Connect with us

സിനിമാ മോഹം മാറ്റിവച്ച് ഗുണ്ട ആകാൻ സൂരജ്; തമാശയ്ക്ക് പറഞ്ഞതാണെങ്കിലും തിരുത്തി പറയിച്ച് കേരള പോലീസ്!

Malayalam

സിനിമാ മോഹം മാറ്റിവച്ച് ഗുണ്ട ആകാൻ സൂരജ്; തമാശയ്ക്ക് പറഞ്ഞതാണെങ്കിലും തിരുത്തി പറയിച്ച് കേരള പോലീസ്!

സിനിമാ മോഹം മാറ്റിവച്ച് ഗുണ്ട ആകാൻ സൂരജ്; തമാശയ്ക്ക് പറഞ്ഞതാണെങ്കിലും തിരുത്തി പറയിച്ച് കേരള പോലീസ്!

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ നായകനായ ദേവയെ അവതരിപ്പിച്ചാണ് സൂരജ് പ്രിയങ്കരനാകുന്നത്. പരമ്പരയില്‍ നിന്നും ആരോഗ്യകാരണങ്ങള്‍ കൊണ്ട് പിന്മാറുകയായിരുന്നു സൂരജ്. എങ്കിലും സൂരജിനോടുള്ള മലയാളികളുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് സൂരജ്.

കഴിഞ്ഞ ദിവസം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജു പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പോലീസിനെ വെല്ലുവിളിച്ച്‌ നേരത്തെ ഷൈജു എത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഷൈജുവിനെ പിടിക്കാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഷൈജു പിടിയിലായ വിവരം പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.

നിരവധി കൊലപാതക കേസിലും കവര്‍ച്ചാ കേസിലും പ്രതിയാണ് ഷൈജു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ നിന്നുമായിരുന്നു ഷൈജുവിനെ പിടി കൂടിയത്. തൃശ്ശൂരുകാരനായ ഷൈജുവിനെ കാപ്പാ നിയമം ചുമത്തി നാടുകടത്തിയിരുന്നു. ഇതിന് ശേഷമാണ് ഷൈജു പോലീസിനെ വെല്ലുവിളിച്ച് ലൈവിലെത്തിയത്. പിന്നാലെ ഷൈജു ഒളിവില്‍ പോവുകയായിരുന്നു.

ഈ വിവരം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ അറിയിക്കുകയായിരുന്നു പോലീസ് . കേരള പോലീസിന്റെ ഒഫിഷ്യൽ പേജിനെ കുറിച്ച് എടുത്തുപറയേണ്ടല്ലോ , ഇന്ത്യൻ ചളി യൂണിയൻ , ട്രോള് റിപ്പബ്ലിക്ക് ഒക്കെ തോറ്റുപോകുന്ന ട്രോളുകളാണ് പോലീസുകാർ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത് . കാലത്തിനൊപ്പം പോലീസും മാറി എന്ന് കാണിക്കാൻ കൂടിയാണ് ഇത്തരം പോസ്റ്റുകൾ … ഈ പോസ്റ്റിലാണ് കമന്റുമായി സൂരജ് എത്തിയത്.

“ഇത്ര നല്ല ബിജിഎം… പിന്നെ ഇത്രയും പബ്ലിസിറ്റിയും… ഇത്രയും നല്ല മാസ് എന്‍ട്രിയും…. ഇതുപോലുള്ള ഗുണ്ടാത്തലവന്‍മാര്‍ക്ക് കിട്ടുമെങ്കില്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ.. എന്ന് ചിന്തിച്ചു പോകുന്നു ചില സമയത്ത്…… ഞാന്‍ പറഞ്ഞത് തമാശയാണ്.. പക്ഷേ ചിന്തിച്ചുനോക്കിയാല്‍ എന്നെപ്പോലെ ഒരാളെങ്കിലും ചിന്തിച്ചുകാണും. എന്നായിരുന്നു സൂരജ് കുറിച്ചത്.

ഗുണ്ടയും കുറ്റവാളികളും കുറ്റങ്ങളൊക്കെ ഇത്തിരി തമാശയായി കേരള പോലീസ് തന്നെ കാണുന്നതുപോലെ ഈ വീഡിയോകള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നു… കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട് തന്നെയാണ്… ചിന്തിച്ചുനോക്കുക.. കുറ്റം ചെയ്യുന്നവനെ അന്ത ഭയം ഇരിക്കണം…. അതല്ലേ വേണ്ടത്.. ചിരിക്കാന്‍ തോന്നരുത് എന്നും സൂരജ് കുറിക്കുന്നു.

ഇത്തരം ഒരു വിമർശന കമെന്റ് ആയിരുന്നു സൂരജ് പങ്കിട്ടത് . അതേസമയം പോലീസ് ചെയ്ത നല്ല പ്രവർത്തിയെ പുകഴ്ത്താനും സൂരജ് മറന്നിട്ടില്ല. കഴിഞ്ഞ ദിവസം മറ്റൊരു സംഭവം ഉണ്ടയായിരുന്നു.

കാട്ടാക്കട പൂവച്ചൽ സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ളയാളെ തടയുന്ന അരുവിക്കര സബ് ഇൻസ്‌പെക്ടർ കിരൺ ശ്യാം സോഷ്യൽ മീഡിയ
ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രതിഷേധക്കാരനാണെന്നു സംശയിച്ച് അതേ വ്യക്തിയെ മറ്റുള്ളവർ മർദിക്കാതിരിക്കാൻ അയാളുടെ ദേഹത്തു വീണുകിടന്നു സംരക്ഷിക്കുന്ന എസ്ഐയെ കുറിച്ച് അഭിമാനം തോന്നുന്നു എന്നും സൂരജ് കുറിച്ചിരുന്നു.

about sooraj sun

Continue Reading

More in Malayalam

Trending

Recent

To Top