Connect with us

ചാവറയുടെ ചവറ് പരസ്യം കണ്ടതിന്റെ ക്ഷീണം തീർക്കാം; പയ്യനെ തിരഞ്ഞെടുക്കും പോലെ ഇതത്ര എളുപ്പമല്ല; അഡിഡാസ് മിന്നിച്ചു!

Malayalam

ചാവറയുടെ ചവറ് പരസ്യം കണ്ടതിന്റെ ക്ഷീണം തീർക്കാം; പയ്യനെ തിരഞ്ഞെടുക്കും പോലെ ഇതത്ര എളുപ്പമല്ല; അഡിഡാസ് മിന്നിച്ചു!

ചാവറയുടെ ചവറ് പരസ്യം കണ്ടതിന്റെ ക്ഷീണം തീർക്കാം; പയ്യനെ തിരഞ്ഞെടുക്കും പോലെ ഇതത്ര എളുപ്പമല്ല; അഡിഡാസ് മിന്നിച്ചു!

കേരള നായർ, മുസ്ലിം മാട്രിമോണി, കേരള ഈഴവ മാട്രിമോണി, ക്രിസ്ത്യൻ മാറ്റിമോണി, സുന്നി മാട്രിമോണി, നമ്പ്യാർ മാട്രിമോണി , ബ്രാഹ്മിൺസ് മാട്രിമോണി… ദേ ഈ അടുത്തടയ്ക്ക് ചവറുപോലെ തൂത്തെറിഞ്ഞ ഒരു മാട്രിമോണി ഉണ്ടായിരുന്നല്ലോ|? ആ ചവർ മാട്രിമോണി…

ഓ ചവർ അല്ല .. ചാവറ… അതിനി എന്താണെന്നൊന്നും ഞാൻ നോക്കുന്നില്ല.. ഏതായാലും മാട്രിമോണിയൽ സൈറ്റുകളിൽ തട്ടി മുന്നോട്ട് നടക്കാൻ വയ്യെന്നായി… കല്യാണം… അതാണല്ലോ പാലർക്കും ജീവിതാഭിലാഷം. അതും മനുഷ്യർ തമ്മിലല്ല കല്യാണം നടക്കേണ്ടത്.. ജാതിയും മതവും തമ്മിലാണ് ഒന്നിച്ചു പോകേണ്ടത്. അതിപ്പോൾ ആ വഴിയ്ക്ക് പോകട്ടെ… വിവാഹ പരസ്യവും കുട്ടികളെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന എബിയും നമുക്ക് ഒന്ന് ഒതുക്കി വെക്കാം .

ഇപ്പോൾ അഡിഡാസിന്റെ മറ്റൊരു പരസ്യം ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. വടിവൊത്ത ശരീരങ്ങളാണ് എല്ലായിടത്തും ആഘോഷിക്കാറുള്ളത്.. ബോഡി ഷെയിമിംഗ് തുടങ്ങുന്നതും ശരീരത്തിന്റെ വലിപ്പക്കണക്കനുസരിച്ചാണ്.

സോപ്പുകളും സൗന്ദര്യവർദ്ധക വസ്തുക്കളും പ്രമോട്ട് ചെയ്യപ്പെടുന്നത് വെളുത്ത് തിളങ്ങുന്ന ചർമ്മമുള്ളവരെ കാണിച്ചുകൊണ്ടാണ് . ഇവയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങളുടെ പിന്നാലെയാണ് ഫെയർ ആൻഡ് ലവ്‌ലി പോലുള്ള ബ്രാൻഡുകൾക്ക് പേരുവരെ മാറ്റേണ്ടി വന്നത്. എന്നാൽ,, ഇത്തരം ചവർ പരസ്യങ്ങൾക്കിടയിൽ വളരെ വ്യസ്ത്യസ്തമായി ബോഡി പോസിറ്റിവിറ്റി എന്ന ആശയം പങ്കുവയ്ക്കുന്ന അഡിഡാസിന്റെ ,​സ്പോർട്സ് ബ്രായുടെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

