ദിലീപിന്റെ ചാന്ത്പൊട്ടിൽ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന് തന്നെ കാസ്റ്റ് ചെയ്തിരുന്നു; നഷ്ടപ്പെട്ട സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് സൈജു കുറുപ്പ്

തനിക്ക് നഷ്ടപ്പെട്ട സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് സൈജു കുറുപ്പ്. പൃഥ്വിരാജ് ചിത്രം സിറ്റി ഓഫ് ഗോഡ്, ദിലീപിന്റെ ചാന്ത്പൊട്ട്, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചാണ് കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സൈജു പറയുന്നത്.
നല്ല കഥാപാത്രങ്ങള്‍ കൈയ്യില്‍ പോയാല്‍ ഭയങ്കര സങ്കടമാണ്. തനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്തിരുന്നു. പിന്നീട് രാജീവ് പിള്ളയാണ് അത് ചെയ്തത്. അത് തനിക്ക് ഭയങ്കര വിഷമമായതാണ്.
അതുപോലെ ദിലീപിന്റെ ചാന്ത്പൊട്ട് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന് തന്നെ കാസ്റ്റ് ചെയ്തിരുന്നു. അതും നഷ്ടപ്പെട്ടത് ഭയങ്കര വേദനയുണ്ടാക്കി. സപ്തമശ്രീ തസ്കര എന്ന ചിത്രത്തില്‍ സുധീര്‍ കരമന ചെയ്ത വേഷം തന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണ്.
ആര്ക്കറയാം സിനിമയില്‍ ഷറഫുദ്ദീന് ചെയ്ത വേഷം, ഒക്കെ തനിക്ക് നഷ്ടപ്പെട്ടതാണ്. എല്ലാം ഡേറ്റിന്റെ പ്രശ്നം കാരണം പോയതാണ്. സിറ്റി ഓഫ് ഗോഡിന്റെ സമയത്ത് തനിക്ക് ഡേറ്റോട് ഡേറ്റ് ആയിരുന്നു. സിറ്റി ഓഫ് ഗോഡിന്റെ ഓഫര്‍ വരുന്നതിന് ഒരാഴ്ച മുമ്പാണ് താന്‍ മറ്റൊരു പടം കമ്മിറ്റ് ചെയ്യുന്നത്.
അതിന് മുമ്പും ശേഷവും തനിക്ക് സിനിമകള്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു. അങ്ങനെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ തന്റെ കൈയ്യില്‍ നിന്ന് പോവുമ്പോള്‍ വളരെ വിഷമമാണെന്നും സൈജു കുറുപ്പ് പറയുന്നു. സംവിധായകരോട് ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ടെന്നും സൈജു വ്യക്തമാക്കി.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...