വടക്കന്‍ സെല്‍ഫി വിജയിച്ചെങ്കിലും തനിക്ക് വളരെ മോശം അനുഭവം ഉണ്ടായി… എന്നെ അംഗീകരിക്കാത്തത് പ്രേക്ഷകരല്ല, മലയാളം സിനിമാ ഇന്‍ഡസ്ട്രിയാണ്; വെളിപ്പെടുത്തലുമായി മഞ്ജിമ മോഹന്‍

ബാലതാരമായി എത്തി മലയാളികളുടെ മനസിലിടം നേടിയ താരമാണ് മഞ്ജിമ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
മലയാളത്തില്‍ തമിഴില്‍ ചെയ്യുന്നതുപോലെ സിനിമകള്‍ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും മഞ്ജിമ തുറന്ന് പറയുന്നു.
‘കേരളത്തിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത എനിക്ക് ലഭിക്കുന്നത് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമാണ്. ജനങ്ങളുടെ മുന്നില്‍ സ്വീകാര്യത കിട്ടാതെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റില്ല. മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കാത്തതിന്റെ കാരണം അതാണ്.
വടക്കന്‍ സെല്‍ഫി എന്ന സിനിമ വിജയിച്ചെങ്കിലും തനിക്ക് വളരെ മോശം അനുഭവമാണുണ്ടായതെന്ന് മഞ്ജിമ പറയുന്നു. വടക്കന്‍ സെല്‍ഫി എന്ന പടം നന്നായി പോയെങ്കിലും എനിക്ക് വളരെ മോശം അനുഭവമായിരുന്നു ഉണ്ടായത്. ഒരു നടി എന്ന നിലയില്‍ സിനിമയിലൂടെ എനിക്ക് ഒരു അംഗീകാരം കിട്ടിയില്ല,’ മഞ്ജിമ കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ് പോലുള്ള സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞെങ്കില്ലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. മലയാളം പ്രേക്ഷകരല്ല തന്നെ അംഗീകരിക്കാത്തതെന്നും മലയാളം സിനിമ ഇന്‍ഡസ്ട്രിയാണെന്നും മഞ്ജിമ പറയുന്നു.
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി വിനയ പ്രസാദ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച വിനയയെ ഇന്നും ആരാധകർ ഓർക്കുന്നത് മണിച്ചിത്രത്താഴിലെ സഹനായികാ വേഷത്തിലൂടെയാണ്....
സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ്...