Malayalam
എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്; ഒന്നര വർഷം കൊണ്ട് കല്യാണം ഉണ്ടാവും! വിവാഹത്തെ കുറിച്ച് പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി !
എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്; ഒന്നര വർഷം കൊണ്ട് കല്യാണം ഉണ്ടാവും! വിവാഹത്തെ കുറിച്ച് പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി !
മിനിസ്‌ക്രീനിലൂടെ പ്രേഷകര്‍ ഏറെ ഇഷ്ടപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീവിദ്യയെ എല്ലാവരും അറിഞ്ഞത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ്. വളരെ ചെറിയ സമയം കൊണ്ടാണ് ശ്രീവിദ്യ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ശ്രീവിദ്യയയുടെ സ്റ്റാര്‍ മാജിക് വീഡിയോകളും കൗണ്ടറുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിഷ്‌കളങ്കമായ പെരുമാറ്റരീതിയാണ് താരത്തെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്.
ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീവിദ്യ.സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണയത്തെ കുറിച്ച് പറയുന്ന പുതിയ പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ശ്രീവിദ്യയുടെ പ്രണയ കഥ മാത്രമല്ല അനുവിന്റെ തേപ്പുകഥയെ കുറിച്ചും ബിനു അടിമാലി പറയുന്നതും പ്രെമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
വാലന്റൈന്‍സ്ദിന സ്‌പെഷ്യല്‍ എപ്പിസോഡിലാണ് പ്രണയത്തെ കുറിച്ച് ശ്രീവിദ്യ വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിന്റെ വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡിന്റെ പ്രമോ പുറത്തു വിട്ടു. അതിലാണ് താന്‍ പ്രണയത്തിലാണ് എന്ന് ശ്രീവിദ്യ തുറന്ന് പറയുന്നത്.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളുണ്ട്. അടുത്ത ഒന്നര വര്‍ഷം കൊണ്ട് വിവാഹം ഉണ്ടാകും എന്നാണ് ശ്രീവിദ്യ പറയുന്നത്. ഇത് പറയുമ്പോള്‍ ആ ഫീല്‍ ശ്രീവിദ്യയുടെ കണ്ണികളില്‍ കാണാമായിരുന്നു. കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. ആരാണ്, എന്താണ് എന്നൊക്കെയാണ് ഇപ്പോള്‍ ശ്രീവിദ്യ ഫാന്‍സ് അന്വോഷിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ഇന്നത്തെ എപ്പിസോഡ് തന്നെ കാണണം.
പ്രെമോയില്‍ അനുവിന്റെ തേപ്പ് കഥകള്‍ ബിനു അടിമാലി തുറന്ന് പറയുന്നുണ്ട്. അനുവിനെ സംബന്ധിച്ച് വാലന്റൈന്‍സ് ഡേ അല്ല, ഇത് തേപ്പ് ഡേ ആണത്രെ. ബിനു അടിമാലിയെ പല തവണ തേക്കാന്‍ ശ്രമിച്ചു പോലും. ഷിയാസിനെ കാണാന്‍ ആഗ്രഹിച്ച് ഒന്നൊന്നര വര്‍ഷമായി കാത്തിരിയ്ക്കുന്ന ഒരു പെണ്‍കുട്ടി ഷോയില്‍ വരുന്നുണ്ട്. ബുര്‍ക്ക ധരിച്ച് എത്തുന്ന ആ പെണ്‍കുട്ടി ആരാണ് എന്ന് അറിയണമെങ്കില്‍ ഇന്ന് 7.30 വരെ കാത്തിരിയ്ക്കണം.
മാസങ്ങള്‍ക്ക് മുന്‍പ് ശ്രീവിദ്യ നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം വൈറല്‍ ആയിരുന്നു. നടി തന്നെയായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് വൈറല്‍ ആയിരുന്നു. വെബ് സീരീസിന് വേണ്ടിയായിരുന്നു താരം വധുവായി അണിഞ്ഞൊരുങ്ങിയത്. ജീവ ആയിരുന്നു പേയര്‍ ആയി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ആ വെബ് സീരീസിന് ലഭിച്ചത്. ബാലമണി എന്ന കഥാപാത്രം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. മെഗാസ്റ്റാര്‍ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തുന്നത്. ഈ സിനിമയുടെ ഭാഗമായി അതിഥിയായിട്ടായിരുന്നു ശ്രീവിദ്യ സ്റ്റാര്‍മാജിക്കില്‍ എത്തിയത്.പിന്നീട് അവിടത്തെ സ്ഥിരം ആളായി മാറുകയായിരുന്നു.ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ സത്യന്‍മാത്രമേ ബോധിപ്പിക്കൂ.. എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ നടിയുടെ ചിത്രം. നൈറ്റ് ഡ്രൈവ്, എസ്‌കേപ്, തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന ശ്രീവിദ്യയുടെ സിനിമ. സ്റ്റാര്‍ മാജിക്കിലും സജീവമാണ് താരം. മുടി മുറിച്ച ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധക്കപ്പെട്ടിരുന്നു.
ABOUT SREEVIDHYA
