Connect with us

സന്തോഷ് പണ്ഡിറ്റ് വിചാരിച്ചാലൊന്നും ഈ കൊമ്പ് ഓടിക്കാനാവില്ല; സ്റ്റാർ മാജിക് വമ്പൻ റെക്കോഡ്; പുഷ്പ രാജല്ല, ഇത് ബിനു രാജ്; സ്റ്റാർ മാജിക്കിലെ ഫഹദ് മിന്നിച്ചു!

Malayalam

സന്തോഷ് പണ്ഡിറ്റ് വിചാരിച്ചാലൊന്നും ഈ കൊമ്പ് ഓടിക്കാനാവില്ല; സ്റ്റാർ മാജിക് വമ്പൻ റെക്കോഡ്; പുഷ്പ രാജല്ല, ഇത് ബിനു രാജ്; സ്റ്റാർ മാജിക്കിലെ ഫഹദ് മിന്നിച്ചു!

സന്തോഷ് പണ്ഡിറ്റ് വിചാരിച്ചാലൊന്നും ഈ കൊമ്പ് ഓടിക്കാനാവില്ല; സ്റ്റാർ മാജിക് വമ്പൻ റെക്കോഡ്; പുഷ്പ രാജല്ല, ഇത് ബിനു രാജ്; സ്റ്റാർ മാജിക്കിലെ ഫഹദ് മിന്നിച്ചു!

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും പ്രവാസികളുടെയും ഏറെ ആശ്വാസമാണ് സ്റ്റാർ മാജിക് ഷോ. ഫ്ലവർസ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്ക് ഷോയ്ക്ക് നിറയെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. സമീപകാലത്താണ് വിവാദങ്ങൾ ഉയർന്നത്. നിത്യാദാസ്, നവ്യാനായർ എന്നിവർ അതിഥികളായെത്തിയ എപ്പിസോഡിൽ വന്ന സന്തോഷ് പണ്ഡിറ്റിനെ ബോഡി ഷെയിമിങ്ങ് നടത്തിയെന്നും അപമാനിച്ചുവെന്നുമാണ് ആരോപണം ഉയർന്നത്.

പിന്നീട് സന്തോഷ് പണ്ഡിറ്റ് തന്നെ ഇത് ഫേസ്ബുക്ക് ലൈവിൽ സ്ഥിരീകരിച്ചിരുന്നു. അതേസമയം വിവാദങ്ങളിൽ മറുപടിയുമായി സ്റ്റാർ മാജിക് താരവും മിമിക്രി കലാകാരനുമായ ബിനു അടിമാലിയുമെത്തി.ജനപ്രിയ പരിപാടി എന്ന ലേബൽ കുറച്ച് നാളുകൊണ്ടാണ് സ്റ്റാർ മാജിക് സ്വന്തമാക്കിയത്. വ്യത്യസ്ത ഗെയിമുകളും കോമഡി സ്കിറ്റുകളുമാണ് പരിപാടിയുടെ റേറ്റിങ്ങ് കൂട്ടിയതും. അതിനിടയിലാണ് ഇത്തരമൊരു ആരോപണം എന്നതും ബുദ്ധിമുട്ടുണ്ടാക്കി.

തുടർന്ന് ഷോയുടെ പ്രധാന ആകർഷണമായ തങ്കച്ചൻ വിതുര പിന്മാറിയതും ഷോയ്ക്ക് തിരിച്ചടിയായി. ശേഷം കഴിഞ്ഞ കുറച്ചുനാളുകളായി സ്റ്റാർ മാജിക് വീണ്ടും പ്രശസ്തിയുടെ കൊടുമുടി താണ്ടാൻ തയ്യാറെടുക്കുകയാണ്, കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിൽ വന്ന സ്റ്റാർ മാജിക് പരിപാടിയിൽ നടൻ
അശോകനും ഗായിക വൈക്കം വിജയലക്ഷ്മിയും എത്തിയിരുന്നു.

പതിവ് സ്കിറ്റുകളുമായി ബിനു അടിമാലിയും മധുവും സ്റ്റേജിനെ ഇളക്കിമറിച്ചു, പുഷ്പ സിനിമയിലെ സീൻ അനുകരിച്ചുള്ള തമാശയായിരുന്നു ഇവർ ഒരുക്കിയത്. അതിൽ ഫഹദ് ഫാസിൽ ചെയ്‌ത പോലീസ് വേഷം മധു ചെയ്തപ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ബിനു അടിമാലി പുഷ്പ രാജിൽ നിന്നും ബിനു രാജ് ആയി മാറുകയായിരുന്നു.

