അപ്പുവിന്‍റേയും അമ്മുവിന്‍റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്‍റെ മൂപ്പെത്തുന്നു… ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്; ലാൽ ജോസിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
അപ്പുവിന്‍റേയും അമ്മുവിന്‍റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്‍റെ മൂപ്പെത്തുന്നു… ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്; ലാൽ ജോസിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
അപ്പുവിന്‍റേയും അമ്മുവിന്‍റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്‍റെ മൂപ്പെത്തുന്നു… ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്; ലാൽ ജോസിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
സോഷ്യൽമീഡിയയിൽ സജീവമായ ലാൽ ജോസിന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു.
ഭാര്യ ലീനയോടൊപ്പമുള്ളതാണ് ലാൽ ജോസിന്‍റെ ചിത്രങ്ങള്‍. ഒരു കുഞ്ഞിനേയും ഇവർ എടുത്തുപിടിച്ചിട്ടുമുണ്ട്. 30-ാം വിവാഹ വാർഷിക ദിനത്തിൽ ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനമെന്നും ലാൽ ജോസ് കുറിച്ചിട്ടുണ്ട്. ‘എടാ മാത്തൂ … അപ്പുവിന്‍റേയും അമ്മുവിന്‍റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്‍റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’, എന്നാണ് ലാൽ ജോസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി കമൻറുകളും ചിത്രങ്ങൾക്ക് താഴെ വരുന്നുമുണ്ട്.
2019 സെപ്റ്റംബറിൽ ഐറിനും തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യുവും തമ്മിൽ വിവാഹിതരായത്. ഇവരുടെ കുഞ്ഞ് മാത്തുവാണ് കൈയ്യിലുള്ളത്.
നിരവധി ശ്രദ്ധേയ മലയാള സിനിമകളൊരുക്കി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് ലാൽ ജോസ്. ഏറെ നാള്‍ സിനിമയിൽ സഹസംവിധായകനായിരുന്ന ശേഷമാണ് ‘ഒരു മറവത്തൂർ കനവ്’ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. ഇതിനകം 25ലേറെ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
‘ഒരു മറവത്തൂർ കനവ്’, ‘മീശ മാധവൻ’, ‘ചാന്തുപൊട്ട്’, ‘അച്ഛനുറങ്ങാത്ത വീട്’, ‘ക്ലാസ്മേറ്റ്സ്’, ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘അയാളും ഞാനും തമ്മിൽ’, ‘ഇമ്മാനുവൽ’, ‘വിക്രമാദിത്യൻ’ തുടങ്ങിയ നിരവധി ശ്രദ്ധേയ സിനിമകളൊരുക്കി മലയാളത്തിന്‍റെ പ്രിയ സംവിധായകരിലൊരാളായി തീര്‍ന്ന ഫിലിം മേക്കറാണ് ലാൽ ജോസ്.
സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തിയ ‘മ്യാവു’ എന്ന സിനിമയാണ് ഒടുവിൽ അദ്ദേഹം സംവിധാനം ചെയ്തത്. ജോജു ജോര്‍ജ്ജ് നായകനാകുന്ന സിനിമയാണ് അടുത്തതായി അദ്ദേഹത്തിന്‍റേതായി ഇറങ്ങാനിരിക്കുന്നത്
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...