Malayalam
റാണിയമ്മയെ മലർത്തിയടിക്കാൻ ജഗന്നാഥൻ പുറപ്പെട്ടുകഴിഞ്ഞു; തേവർമലയിൽ പോയി ഓർമ്മശക്തി പോയാൽ സന്തോഷ് ബ്രഹ്മി വാങ്ങിക്കൊടുക്കാൻ ഞങ്ങളുണ്ട്; കൂടെവിടെ ജനറൽ പ്രൊമോ !
റാണിയമ്മയെ മലർത്തിയടിക്കാൻ ജഗന്നാഥൻ പുറപ്പെട്ടുകഴിഞ്ഞു; തേവർമലയിൽ പോയി ഓർമ്മശക്തി പോയാൽ സന്തോഷ് ബ്രഹ്മി വാങ്ങിക്കൊടുക്കാൻ ഞങ്ങളുണ്ട്; കൂടെവിടെ ജനറൽ പ്രൊമോ !
മലയാളികളുടെ പ്രണയപരമ്പര, ക്യാമ്പസ് ലവ് സ്റ്റോറി, അടുത്ത ആഴ്ച തന്നെ എല്ലാത്തിനും ഒരു തീരുമാനം ആകുമെന്ന് പറയാം. തേവർ മലയിലേക്കുള്ള യാത്രയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉടനെത്തന്നെ കൂടെവിടെ പ്രേക്ഷകർക്ക് സ്‌ക്രീനിൽ കാണാം.
ശരിക്കും മിത്ര അഭിനയിക്കുകയാണ്, റാണിയമ്മയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന വെറുമൊരു പാവയാണ് മിത്രയെന്ന ഋഷിയും സൂര്യയും തിരിച്ചറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.. പുത്തൻ പ്രൊമോയിൽ അതിലേക്ക് വഴിവെക്കുന്ന ഒരു സീൻ കാണിക്കുന്നുണ്ട്.. നമ്മുടെ റോഷൻ കെ റോഷൻ ടിഷ്യു പേപ്പറിൽ മിത്ര മാം ഉണ്ട് സൂക്ഷിക്കുക എന്നെന്തോ എഴുതി ഋഷിയുടെ അടുത്തെത്തിക്കുന്നുണ്ട്..
വളരെ ശ്രദ്ധയോടെയാണ് ഋഷി ഇപ്പോൾ നീങ്ങുന്നത്., അത് നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും. അതൊക്കെ അവിടെ നിൽക്കുമ്പോഴും സീരിയൽ വളരെ ബാഡ് ട്രാക്കിലാണ് പോകുന്നതെന്ന് പറയാതിരിക്കാൻ വയ്യ.. ബ്ലൈൻഡ് ആയിട്ട് സീരിയലിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് ചെയ്യാം. പക്ഷെ, ജനറൽ പ്രോമോ വന്നപ്പോൾ ഒരു ഗുമ്മ് തോന്നിയില്ല.. ബോർ അടിപ്പിക്കുന്ന പോലെയാണ് തോന്നിയത്. സാധാരണ പ്രോമോ വരുന്ന പോലെ ആണ് പ്രൊമോ?
കൂടെവിടെ എന്നല്ല , ഏതൊരു സീരിയലിനും വ്യത്യസ്തങ്ങളായ പ്രേക്ഷകരാണ് ഉള്ളത്..പ്രായത്തിന്റെ അടിസ്ഥാനത്തിൽ അവയെ തിരിക്കുന്നത് ശരിയാകുമോ എന്നെനിക്കറിയില്ല… എങ്കിലും നല്ലൊരു കഥ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമില്ല എല്ലാ സീരിയൽ പ്രേക്ഷകരും..
കൂടെവിടെ എന്ന സീരിയലിനെ കുറിച്ച് അധികം പറയേണ്ടതില്ല, തുടക്കം മുതൽ ഒരു പുരോഗമന ആശയത്തെ പിന്തുണച്ച് ഒരു പെൺകുട്ടിയുടെ പഠനവും കോളേജ് പ്രണയവും ജീവിതസാഹചര്യങ്ങളുമാണ് കൊണ്ടുവന്നത്. പക്ഷെ ഈ പ്രൊമോയിലെ അവസാന ഭാഗം കണ്ടപ്പോൾ ഈ കഥയുടെ പോക്കും ആ തേവർമലയുടെ മുകളിൽ നിന്നും താഴേക്ക് വീഴും പോലെയാണ് തോന്നിയത്.
