Connect with us

ആയിരം പേരുള്ള സീനില്‍ ഒന്ന് തലകാണിക്കുന്നവന്റേയും തലക്കനം കൊണ്ട് ഭാരം കൂടി പോയ ഒരു ഇന്‍ഡസ്ട്രിയില്‍ രാജാവായ് വാഴുംമ്പോഴും പഞ്ഞികെട്ട് പോലൊര് മനുഷ്യന്‍ ! അതാണ് മമ്മൂക്ക ! കുറിപ്പ് വൈറൽ

Malayalam

ആയിരം പേരുള്ള സീനില്‍ ഒന്ന് തലകാണിക്കുന്നവന്റേയും തലക്കനം കൊണ്ട് ഭാരം കൂടി പോയ ഒരു ഇന്‍ഡസ്ട്രിയില്‍ രാജാവായ് വാഴുംമ്പോഴും പഞ്ഞികെട്ട് പോലൊര് മനുഷ്യന്‍ ! അതാണ് മമ്മൂക്ക ! കുറിപ്പ് വൈറൽ

ആയിരം പേരുള്ള സീനില്‍ ഒന്ന് തലകാണിക്കുന്നവന്റേയും തലക്കനം കൊണ്ട് ഭാരം കൂടി പോയ ഒരു ഇന്‍ഡസ്ട്രിയില്‍ രാജാവായ് വാഴുംമ്പോഴും പഞ്ഞികെട്ട് പോലൊര് മനുഷ്യന്‍ ! അതാണ് മമ്മൂക്ക ! കുറിപ്പ് വൈറൽ

സംവിധായകനും തിരക്കഥാകൃത്തുമായ ഗഫൂര്‍ ഇല്യാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്തു കൊണ്ടാണ് മമ്മൂക്ക എന്ന അത്ഭുതം ഇത്രയും വര്‍ഷങ്ങള്‍ ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അദ്ദേഹം നൽകുന്നത്

ആയിരം പേരുള്ള സീനില്‍ ഒന്ന് തലകാണിക്കുന്നവന്റേയും തലക്കനം കൊണ്ട് ഭാരം കൂടി പോയ ഒരു ഇന്‍ഡസ്ട്രിയില്‍ രാജാവായ് വാഴുമ്പോഴും പഞ്ഞികെട്ട് പോലൊര് മനുഷ്യന്‍ അതാണ് മമ്മൂക്ക എന്ന് ഗപൂര്‍ ഇല്യാസ് പറയുന്നു.

ഗഫൂര്‍ ഇല്യാസിന്റെ കുറിപ്പ്:

മമ്മൂക്കയെപറ്റിയാണ്രണ്ട്_പറയണം പറയുംമ്പോള്‍ ”പുളു”ആണെന്നൊക്കെ തോന്നിയേക്കും……. പക്ഷേ , സംഭവം സത്യമാണ് ! ”ഉമ്മാണസത്യം” ഇനി എന്താണ് സംഭവം എന്ന് പറയാം…… നമ്മുടെ ”ചലച്ചിത്രം” സിനിമയുടെ ട്രൈലര്‍, ഫൈനല്‍ ഔട്ട് എടുത്ത നിമിഷം മുതല്‍ മനസ്സിലുള്ള ഒരു ആലോചനയായിരുന്നു ”ഇതെങ്ങെനെ ഒന്ന് മമ്മൂക്കയെ കൊണ്ട് റിലീസ് ചെയ്യിക്കുക എന്നത് ” ആ ആഗ്രവുമായ് പലരേയും സമീപിച്ച് നോക്കി.

നമുക്ക് നോക്കാം ! ഞാനൊന്ന് നോക്കട്ടെ ! നോക്കിയിട്ട് പറയാം !
”അങ്ങനെ തുടങ്ങി പലതായിരുന്നു പലരുടേയും ഉത്തരങ്ങള്‍”
സംഭവം നടപടിയാവില്ലന്ന് തോന്നി തുടങ്ങിയപ്പോള്‍, മമ്മൂക്കയുമായ് അത്രമേല്‍ അടുപ്പമുള്ള ബാദൂക്കയോട് ആഗ്രഹം അറിയിച്ച് കൊണ്ട് ഒരു വാട്‌സപ്പ് അയച്ചൂ !

