Connect with us

ഒരു സീരിയസ് പ്രണയ ഉണ്ടായിരുന്നു; അയാളുടെ പേര് കൈയ്യിൽ ഞാൻ പച്ചകുത്തിയിരുന്നു; പക്ഷെ അയാൾ തേച്ചു! തേപ്പ് കിട്ടിയ കഥ പറഞ്ഞ് അമൃത നായർ !

Malayalam

ഒരു സീരിയസ് പ്രണയ ഉണ്ടായിരുന്നു; അയാളുടെ പേര് കൈയ്യിൽ ഞാൻ പച്ചകുത്തിയിരുന്നു; പക്ഷെ അയാൾ തേച്ചു! തേപ്പ് കിട്ടിയ കഥ പറഞ്ഞ് അമൃത നായർ !

ഒരു സീരിയസ് പ്രണയ ഉണ്ടായിരുന്നു; അയാളുടെ പേര് കൈയ്യിൽ ഞാൻ പച്ചകുത്തിയിരുന്നു; പക്ഷെ അയാൾ തേച്ചു! തേപ്പ് കിട്ടിയ കഥ പറഞ്ഞ് അമൃത നായർ !

കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അമൃത നായർ. നടി പാർവ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. എന്നാല്‍ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ കുടുംബ വിളക്കില്‍ നിന്നും താരം പിന്മാറി. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ സജീവ സാന്നിധ്യമാണ് അമൃത. ഇന്നലെ വാലന്റൈന്‍സ് ദിനത്തില്‍ തനിയ്ക്ക് കിട്ടിയ തേപ്പ് കഥ അമൃത നായര്‍ വെളിപ്പെടുത്തുകയുണ്ടായി.

എനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വര്‍ഷം മുന്‍പ്. ഒന്നര വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാര്‍ക്ക് ഒന്നും ഞങ്ങളുടെ ബന്ധത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അയാള്‍ എന്നെ ഭംഗിയായി തേച്ചിട്ട് പോയി.അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തില്‍ കൈ തണ്ടയില്‍ അമൃത അദ്ദേഹത്തിന്റെ പേര് പച്ച കുത്തിയിരുന്നുവത്രെ. എന്നാല്‍ തേച്ചിട്ട് പോയപ്പോള്‍ അമതൃ അത് മായ്ച്ചു കളഞ്ഞുവത്രെ. ആ പേര് മറ്റൊരി ഡിസൈന്‍ ആക്കി എന്നാണ് നടി പറഞ്ഞത്.

ഒരിക്കല്‍ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തില്‍ ഉടനീളം ഞാന്‍ പ്രേമിക്കാതിരിക്കില്ല. സിംഗിള്‍ ലൈഫിനോട് എനിക്ക് താത്പര്യമില്ല. അയാളെക്കാള്‍സുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ ഞാന്‍ പ്രണയിച്ച് വിവാഹം ചെയ്യും- വാശിയോടെ അമൃത നായര്‍ പറഞ്ഞു.

യാതൊരു അഭിനയ പാരമ്പര്യവും ഇല്ലാതെ ഇന്റസ്ട്രിയിലേക്ക് എത്തിയതാണ് അമൃത. തുടക്കത്തില്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് എല്ലാം നേരത്തെ നടി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ നല്ല പിന്തുണയുണ്ടായിരുന്നു. സിനിമായാണ് തന്റെ അത്യന്തമായ ലക്ഷ്യം എന്ന് അമൃത നേരത്തെ വ്യക്തമാക്കിയതാണ്.

ABOUT AMRUTHA NAIR

Continue Reading
You may also like...

More in Malayalam

Trending

Recent

To Top