വീട്ടമ്മമാരാണ് ഇന്നത്തെ സീരിയൽ പ്രേക്ഷകർ എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല. കുട്ടികളും ആണുങ്ങളും എല്ലാവരും സീരിയൽ കഥ ചർച്ച ചെയ്യുന്നുണ്ട് എന്ന് ഈ സീരിയൽ പ്രവർത്തകർ ഓർക്കുന്നത് അൽപ്പം നല്ലതാണ്. മലയാള സീരിയൽ റിവ്യൂ എന്ന നിലയിൽ മെട്രോ സ്റ്റാർ അല്ലെങ്കിൽ വേറെ കഥ റിവീൽ ചെയ്യുന്ന ഒന്നുരണ്ട് ചാനെൽ ഉടനായിരിക്കാം . പക്ഷെ അതിനേക്കാൾ കൂടുതൽ സീരിയൽ ട്രോളുകളാണ് . ആ ട്രോളുകൾ കാണുമ്പോൾ അതിനു വരുന്ന കമന്റ്‌സ് കാണുമ്പോൾ എനിക്ക് തോന്നാറുള്ളത് അപ്പോൾ ഈ സീരിയൽ കണ്ട് കയ്യടിക്കുന്നവർ അത്രയും ലോജിക്ക് ഇല്ലാത്തവരോ വിവരം ഇല്ലാത്തവരോ ആണോ എന്നാണ്..
ഇപ്പോൾ കേരളത്തിലെ വീട്ടമ്മമാർ മാത്രമാണ് കാണുന്നത് അവർക്ക് ഇതൊക്കെ മതി , എന്നാണ് വിചാരിക്കുന്നതെങ്കിൽ…. ഇന്നത്തെ വീട്ടമ്മമാർ ടാഗിൽ ഉൾപ്പെടുന്നവർ വിവരമില്ലാത്തവർ അല്ല. അവർക്ക് ഒരു വിനോദം എന്ന പോലെയാണ് സീരിയൽ കഥ . പക്ഷെ ഒരു കഥ നല്ലപോലെ കൊണ്ടുതന്നിട്ട് അതിൽ അത്രത്തോളം അഡിക്ഷൻ കൊണ്ടുവന്നിട്ട് ഈ നിലയിൽ ബോർ അടിപ്പിച്ചാൽ പ്രേക്ഷകർ പ്രതികരിക്കും.
ഏതായാലും ഞാൻ ഇതുപറയാൻ കാരണം നീതു സൂര്യയെ തള്ളിയിടുന്ന സീൻ കണ്ടതുകൊണ്ടാണ്.. പിന്നെ അത് ഒരു സ്വപ്നമാകാൻ താനാന്യൻ സാധ്യത. കാരണം റാണിയമ്മ ഒരു കാരണവശാലും നീതുവിനെയും നിമയെയും അപകടപ്പെടുത്തില്ല… എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് മിത്രയ്ക്ക് സംഭവിച്ചോട്ടെ എന്നാണ് റാണിയമ്മയുടെ നിലപാട്.
ഇനി സൂര്യയ്‌ക്ക് അപകടം ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ അതോടെ സൂര്യയുടെ ഓർമ്മ പോകുന്നു എങ്കിൽ.. അതല്ല മറ്റൊരു ട്വിസ്റ്റ് സൂര്യയെ അപകടത്തിനു വിട്ടുകൊടുക്കാതെ ഋഷി സൂര്യയെ സംരക്ഷിക്കുന്നു , അങ്ങനെ സംരക്ഷിക്കാം ശ്രമിക്കവേ ഋഷിക്ക് അപകരം പറ്റി … ഋഷിയുടെ ഓർമ്മ പോകുന്നു എന്നതുവല്ലോം ആണെങ്കിൽ… ഞാൻ തന്നെ സന്തോഷ് ബ്രഹ്മി വാങ്ങി റൈറ്റർ സാറിന് തരും.. പഴയ സിനിമകളും സീരിയലുകളും ഒക്കെ ഒന്നൂടി പോയി കാണണം… സാർ എല്ലാം മറന്നു../..