നല്ല രാത്രി അയച്ച മെസ്സേജ് ആയത് കൊണ്ട് തന്നെ ബാദൂക്ക കണ്ടിരുന്നുമില്ല ! നേരം വെളുംക്കുംബോള്‍ കാണുമായിരിക്കും എന്ന് ചിന്തിക്കാനും പാടില്ല , കാരണം” ബാദൂക്കയുടേതാണ് വാട്‌സപ്പ്, അരിസഞ്ചി പൊട്ടിയ പോലെ ലക്ഷകണക്കിന് വാട്‌സപ്പാവും നേരം വെളുത്തപ്പോള്‍ എന്റെ മെസ്സേജിന്റെ മണ്ടക്ക് വന്ന് വീണിട്ടുണ്ടാവുക ”

ബാദൂക്കയെ ഇടക്കിടക്ക് കാര്യമായ് ശല്ല്യം ചെയ്യുന്ന വ്യക്തിയാണ് ഞാന്‍ ! അതുകൊണ്ട് തന്നെ പിന്നെയും ശല്ല്യം ചെയ്യുന്നതില്‍ ഒരു ത്രില്ല് തോന്നിയില്ല ! അങ്ങനെ, മമ്മൂക്ക എന്ന മഹാത്ഭുതത്തിലേക്ക് എത്താനുള്ള പാലങ്ങള്‍ എല്ലാം തകര്‍ന്നുവീണിരിക്കുന്നു ! ഇനി എന്ത് ? എന്ന ഇരുട്ടില്‍ ഞാന്‍ തനിച്ചായത് പോലെ !
പക്ഷേ,തോറ്റ് പിന്‍മാറാന്‍ എനിക്ക് മനസ്സില്ലായിരുന്നു !

മമ്മൂക്കയുടേത് എന്ന് പറഞ്ഞ് ഫോണില്‍ സേവ് ചെയ്തിരുന്ന ഒരു നമ്പര്‍ കൈയ്യിലുണ്ടായിരുന്നു (അതിപ്പോള്‍ മുഖ്യമന്ത്രി പിണറായ് വിജയന്റെ നമ്പര്‍ വരെ സേവ് ചെയ്ത് വെച്ചിട്ടുണ്ട് ഞാന്‍, ഒരാവിശ്യവും ഇല്ല . എങ്കിലും ചുമ്മ കിടക്കട്ടെ എന്ന മട്ടിലാണ് അതൊക്കെ അങ്ങനെ ചെയ്യാറ്)

കൈയ്യിലിരിക്കുന്ന നമ്പര്‍ മമ്മൂക്കയുടേത് തന്നെയാണോന്ന് ഉറപ്പ് വരുത്താന്‍ സുഹ്യത്ത് നന്ദന്‍ ഉണ്ണിയോട് ചോദിച്ചു ! അവന്‍ കണ്‍ഫര്‍മേഷന്‍ തന്നു ! യെസ്
പിന്നെ ഒന്നും നോക്കിയില്ല , എന്നെ സ്വയം പരിചയപ്പെടുത്തി കൊണ്ടും ആഗ്രഹവം അറിയിച്ച് കൊണ്ടും കാലേല്‍ കെട്ടിവീണ് ഒരു മെസ്സേജ് അങ്ങ് ടൈപ്പ് ചെയ്തു (എഴുതി തീര്‍ന്ന ശേഷം സ്വയം ഒന്ന് വായിച്ച് നോക്കിയപ്പോള്‍ ആണ് ”രണ്ട് പുറത്തില്‍ കവിയാതെ ഉത്തരം എഴുതുക എന്നതൊക്കെ പണ്ട് പഠിപ്പിച്ചത് എന്തിനാണെന്ന തിരിച്ചറിവ് ഉണ്ടായത്)

