Connect with us

എന്നാലും എന്താ ഒന്നും മിണ്ടാത്തെ? ; മൗനരാഗം പരമ്പരയിൽ കല്യാണി സംസാരിച്ചിട്ട് മിണ്ടാൻ ആണ് ഭാവമെങ്കിൽ നടക്കില്ല; “ഈ അംഗീകാരം മറ്റാർക്കുമില്ല, ഐശ്വര്യ റാംസായ്ക്ക് മാത്രം ; ആരാധകരുടെ ഐശ്വര്യ!

Malayalam

എന്നാലും എന്താ ഒന്നും മിണ്ടാത്തെ? ; മൗനരാഗം പരമ്പരയിൽ കല്യാണി സംസാരിച്ചിട്ട് മിണ്ടാൻ ആണ് ഭാവമെങ്കിൽ നടക്കില്ല; “ഈ അംഗീകാരം മറ്റാർക്കുമില്ല, ഐശ്വര്യ റാംസായ്ക്ക് മാത്രം ; ആരാധകരുടെ ഐശ്വര്യ!

എന്നാലും എന്താ ഒന്നും മിണ്ടാത്തെ? ; മൗനരാഗം പരമ്പരയിൽ കല്യാണി സംസാരിച്ചിട്ട് മിണ്ടാൻ ആണ് ഭാവമെങ്കിൽ നടക്കില്ല; “ഈ അംഗീകാരം മറ്റാർക്കുമില്ല, ഐശ്വര്യ റാംസായ്ക്ക് മാത്രം ; ആരാധകരുടെ ഐശ്വര്യ!

ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി, അഥവാ ഐശ്വര്യ റാംസായ് പങ്കുവച്ച ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യയുടെ ഇൻസ്റ്റാ ഗ്രാം പേജ് കണ്ടാൽ ആരും ഒന്ന് നോക്കിയിരുന്നുപോകും. ഒരു ആൽബം മറിച്ചു നോക്കുന്ന സന്തോഷം തോന്നും.

വ്യത്യസ്തങ്ങളായ വസ്ത്രരീതിയും മേക്കപ്പും കൊണ്ട് വളരെ വ്യത്യസ്തമായ ഒരു പ്രൊഫൈൽ ആണ് ഐശര്യയുടേത്. പക്കാ മേഡേൺ ഗെറ്റപ്പിലും സാരി ധാവണി എന്നിങ്ങനെ നാടൻ വേഷത്തിലും, വളരെ സിംപിൾ ലുക്കിലും എന്നാൽ ബ്രൈഡൽ മേക്കപ്പിലും ഐശ്വര്യ അടിപൊളിയാണ്.

അടുത്തിടെ, ആത്മാഭിമാനമാണ് ഏറ്റവും നല്ല, ഒരിക്കലും നഷ്ടപ്പെടാത്ത വസ്ത്രം’- എന്ന കുറിപ്പോടെയാണ് വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് റൂമിലെ കിടിലൻ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് പിന്നോട്ട് പോയി ‘തുടക്കം’ വീണ്ടും തുടങ്ങാൻ കഴിയില്ല, എന്നാൽ നിങ്ങൾ എവിടെ നിന്ന് തുടങ്ങുന്നുവെങ്കിലും ‘അവസാനം’ നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും’- എന്നാണ് ഈ ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ കുറിക്കുന്നത്.

വ്യത്യസ്തമായ എട്ട് മേക്കോവർ ചിത്രങ്ങൾ കോർത്തിണക്കിയ ഐശ്വര്യയുടെ വീഡിയോയും കാണാം. എട്ട് വ്യത്യസ്ത വസ്ത്രങ്ങളിൽ എട്ട് സ്റ്റൈലുകളിലുള്ള വാക്കിങ് വീഡിയോ ആണത്. വുമൺ എന്നാണ് താരം വീഡിയോക്ക് നൽകിയിട്ടുള്ള കുറിപ്പ്.

മൗനരാഗം പരമ്പരയിൽ തുടക്കം മുതൽ കാണുന്ന ഐശ്വര്യ, സോഷ്യൽ മീഡിയയിലും അന്നുമുതൽ നിറഞ്ഞുനിൽക്കുകയാണ്. സീരിയലിൽ ഊമപ്പെണ്ണായി അഭിനയിക്കുന്നത് കൊണ്ട് കഥാപാത്രത്തിന് ഒറിജിനാലിറ്റി കിട്ടാൻ വേണ്ടിയാണോ എന്നറിയില്ല സോഷ്യൽ മീഡിയയിൽ പോലും ഐശ്വര്യ സംസാരിച്ചു കണ്ടിട്ടില്ല. ലൊക്കേഷൻ ഫൺ വീഡിയോയുമായി പലപ്പോഴും ഐശ്വര്യ എത്താറുണ്ട് . എന്നാൽ അവിടെയും താരം സംസാരിക്കുന്നത് കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല..

ഡബ്‌സ്‌ മാഷ് വീഡിയോ ചെയ്ത് വൈറലാകുമ്പോഴും ഐശ്വര്യയുടെ യഥാർത്ഥ ശബ്ധം കേൾക്കാൻ പ്രേക്ഷകർക്ക് ആകാംക്ഷയാണ്. മൗനരാഗം മറ്റു സീരിയൽ കഥയേക്കാൾ കൂടുതൽ വലിച്ചു നീട്ടുന്നു എന്ന പരാതി പ്രേക്ഷകർക്കിടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ അടുത്തെങ്ങും കല്യാണി എന്ന ഐശ്വര്യയുടെ കഥാപാത്രം സംസാരിക്കാൻ സാധ്യതയില്ല.

അപ്പോൾ ഐശ്വര്യയുടെ സോഷ്യൽ മീഡിയ പേജിലെങ്കിലും ഒന്ന് സംസാരിക്കൂ, എന്നാണ് പ്രക്ഷകർക്ക് പറയാനുള്ളത്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കുന്ന താരങ്ങളാണ്…

about aiswarya

More in Malayalam

Trending

Recent

To Top