിസോഡ് പ്രതീക്ഷ തരുന്ന ഒന്നായിരുന്നു.

മിത്രയുടെ ഡിപ്രെഷൻ നാടകത്തിന് ഇന്ന് തിരശീല വീഴുകയാണ്. അപ്പോഴും സൂര്യ ഒന്നും അറിയാതെ നിൽക്കുന്ന സീൻ കാണാം. നിങ്ങൾ പ്രൊമോയിൽ കണ്ട സീനിൽ തന്നെ ഋഷിയുടെ എക്സ്പ്രെഷൻ കിടുവായിരുന്നു.

അതുപോലെ നമ്മുടെ, തക്കുടു… ഋഷികേശ് ആദിത്യൻ … ദി റിയൽ ഹീറോ മിനിസ്ക്രീൻ ലാലേട്ടൻ ബിപിൻ ജോസിന്റെ ബർത്ത് ഡേ ആണ്… പുറന്ത നാൾ വാഴ്ത്തുക്കൾ ബിപിൻ ചേട്ടാ…

അപ്പോൾ നമുക്ക് വേഗം കഥയിലേക്ക് വരാം.. ഇന്നൊരുപാട് പ്രതീക്ഷ തന്നിട്ടുള്ള എപ്പിസോഡ് ആയിരുന്നു. ഇതുവരെ നമ്മൾ കണ്ടത് നമ്മുടെ കലിപ്പൻ ഋഷിയെ തന്നയായിരുന്നു , പക്ഷെ ആ കലിപ്പ് മുഴുവൻ അല്ലെങ്കിൽ ഋഷി കൂടുതൽ ഫോക്കസ് ചെയ്തത് , റാണിയമ്മയെ ആയിരുന്നു. അതിൽ തെറ്റില്ല. കാരണം റാണിയമ്മ ഓടിനടന്നു പാരപണിയുകയാണ്… ന്റെ റാണിയമ്മേ… കൂടെവിടെയുടെ നെടുന്തൂൺ വില്ലത്തി…

അപ്പോൾ ഇന്നലത്തെ എപ്പിസോഡിൽ മാളിയേക്കൽ വീട്ടുകാർ ഡോക്കുമെന്റ് തേടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ റാണിയമ്മയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഈ ഡോക്കുമെന്റ്. ഏറെക്കുറെ നമുക്കും ഈ ഡോക്കുമെന്റ് കഥ ആൺപ്രഡിക്റ്റബിൾ ആയിരുന്നു.

ആ ഒരു ഡോക്കുമെന്റ് എന്തെങ്കിലും ആയിക്കോട്ടെ , പക്ഷെ അത് ഋഷി റാണിയമ്മയുടെ ലോക്കറിൽ നിന്നും കൈക്കലാക്കിയത് നല്ലൊരു സീൻ തന്നെയാണ്. അതിൽ കുഞ്ഞിയ്ക്ക് പോലും അറിയില്ല കുഞ്ഞിയാണ് ഇതിനു പിന്നിൽ ഋഷിയെ സഹായിച്ചത് എന്ന്. അപ്പോൾ ശരിക്കും ഒരു നിഗൂഢതയാണ് ഇപ്പോൾ മാളിയേക്കൽ റാണിയ്ക്ക് സംഭവിച്ചിരിക്കുന്നത് .

നമ്മൾ പ്രക്ഷകർക്ക് മനസിലായതൊന്നും റാണിയ്ക്ക് മനസിലാകില്ലല്ലോ… സൊ ലക്ഷ്മി ആന്റിയെ ഇന്ന് റാണിയമ്മ കുടയും.. സ്വാഭാവികം…

എന്നാൽ അതുകൊണ്ടും ഒരു കാര്യവും ഇല്ല… ലക്ഷ്മി ആന്റിയ്ക്ക് ഒന്നും അറിയില്ല എന്നല്ല. അവർക്ക് എല്ലാം മനസിലാകും. പക്ഷെ അവരെപ്പോലെ എല്ലാം ഉള്ളിലൊതുക്കുന്ന ഒരു സ്ത്രീ.. നമ്മുക്ക് ചുറ്റും ലക്ഷ്മി ആന്റിമാർ ധാരാളം ഉണ്ട് കേട്ടോ?