പടച്ചോനേ… ഇങ്ങള് കാത്തോളീ ! എന്ന മട്ടില്‍ രണ്ടും കല്‍പ്പിച്ച് ആ മെസ്സേജും ട്രൈലറും അങ്ങ് മമ്മൂകക്ക് സെന്‍ഡും ചെയ്തു ! ശേഷം ചൊവ്വയിലേക്ക് വിട്ട റോക്കറ്റിനെ നോക്കിയിരിക്കുന്ന മൂത്ത ആശാരിയെ പോലെ മമ്മൂക്കയിലേക്ക് അയച്ച വാട്‌സപ്പും നോക്കി ഞാനങ്ങനെ ഇരിപ്പായ് ! വാട്‌സപ്പ് ഡിപി ബ്ലാന്‍ങ്ക് ആണ് ….മെസ്സേജ് അയച്ച ടിക്കാണ് എങ്കില്‍ ഒരെണ്ണവും…അതാണെങ്കില്‍ ബ്ലാക്ക് & വൈറ്റ് ടോണും ! ടിക്ക് ഡബിളോ ബ്ലൂവോ അല്ലന്ന് സാരം ! ലക്ഷണം വെച്ച് നോക്കുംബോള്‍ വിട്ട റോക്കറ്റ് ചമ്മാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്താനും !

പക്ഷേ , ജലദോഷം വന്ന മുയലിന്റെ ശ്വാസം കുഴിനഖം വന്ന സിംഹത്തിന്റെ ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു ! ഒരു ടിക്ക് രണ്ട് ടിക്കായ് മാറുന്നു…മമ്മൂക്കയെ ഓണ്‍ലൈനും കാണാം !
അന്നേരം ഹ്യദയം, സക്കീര്‍ ഹുസൈന്റെ വിരലുകളേക്കാള്‍ ചടുലതയോടെ തനിയേ താളം പിടിക്കുന്നുമുണ്ട് ! അല്‍പ്പനേരത്തെ ഒരു നിശബ്ദതക്ക് ശേഷം, മമ്മൂക്ക is typing….

ന്റെ പൊന്ന് തംമ്പുരാനേ ! ന്തോ , ടൈപ്പ് ചെയ്യുന്നുണ്ട് മമ്മൂക്ക ! എന്താവും ?
ഇടക്ക് typing കാണിക്കുന്നു…ഇടക്ക് അത് മായുന്നു….പിന്നയും typing കാണിക്കുന്നു…പെട്ടന്നത് മാറുന്നു !
യാ…റബ്ബീ…എന്തായിരിക്കും ? പെടുന്നനേ എന്റെ ഫോണ്‍ റിംങ് ചെയ്യുന്നു !

Calling ” Badukkqa ” !
ഞാന്‍ കോള്‍ അറ്റെന്റെ ചെയ്തു !
ഞാന്‍ : ആഹ്..ഇക്ക……
ബാദൂക്ക : ടാ…നീ മമ്മൂകക്ക് വാട്‌സപ്പ് വല്ലതും അയച്ചിരുന്നോ ?
(ചെറിയൊര് ഞെട്ടലോടെ പതിങ്ങിയ ശബ്ദത്തില്‍ )ഞാന്‍ : ആഹ്…ആയച്ചിരുന്നു ഇക്ക ……
ബാദൂക്ക : മമ്മൂക്ക ഇപ്പോള്‍ എന്നെ വിളിച്ചിരുന്നു ! നീ മമ്മൂകക്ക് നിന്റെ പേര് ടൈപ്പ് ചെയ്ത് ഒരു പേഴ്‌സണല്‍ എസ്എംഎസ് അയച്ചിട്ട് മമ്മൂക്കയേ ഒന്ന് വിളിക്കാന്‍ പറഞ്ഞു !
ഇത് കേട്ടതും , ചെവിയില്‍ നിന്ന് ഒരുപറ്റംകിളികള്‍ കൂട്ടത്തോടെ പറന്ന് പോയ് !
ശരി ഇക്ക , എന്ന് പറഞ്ഞ് ബാദൂക്കയുടെ കോള്‍ കട്ട് ചെയ്തു….
പടച്ചവനേ……അഞ്ച് പേജ് എസ്സേ പരുവത്തില്‍ വാട്‌സപ്പ് മെസ്സേജ് എഴുതി അയച്ചതിന് ചീത്ത പറയാനാവും….പണി പാളി !
രണ്ടും കല്‍പ്പിച്ച് ഞാന്‍ മമ്മൂകക്ക് പേഴ്‌സണല്‍ എംസഎംഎസ് അയച്ചു !
ശേഷം കോള്‍ ചെയ്തു……..
പക്ഷേ…കോള്‍ വെയിറ്റിംഗ്….
കുറച്ച്‌നേരം കഴിഞ്ഞ് വീണ്ടും വിളിച്ചു…..
പക്ഷേ…കോള്‍ വെയിറ്റിംഗ്….