എന്തെങ്കിലും ഒക്കെ ക്രിയേറ്റിവ് ആയിട്ട് കാണിക്കണം. സീരിയൽ ആണ്… മെഗാ സീരിയൽ ആണ്… ഇങ്ങനെ പറ്റു… പ്രേക്ഷകർക്ക് ഇതാണ് വേണ്ടത്… റേറ്റിങ് കൂട്ടാൻ ഇതൊക്കെ ചെയ്യണം.. അത്തരം ഡയലോഗ് അടിക്കുമ്പോൾ പ്രേക്ഷകർ മാറിചിന്തിക്കുന്നുണ്ട്, എന്നും ഇടയ്ക്ക് ഓർക്കാം…
മലയാളികളുടെ ജീവിതവുമായി താരതമ്യപ്പെടുത്താൻ സാധിക്കുന്ന കഥ, അല്ലെങ്കിൽ കാഴ്‌ചക്കാർക്ക് അവരുടെ കഥപോലെ തോന്നിയാൽ ആണ് സീരിയൽ ആയാലും ഒരു കഥയായലും വിജയിക്കുക എന്നൊക്കെ പറയാറുണ്ട്.. പക്ഷെ ഇന്ന് വ്യസ്ത്യസ്തതകൾ എല്ലാവരും അംഗീകരിക്കും… നമ്മുക്ക് അനുഭവമില്ലാത്ത കഥകളും ആശയങ്ങളും കാണാനും കേൾക്കാനും ഇന്ന് മലയാളികൾക്ക് സാധിക്കും…
anyway am very sorry.. ഇതൊന്നും പറയൽ അല്ല എന്റെ ജോലി.. എനിക്ക് സീരിയൽ പ്രൊമോഷൻ ആണ് ചെയ്യേണ്ടത്. പക്ഷെ വെറുതെ കാണുന്നതിനെ എല്ലാം സപ്പോർട്ട് ചെയ്തു പ്രതികരിക്കാതിരുന്നാൽ കഥ വളരെ അലോരസമാകും , കണ്ടിട്ട് റിവ്യൂ ചെയ്യുക എന്നത് പോലും മടുക്കും.. പക്ഷെ നല്ല കഥാപാത്രങ്ങളും താരങ്ങളുമുള്ള അടിപൊളി പരമ്പര തന്നെയാണ് കൂടെവിടെ… അതുപോലെ ടോക്സിക് ആയിട്ടുള്ള ഒന്നും ഇതുവരെ വന്നിട്ടില്ല , സമൂഹത്തിനെ പിന്നോട്ട് വലിക്കുന്ന മെസ്സേജുകൾ ഒന്നും കേൾക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് സത്യം തന്നെ..
ഇനി എനിക്കുള്ള പ്രതീക്ഷ കഥയിലേക്ക് ഉടനെ തന്നെ നമ്മുടെ പഴയ ഒരു കഥാപാത്രം തിരികെ വരും . ഒരുപക്ഷെ , ഈ വിനോദ യാത്ര അതിനൊരു നിമിത്തം ആകട്ടെ.. ഇതിനു മുൻപും സൂര്യയെ നീതുവും നിമയും കൂടി റാഗിങ്ങ് ചെയ്ത് റൂമിൽ അടച്ചിട്ടതും ആദി സാർ സൂര്യയെ ആശുപത്രിയിൽ എടുത്തുകൊണ്ടുപോയതും സൂരജ് സാർ കേസ് എടുക്കാൻ വന്നതും എല്ലാം ഓർക്കുമ്പോൾ, കൂടെവിടെ നമുക്ക് പഴയതുപോലെ തിരികെ കിട്ടും എന്ന പ്രതീക്ഷ തോന്നും .
ഞാൻ ഇന്ന് പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ സോറി.. കഥ ഇപ്പോൾ നല്ല ബോറടിപ്പിക്കുന്നുണ്ട് എന്നെനിക് പഴ്സനാലി തോന്നിയതുകൊണ്ടാണ് പറയേണ്ടി വന്നത്..
about koodevide
