Malayalam
മമ്മിക്ക മമ്മുക്കയ്ക്ക് പഠിക്കുന്നോ? ഇത് മാസല്ല മരണമാസാണ്, കണ്ടു ഷോക്കേറ്റ് നാട്ടുകാർ!
മമ്മിക്ക മമ്മുക്കയ്ക്ക് പഠിക്കുന്നോ? ഇത് മാസല്ല മരണമാസാണ്, കണ്ടു ഷോക്കേറ്റ് നാട്ടുകാർ!
കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ മമ്മിക്ക ഇപ്പോൾ ഹീറോയാണ്. നാട്ടുകാരുടെ മാത്രമല്ല, ഈ മേക്ക്ഓവർ ഫോട്ടോ കണ്ട സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് പേരുടെയും ഹീറോ. മങ്ങി തുടങ്ങിയ ലുങ്കിയും ഷര്‍ട്ടും ധരിച്ച് താടിനീട്ടിയ ലുക്കിലായിരുന്നു നാട്ടുകാര്‍ അടക്കമുള്ളവര്‍ മമ്മിക്കയെ കണ്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്. ഐപാഡും പിടിച്ച് കോട്ടും സ്യൂട്ടും ധരിച്ചുള്ള മമ്മിക്കയുടെ പോസ് ശരിക്കും ഒരുപാട് ആരാധകരെയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് മമ്മിക്ക. ഇന്ന് നാട്ടുകാരുടെ ഹീറോ കൂടിയാണ്.
മമ്മിക്ക, ഇങ്ങള് വേറെ ലെവലാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരൊറ്റ ഫോട്ടോ ഷൂട്ടിലൂടെ മമ്മിക്ക മോഡലുമായി വൈറലുമായി എന്നതാണ് സത്യം. കൂലിപണിയും കഴിഞ്ഞ് ആകെ മുഷിഞ്ഞ വേഷത്തില്‍ മീനും പച്ചക്കറിയുമെല്ലാം വാങ്ങി വീട്ടിലേക്ക് പോകുന്ന മമ്മിക്കയാണ് നാട്ടുകാരുടെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നത്. എന്നാല്‍ മമ്മൂട്ടിക്കാവാമെങ്കില് തനിക്കുമാവാം എന്ന ആത്മവിശ്വാസം മമ്മിക്കയ്ക്കുണ്ടായിരുന്നു. അറുപത് വയസ്സ് കഴിഞ്ഞ നല്ല ചുറു ചുറുക്കുള്ള മോഡലായി നിമിഷ നേരം കൊണ്ടാണ് മമ്മിക്ക മാറിയത്. ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായി അണിയറപ്രവര്‍ത്തകര്‍ മമ്മിക്കയെ മോഡലാക്കുകയായിരുന്നു.
ഒരൊറ്റ ഫോട്ടോഷൂട്ട് കൊണ്ട് നാട്ടിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു മമ്മിക്ക. ഇപ്പോള്‍ നാട്ടുകാരെല്ലാം മമ്മിക്കയുടെ ഫേസ്ബുക്കിലെ കാഴ്ച്ചക്കാരാണ്. മമ്മിക്കയിലെ മോഡലിനെ കണ്ടെത്തിയതും അത് ഇത്രയും ഗംഭീര ഫോട്ടോഷൂട്ടാക്കി മാറ്റിയതിന് പിന്നിലും ഒരു മികവുണ്ട്. ഫോട്ടോഗ്രാഫര്‍ ഷരീഖ് വയലില്‍ ആണ് മമ്മിക്കയിലെ ടാലന്റിനെ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ മമ്മിക്കയെ മോഡലാക്കിയുള്ള ഷരീക്കിന്റെ പരീക്ഷണം പാളിയിലില്ല. നേരത്തെ ഷരീക്ക് മമ്മിക്കയുടെ മേക്കോവറിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായിരുന്നു. അതിന് പിന്നാലെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ആദ്യമൊന്ന് അമ്പരന്ന നാട്ടുകാര്‍, പക്ഷേ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല.
നേരത്തെ ഷരീക്ക് പങ്കുവെച്ച വീഡിയോയില്‍ നടന് വിനായകനുമായി ഏറെ സാമ്യമുള്ള മുഖഭാവത്തോടെയുള്ള മമ്മിക്കയുടെ ഫോട്ടോക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഷരീക്കിനെ പരസ്യത്തിനായുള്ള ഫോട്ടോഷൂട്ടിലേക്ക് മമ്മിക്കയെ തിരഞ്ഞെടുക്കാന്‍ കാരണം. മമ്മിക്കയുടെ മേക്കപ്പ് മജ്നാസാണ് ചെയ്തിരിക്കുന്നത്.
about mammikka