കോള്‍ വെയിറ്റിംഗ് ആയത് കൊണ്ട് തന്നെ ഒരല്‍പ്പം വെയിറ്റ് ചെയ്തിട്ട് ഇനി ശ്രമിക്കാം എന്ന് കരുതി !
ആ ഗ്യാപ്പില്‍ ബാദൂക്കക്ക് വാട്‌സപ്പ് അയച്ചു ചോദിച്ചു ” ബാദൂക്ക , മമ്മൂക്കയേ ഞാന്‍ വിളിച്ചിരുന്നു . കോള്‍ വെയിറ്റിംംഗ് ആണ് പറയുന്നത് . എന്തായിരിക്കും ഇക്ക മമ്മൂക്ക വിളിക്കാന്‍ പറഞ്ഞത് ! പടപണ്ടാരം കണക്ക് നീളമുള്ള വാട്‌സപ്പ് അയച്ചതിന് ചീത്തപറയാന്‍ വല്ലതും ആണോ ഇക്ക ???
പക്ഷേ ബാദൂക്ക അതിന് റിപ്ലേ ചെയ്തില്ല ! അപ്പോള്‍ തന്നെ ഏകദേശം ഊഹിക്കാമായിരുന്നു ! സീന്‍ ആണെന്ന് .
ശേഷം ഒന്നൂടെ മമ്മൂക്കയേ ഫോണില്‍ ട്രൈ ചെയ്തൂ…..പതിവ് പോലെ തന്നെ !

”കോമണ്‍സെന്‍സ് ഇല്ലേട നിനക്ക് ” എന്ന അറുമുണ്ടന്‍ ചീത്തകൂടി കേള്‍ക്കണ്ടാന്ന് കരുതി പിന്നെ ട്രൈ ചെയ്തില്ല !
മമ്മൂകക്ക് അയച്ച മെസ്സേജും വാട്‌സപ്പില്‍ തുറന്ന്പിടിച്ച് അതിങ്ങനെ തിരിച്ചും മറിച്ചും വായിച്ച് നോക്കി ”ഓരോ തവണ വായിക്കുമ്പോഴും ”ചീത്തകേള്‍ക്കും ഉറപ്പാണ്” എന്ന മട്ടില്‍ മനസ്സ് കോറസ്സ് എക്കോ ഇട്ട് പാടുന്നുണ്ടായിരുന്നു ! വാട്‌സപ്പും നോക്കി ടെന്‍ഷനടിച്ചിരിക്കെ പെട്ടന്ന് ഒരു മെസ്സേജ് വരുന്നു !
ഇങ്ങനെ ആയിരുന്നു ആ മെസ്സേജ്
Ok .

ഇന്ത്യന്‍ സിനിമയുടെ, മഹാനടന്റെ റിപ്ലേ ! സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യ !
”Thanks Ikkqa” Thanqq os muchh” ഞാന്‍ ഇക്കയെ വിളിച്ചിരുന്നു ! But Call waiting ആയിരുന്നു ഇക്ക”
എന്ന് ഞാന്‍ ഹ്യദയത്തില്‍ തട്ടി റിപ്‌ളേയും കൊടുത്തു മമ്മൂക്കക്ക് !
അതിന് റിപ്ലേയായ് മമ്മൂക്ക മറ്റൊര് മെസ്സേജ് അയച്ചു.
Contact him എന്ന് പറഞ്ഞ് ഒരു number ഉും…..അത്, മമ്മൂക്കയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയയും മാനേജ് ചെയ്യുന്ന മനാഫിക്കയുടേതായിരുന്നു
Ok.Ikkqa..thanqq os much എന്ന റിപ്‌ളേ ഞാന്‍
അതിന് തൊട്ട് പുറകേ അത് വരെ ബ്‌ളാങ്കായ് കിടന്നിരുന്നതായ് ഞാന്‍ കണ്ട മമ്മൂക്കയുടെ വാട്‌സപ്പ് Dp എനിക്ക് കാണാന്‍പറ്റി തുടങ്ങി !
That meeeeens ?
yezzzzzzz അതന്നേ Masha Allah

