Connect with us

മോഹന്‍ലാലിനില്ലാത്ത പരിശോധന മമ്മൂട്ടിയ്ക്ക്?; വൈറലായി വീഡിയോ!; ഇടഞ്ഞ് മമ്മൂക്ക ഫാന്‍സ്

Malayalam

മോഹന്‍ലാലിനില്ലാത്ത പരിശോധന മമ്മൂട്ടിയ്ക്ക്?; വൈറലായി വീഡിയോ!; ഇടഞ്ഞ് മമ്മൂക്ക ഫാന്‍സ്

മോഹന്‍ലാലിനില്ലാത്ത പരിശോധന മമ്മൂട്ടിയ്ക്ക്?; വൈറലായി വീഡിയോ!; ഇടഞ്ഞ് മമ്മൂക്ക ഫാന്‍സ്

കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായത്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ് മകളെ മണ്ഡപത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യമായിരുന്നു ചടങ്ങിലെ മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്.

ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കവുമേറെയായിരുന്നു. മലയാള സിനിമ അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഗുരുവായൂരില്‍ എത്തിച്ചേര്‍ന്നിരുന്നു. ദിലീപ്, ബിജു മേനോന്‍, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, രചന നാരായണന്‍കുട്ടി, സരയു, ഹരിഹരന്‍, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.

ഇവരുടെ വീഡിയോയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് വിധേയനാക്കുന്നതും ഒപ്പമുണ്ടായിരുന്ന മോഹന്‍ലാലിനെ പരിശോധന കൂടാതെ കടത്തിവിടുന്നതുമായ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. മമ്മൂട്ടിയും ലാലും തമ്മിലുള്ള പ്രിവിലേജ് വ്യത്യാസം എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് മുന്നില്‍ മമ്മൂട്ടി കൈയുയര്‍ത്തി നില്‍ക്കുന്ന ദൃശ്യവും മുഴുവന്‍ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നതെന്നും വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ തൊട്ട് പുറകെ വരുന്ന മോഹന്‍ലാലിനെ ഹാന്‍ഡ് ഡിറ്റക്ടര്‍ കൊണ്ട് പരിശോധിക്കുന്നില്ല. പരിശോധിക്കാതെയാണ് കടത്തി വിടുന്നത്.

മമ്മൂട്ടിയെ പരിശോധിച്ച അതേ ഉദ്യോഗസ്ഥനാണ് മോഹന്‍ലാലിനെയും പരിശോധനയില്ലാതെ കടത്തിവിടുന്നത്. ഡോര്‍ ഡിറ്റക്ടറിലൂടെയാണ് മോഹന്‍ലാല്‍ അകത്ത് കടന്നത്. അതിനാലാണ് പരിശോധിക്കാതിരുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര, നടന്മാരായ ബിജു മേനോന്‍, ദിലീപ്, ജയറാം, പാര്‍വതി, രചന നാരായണന്‍കുട്ടി, നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍, ഖുഷ്ബു തുടങ്ങിയവരും ദൃശ്യത്തിലുണ്ട്.

ഈ വീഡിയോ വൈറലായതോടെ മമ്മൂട്ടി ഫാന്‍സ് ഇടഞ്ഞിരിക്കുകയാണ്. രണ്ട് പേര്‍ക്കും രണ്ട് രീതിയോ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ, ഇത് മമ്മൂക്കയെ അപമാനിക്കുന്നതിന് തുല്യമാണ്, എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ ലാലേട്ടന്‍ ഫാന്‍സ് ഇത് ആഘോഷമാക്കിയിട്ടുണ്ട്. ഒരേ ഒരു രാജാവ്, ശരിക്കും ആറാം തമ്പുരാന്‍ തന്നെ, എന്താ ഒരു തലയെടുപ്പ് എന്നിങ്ങനെ പോകുന്നു ലാലേട്ടന്‍ ഫാന്‍സിന്റെ കമന്റുകള്‍.

അതേസമയം, മോഹന്‍ലാലും സുചിത്രയും ഭാഗ്യയ്ക്ക് നല്‍കിയ സമ്മാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അത്യപൂര്‍വ രത്‌നങ്ങള്‍ പതിച്ച, കോടികള്‍ വില വരുന്ന ഡയമണ്ട് നെക്ലേസ് ആണ് മോഹന്‍ലാല്‍ സമ്മാനിച്ചതെന്നാണ് പലരും പറയുന്നത്. മോഹന്‍ലാലിന് ഇത്തരത്തിലുള്ള ആഭരണങ്ങളോടുള്ള ക്രഷ് കാരണമാണ് പലരും ഇങ്ങനെ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യവിവാഹമാണ് കഴിഞ്ഞത്. അതിനാല്‍ തന്നെ ഏറ്റവും അത്യപൂര്‍വമായ വിലകൂടിയ സമ്മാനമാകും മോഹന്‍ലാല്‍ നല്‍കിയതെന്നാവും കമന്റുകളിലൂടെ ആരാധകര്‍ പറഞ്ഞിരുന്നത്.

ലളിതമായ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തില്‍ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിനത്തില്‍ താരപുത്രി ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്. മലയാള സിനിമ അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. ഭാഗ്യയുടെ വിവാഹദിവസത്തെ ചിത്രങ്ങള്‍ വൈറലായതോടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ ലാളിത്യമാണ്.

ഇട്ടുമൂടാനുള്ളവ സമ്പാദ്യമായുള്ള താരമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ താലികെട്ടിന് മകളെ പൊന്നില്‍ മുക്കിയാകും സുരേഷ് ഗോപിയും ഭാര്യ രാധികയും കൊണ്ടുവരിക എന്നാണ് പ്രേക്ഷകര്‍ കരുതിയത്. അതുപോലെ തന്നെ പെണ്‍മക്കളെന്നാല്‍ ജീവന്‍ കളയുന്ന സുരേഷ് ഗോപി ഭാഗ്യയുടെ കയ്യും കഴുത്തും ആഭരണങ്ങള്‍ കൊണ്ട് നിറച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും ഉണ്ടായില്ല.

More in Malayalam

Trending