ആ ഒരു കഥാപാത്രത്തിന് നല്ല ഒറിജിനാലിറ്റി ഉണ്ട്. അതുപോലെ ഇന്നത്തെ എപ്പിസോഡിൽ കഥയിൽ ഒരു വമ്പൻ ട്വിസ്റ്റ് കൊണ്ടുവരുന്നത് റോഷൻ ആണ്.. അത് ആ ടിഷ്യു പേപ്പറിൽ എഴുതിക്കൊടുക്കുന്ന ആ സീൻ തന്നെ..അതിനു ശേഷമുള്ള ഋഷിയുടെ കുറച്ചു ആക്ടിങ് ഉണ്ട്.. ഒരു ക്യൂട്ട് പയ്യൻസ് ലൂക്ക് ഉണ്ട്.. അതുപോലെ അവിടെ നടക്കുന്നതൊന്നും മനസിലാകാതെ സൂര്യയുടെ ഒരു നിൽപ്പുണ്ട്. നിഷ്ക്കു സൂര്യ…

ഇനി എപ്പിസോഡ് കഴിഞ്ഞു.. മറ്റൊരു സന്തോഷ വാർത്ത,,.. ഇതൊരു സന്തോഷ വാർത്തയായി തോന്നിയത് ഇന്നാണ്… നമ്മുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ മുന്നൂറാം എപ്പിസോഡ് പിന്നിടുകയാണ് .

ഇന്നതിൽ സന്തോഷം തോന്നിയത്, കൂടെവിടെ ടൈറ്റിൽ ഡോങ് ഉൾപ്പെടുത്തി വമ്പൻ ഒരു പ്രോമോ ആണ് കൂടെവിടെ ഉപ്ലൂ മാമൻ തന്നിരിക്കുന്നത്. ആ ഒരു സോങ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണുട്ടോ…

സോങ് മാത്രമല്ല ഈ ആഴ്ചയിൽ തന്നെ ഉണ്ടായിരുന്ന ജഗൻ അതിഥി ടീച്ചർ സീൻ.. ആ സീൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.. ജഗൻ പറയുന്ന സംസാരത്തിനു ശേഷം , അതിഥി ടീച്ചർ പറയുന്നുണ്ട് …

” ജഗൻ ഇത്രയും സംസാരിച്ചു ബുദ്ധിമുട്ടിയതല്ലേ.. അടുത്തുതന്നെ നല്ല ഉഗ്രൻ കഫറട്ടീരിയ ഉണ്ട്.. ഒരു ചായ വാങ്ങിച്ചു തരാം…. “

ഉടനെ കുഞ്ഞിയുടെ സീൻ… ” ഓ വെരി നൈസ്”

ഉടനെ ഋഷിയുടെ ഡയലോഗ്..” ഇത് ഐറ്റം വേറെയട…”

പിന്നെ സൂപ്പർ ടൈറ്റിൽ സോങ്…..

അതിനിടയിൽ കാണിച്ച പഴയ സീനുകളും കുഞ്ഞു കുഞ്ഞു ഡയലോഗുകളും… എല്ലാം എന്ത് ഭംഗിയാണ്,,.. അപ്പോൾ ആ കുളിരു വാരിക്കോരിയിടുന്ന സീനൊക്കെ ഒന്ന് ഓർമ്മപ്പെടുത്തിയതിനു നൻഡ്രി.. അടുത്തതൊക്കെ മികച്ചതാകട്ടെ…

about koodevide

More in Malayalam

Trending

Recent

To Top