തുടര്‍ന്ന് സക്കീര്‍ ഹുസൈന്റെ തമ്പലയുടെ താളത്തില്‍ നിന്ന് മാറി ഹ്യദയം നാസിക്ക് ഡോളിന്റെ ട്രാക്കിലേക്ക് കയറിയിരുന്നു !
അതിന് ശേഷവും ട്രൈലര്‍ റിലീസ് ഡേറ്റില്‍ വന്ന മാറ്റങ്ങള്‍ക്കും മറ്റും മമ്മൂകക്ക് വാട്‌സ്ആപ്പ് അയച്ച് സംസാരിച്ചിരുന്നു !
എന്തൊര് മനുഷ്യനാണ് റബ്ബേ !
എന്ത് കൊണ്ടാണ് മമ്മൂക്ക എന്ന അത്ഭുതം ഇത്രയും വര്‍ഷങ്ങളാണ് ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം !

ആയിരം പേരുള്ള സീനില്‍ ഒന്ന് തലകാണിക്കുന്നവന്റേയും തലക്കനം കൊണ്ട് ഭാരം കൂടി പോയ ഒരു ഇന്‍ഡസ്ട്രിയില്‍ രാജാവായ് വാഴുംബോഴും പഞ്ഞികെട്ട് പോലൊര് മനുഷ്യന്‍ ! അതാണ് മമ്മൂക്ക !
അല്ലെങ്കില്‍,എന്നെ പോലൊര് അശുവിനെ എന്തിന് പരിഗണിക്കണം.. എന്തിന് എന്നോട് വിളിക്കാന്‍ പറയണം… എന്തിന് എന്നോട് ചാറ്റ് ചെയ്യണം..
മമ്മൂക്ക! അതൊര് അത്ഭുതമാണ് ! ”അനുഭവിക്കുന്തോറും ആഴം കൂടുന്ന ഒന്ന്”
മമ്മൂക്കയുടെ എല്ലാ ഇന്റെര്‍വ്യുകളിലും അവതാരകര്‍ ചോദിക്കുന്ന ഒരു ക്ലീഷേ ചോദ്യമുണ്ട് ”എന്താണ് അങ്ങയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യം”
ഒരു പക്ഷേ മമ്മൂക്ക ഏറ്റവും കുടുതല്‍ കേട്ടിരിക്കുന്ന ചോദ്യവും അത് തന്നാണ് !
ഈ മനസ്സാണ് , ആ മുഖത്തിന്റെ ഗ്‌ളാമര്‍ എന്നതാണ് എന്റെ ഉത്തരം !

അല്ലാതെ, രണ്ട് പപ്പരക്കാടെ കൂടെ കുറച്ച് ഫെയര്‍ & ലൗലിപുരട്ടി കഴിച്ചൊന്നും സമയം കളയണ്ട നമ്മള്‍ !
കണ്ട് പഠിക്കണം, കൊതിതീരാതെ !
പകര്‍ത്തണം ജീവിതത്തില്‍ , മടിയില്ലാതെ !
ആയിരം ചക്കരയുമ്മകള്‍ മമ്മൂക്ക??
”മമ്മൂക്കയെ പറ്റിയാണ്….രണ്ട് പറയണം” എന്ന തലകെട്ടില്‍ വന്ന പിഴവിലെ രണ്ട് എന്നതിനെ കണ്ട് എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ
”മമ്മൂക്കയെ പറ്റിയാണ്….കണ്ട് പറയണം” നന്ദി
Nb : – അങ്ങനെ ഞങ്ങളുടെ ”ചലച്ചിത്രം” എന്ന സിനിമയുടെ ടീസര്‍ ലാലേട്ടനേയും ട്രൈലര്‍ മമ്മൂക്കയേയും കാണിച്ച് ,അഭിപ്രായം കേട്ടു എന്നതില്‍പരം സന്തോഷം, സിനിമ ജീവിതത്തില്‍ വേറെ എന്താണ് വേണ്ടത് ?( ഗഫൂര്‍ തുള്ളിചാടുന്നു ) ”ദൈവത്തിനാണ് നന്ദി ”
സസ്‌നേഹം ഗഫൂര്‍ വൈ ഇല്ല്യാസ്

More in Malayalam

Trending

Recent

To Top