കൂട്ടത്തിൽ പ്രേക്ഷകർക്ക് പറയാനുണ്ടായിരുന്നു ഒരേയൊരു പരാതി കഴിഞ്ഞ കുറെ എപ്പിസോഡുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നില്ല എന്നതായിരുന്നു. 448 449 450 451 452 454 എപ്പിസോഡുകളാണ് പ്രേക്ഷകർ ചോദിക്കുന്നത്.

അതേസമയം , ഗായത്രി വീണ മീട്ടി സ്റ്റാർ മാജിക് ഷോയെ കൂടുതൽ ഗംഭീരമാക്കിയത് ഡോക്റ്റർ വിജയലക്ഷ്മി ആയിരുന്നു. വേദിയിൽ പാടിയ ഓരോ പാട്ടുകളും മലയാളികൾള്ള ഏറെ പ്രിയപ്പെട്ടതുതന്നെ… അത് വിജയലക്ഷ്മി പാടിക്കേൾക്കുന്നതുകൂടിയായപ്പോൾ സ്റ്റാർ മാജിക് ആരാധകർക്കും ഉത്സാഹമേറി.

ഇതിനിടയിൽ ഗായത്രി വീണ മീറ്റിക്കഴിഞ്ഞ ശേഷം ലക്ഷ്മി നക്ഷത്ര അതിനു പിന്നിലെ കഥ കൂടി പറഞ്ഞു. ഗായത്രി വീണ മീട്ടുന്നതെങ്ങനെ പഠിച്ചെടുത്തു എന്ന് ലക്ഷ്മി നക്ഷത്ര വിജയ ലക്ഷ്മിയുടെ അമ്മയോട് ചോദിക്കുമ്പോൾ ദൈവമാണ് പഠിപ്പിച്ചത്., അല്ലാതെ മറ്റാരും പഠിപ്പിച്ചിട്ടില്ല എന്നാണ് പറഞ്ഞത്.

തുടർന്ന് ഗായത്രി വീണയുമായി ബന്ധപ്പെട്ട കഥയും വേദിയിൽ ലക്ഷ്മി നക്ഷത്ര പറയുകയുണ്ടായി, ” പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് വിജയലക്ഷ്മിയുടെ വീട്ടിൽ ഒരു ബന്ധു വരുകയും അവരിൽ ഒരു മോൻ വന്നിട്ട് ടങ്കീസ് വച്ചിട്ട് കളിവീണ ഉണ്ടാക്കി കൈയിൽ കൊടുത്തു, അത് കൈ വച്ച് മീട്ടിത്തുടങ്ങിയപ്പോൾ അതിൽ ഒരു ഈണം അച്ഛനും അമ്മയും മനസിലാക്കി. അതിനുശേഷം പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു തംബുരു ഒരു സമ്മാനമായി ലഭിക്കുകയുണ്ടായി . അപ്പോഴും മാത്രപിതാക്കൾ ശ്രദ്ധിച്ചത് അതിൽ നിന്നും ഉണ്ടായ ആ ശബ്ദ മാധുര്യമാണ് .

അതിനു ശേഷം ഇലക്ട്രീഷ്യൻ ആയിട്ടുള്ള വിജയലക്ഷ്മിയുടെ അച്ഛൻ ലോകത്തിൽ തന്നെ ആദ്യമായി വ്യത്യസ്തമായ ഒരു മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ക്രിയേറ്റ് ചെയ്യുകയും അത് മകൾക്ക് സമ്മാനിക്കുകയും ചെയ്തു. ഗായത്രി വീണ എന്ന പേരിട്ടതും അച്ഛനും വിജയലക്ഷ്മിയും ചേർന്നാണ്. ഒറ്റ സ്ട്രിംഗ് മാത്രമുള്ള സംഗീത ഉപകരണമാണ് ഗായത്രി വീണ.

ഗായത്രി വീണ എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട് . വിജയലക്ഷ്മിയുടെ സംഗീതം അഭ്യസിപ്പിക്കുന്ന ഗുരുവിന്റെ മകളുടെ പേരാണ് ഗായത്രി . അങ്ങനെയാണ് ഗായത്രി വീണ എന്ന പേരിലേക്ക് എത്തിയത്. തീർത്തും ദൈവീകമായി സിദ്ധിച്ച കഴിവാണ് ഡോക്ടർ വൈക്കം വിജയലക്ഷ്മിയ്ക്ക്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്റ്റാർ മാജിക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ എപ്പിസോഡ് ആയിരുന്നു കഴിഞ്ഞത്. ഡോക്ടർ വൈക്കം വിജയലക്ഷ്മിയ്ക്ക് ആശംസകളും പ്രാർത്ഥനകളുമായിട്ടാണ് സ്റ്റാർ മാജിക് പ്രക്ഷകർ എപ്പിസോഡിനെ ഏറ്റെടുത്തത്.

about star magic

More in Malayalam

Trending