വടിവൊത്ത ശരീരങ്ങളുള്ള മോഡലുകളെയാണ് മിക്ക അടിവസ്ത്രങ്ങളുടെ പരസ്യത്തിലും കാണാറുള്ളത്. എന്നാൽ അഡിഡാസിന്റെ സ്പോർട്‌സ് ബ്രായുടെ പുതിയ പരസ്യത്തിൽ അവതരിപ്പിച്ച മോഡലുകളാണ് വ്യത്യസ്തമാകുന്നത്.സ്പോർട്സ് ബ്രായുടെ പരസ്യത്തിൽ ഇരുപത്തിയഞ്ചോളം ന​ഗ്നസ്തനങ്ങളാണ് അഡിഡാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈവിധ്യത്തെ പുൽകുക എന്ന ആശയമാണ് ബ്രാൻഡ് പകരുന്നത്. ബുധനാഴ്ചയാണ് പുതിയ പരസ്യം അഡിഡാസ് ട്വീറ്റ് ചെയ്തത്.സപ്പോർട്ട് ഈസ് എവരിതിങ് എന്ന ഹാഷ്ടാ​ഗോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവിധ രൂപത്തിലും ആകൃതിയിലുമുള്ള ന​ഗ്നമായ സ്തനങ്ങളാണ് ചിത്രത്തിലുള്ളത്.എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്ത്രീകളുടെ സ്തനങ്ങൾ പിന്തുണയും സുരക്ഷിതത്വവും അർഹിക്കുന്നു എന്നതിൽ തങ്ങൾ വിശ്വസിക്കുന്നു എന്നും അതുകൊണ്ടാണ് പുതിയ സ്പോർട്സ് ബ്രാ 43 സ്റ്റൈലുകളിൽ അവതരിപ്പിക്കുന്നതെന്നും എല്ലാവർക്കും അവനവന് ചേരുന്നത് തിരഞ്ഞെടുക്കാൻ കഴിയുമെന്നും ട്വീറ്റിലുണ്ട്.വൈകാതെ പരസ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബോഡിപോസിറ്റിവിറ്റി എന്ന വലിയ ആശയമാണ് പരസ്യം പകരുതെന്നും ഇത്തരം പുരോ​ഗമനപരമായ ആശയങ്ങളാണ് ഇനിയുള്ള കാലത്ത് വരേണ്ടതെന്നും പ്രതികരണങ്ങൾ ഉയരുന്നു.

അടുത്തിടെ ഭീമയുടെ പരസ്യവും കയ്യടി നേടിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പരസ്യം എന്ന് അന്തസായി പറയാവുന്ന ട്രാൻസ് വുമണിനെ ഫീച്ചർ ചെയ്യുന്ന പരസ്യം . അത് കണ്ടിരിക്കാനും വളരെ മനോഹരമായിരുന്നു.

പെണ്ണായാൽ പൊന്നുവേണം എന്ന പൊള്ളയായ ഒരു ആശയം പ്രചരിപ്പിച്ച അതെ ഭീമ തന്നെ ഇത്തരം ഒരു പരസ്യം ചെയ്തപ്പോൾ കുറെയേറെ മാറിചിന്തിച്ചു എന്ന് പറയാൻ സാധിക്കും.. അപ്പോഴാണ് മാട്രിമോണിയൽ സൈറ്റൊക്കെ ഒക്കെ…. പക്ഷെ അതിൽ ഈ ജാതീയ തരംതിരിവുകൾ…

അതോ ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനും എന്തിനേറെ ഇപ്പോൾ ഹിജാബ് വിഷയത്തിൽ പോലും സോഷ്യൽ മീഡിയയിൽ മതസൗഹാർദ്ദ പോസ്റ്റുകളും പോസ്റ്ററുകയും നിരന്നുനിൽക്കുകയല്ലേ… തട്ടം ഇട്ട് മൂടിവച്ചിരിക്കുന്ന പെണ്ണിനെ ഒരുത്തൻ വന്നു ബലമായി പിടിക്കുന്നു, കുറി നീട്ടി വരച്ചു കാവിവേഷമണിഞ്ഞ ഒരു പയ്യൻ വന്നു അവളെ സംരക്ഷിക്കുന്നു..

സോഷ്യൽ മീഡിയയിൽ പോസ്റ്റാൻ വേണ്ടി മാത്രം ഇതുപോലെ മതസൗഹാർദ്ദം തട്ടിക്കുടഞ്ഞെടുക്കാതെ കല്യാണം കഴിക്കാൻ നേരത്തും ഈ മതസൗഹാർദ്ദം കാണിക്കടെ …

അതും വേണ്ട, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് മൂവി ആണെന്ന് കരുതി രണ്ടു ദിവസം മുന്നേ ആരെങ്കിലും യൂട്യൂബിൽ കാണാൻ കയറിയെങ്കിലും സാറാസ് മൂവിയുടെ ഡ്യൂപ്ലിക്കെറ്റ് ഇറങ്ങിയ വിവരം ഓർക്കുക..

ഒരു പക പോക്കലായിരുന്നോ എന്നറിയില്ല, ഏതായാലും സംഗതി ബെട്ടി ഇട്ട വായ തണ്ടാണ്.. ആ പരസ്യം കണ്ടപ്പോൾ മുതൽ ഈ എബിയെ ഞാൻ അന്വേഷിക്കുകയാണ്.. മുറ്റം നിറയെ കുട്ടികൾ അതാണല്ലേ എബിയുടെ കഴിവ് . അപ്പോൾ ഭീമ മാറി ചിന്തിച്ചപോലെ.. അഡിഡാസ് പുത്തൻ പരസ്യം കൊണ്ടുവന്നപോലെ നല്ല പരസ്യങ്ങൾ വരട്ടെ .

about chavara

More in Malayalam

Trending

Recent

To Top