Connect with us

ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്; വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ

Malayalam

ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്; വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ

ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്; വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ

വാലന്റൈന്‍സ് ദിനത്തില്‍ സി.ബി.ഐ അഞ്ചിലെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ.

‘സെറ്റില്‍വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമെടുക്കാന്‍ പറ്റിയ ഏറ്റവും അനിയോജ്യമായ നിമിഷം കണ്ടെത്തിയിരിക്കുന്നു. ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്. ഹാപ്പി വാലന്റൈന്‍സ് ഡേ!’, എന്നാണ് ചിത്രത്തിന് കനിഹ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

മമ്മൂട്ടിയോടൊപ്പം കനിഹ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണ് സി.ബി.ഐ 5. പഴശിരാജ, ദ്രോണ, കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍ അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് മമ്മൂട്ടിയോടൊപ്പം കനിഹ അഭിനയിച്ച ചിത്രങ്ങള്‍. നേരത്തെ ചിത്രത്തിന്റെ ഭാഗമാകുകയാണെന്ന് കനിഹ തന്നെ അറിയിച്ചിരുന്നു.

‘ലെജന്‍ഡറി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും കെ. മധുവിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സി.ബി.ഐ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു.’ എന്നായിരുന്നു സംവിധായകന്‍ കെ. മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കനിഹ അറിയിച്ചിരുന്നത്.

അതേസമയം, സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.

More in Malayalam

Trending