News
ഇവിടെ നീതിക്ക് വേണ്ടി കേഴുന്ന ഒരു പെണ്‍കുട്ടിയുണ്ട്… ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നു എന്ന് പറയുമ്പോള്‍ സത്യത്തില്‍ ആർക്കാണ് വിഷമവും രോഷവും ഉണ്ടാവാത്തത്…ഇതിന് പിന്നില്‍ ആരായാലും അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്; ബൈജു കൊട്ടാരക്കര
ഇവിടെ നീതിക്ക് വേണ്ടി കേഴുന്ന ഒരു പെണ്‍കുട്ടിയുണ്ട്… ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നു എന്ന് പറയുമ്പോള്‍ സത്യത്തില്‍ ആർക്കാണ് വിഷമവും രോഷവും ഉണ്ടാവാത്തത്…ഇതിന് പിന്നില്‍ ആരായാലും അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്; ബൈജു കൊട്ടാരക്കര
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പ്രസ്താവന നടത്തി വിവാദങ്ങളിൽ ഇടംപിടിക്കുന്ന ആളാണ് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായകമായ തെളിവുകള്‍ കോടതിയില്‍ നിന്നും ചോർന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവർത്തിച്ച് പറയുകയാണ് ബൈജു കൊട്ടാരക്കര.
ഈ കേസ് വളരെ വ്യത്തിയായി മുന്നോട്ട് കൊണ്ടുപോവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഒരു യൂട്യൂബ് ചാനലിലൂടെ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുകയാണ്.
ആ പെണ്‍കുട്ടിക്ക് നീതി നേടി കൊടുക്കുന്നതല്‍ അന്ന് മുതല്‍ ഇന്നുവരെ ആരുടെ മുന്നിലും നട്ടെല്ല വളയ്ക്കാതെ വളരെ ശക്തമായ നില്‍കുന്ന ഒരാളാണ് ഞാന്‍. ഈ അടുത്താണ് ബാലചന്ദ്ര കുമാർ എന്നൊരാളാണ് ദിലീപ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ചില ഓഡിയോ ക്ലിപ്പുകളും മറ്റ് കാര്യങ്ങളും പുറത്ത് വിടുന്നത്. സാക്ഷികളേയും മറ്റുമൊക്കെ പണം കൊടുത്തും അല്ലാതെയും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോപണം കഴിഞ്ഞ ഒരു മാസത്തോളം കേരളത്തില്‍ സജീവ ചർച്ചാ വിഷയമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ഇവിടെ നീതിക്ക് വേണ്ടി കേഴുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നു എന്ന് പറയുമ്പോള്‍ സത്യത്തില്‍ ആർക്കാണ് വിഷമവും രോഷവും ഉണ്ടാവാത്തത്. 2018 ഡിസംബർ 13 ഈ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നു എന്നാണ് വിവരം. ഈ വിവരം ഫോറന്‍സിക് ഡിപ്പാർട്ട്മെന്റ് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതൊരു ഷോക്കിങ് കേസാണെന്ന് അവരുടെ റിപ്പോർട്ടില്‍ എഴുതിയിട്ടുണ്ട്
സാധാരണ കോടതി മുറികളിലൊക്കെ തൊണ്ടി മുതല്‍ സൂക്ഷിക്കുന്നത് തൊണ്ടി ക്ലർക്ക് എന്ന് പറയുന്നയാളാണ്. അദ്ദേഹമാണ് ഇത്തരത്തിലുള്ള തൊണ്ടികളെല്ലാം സീല്‍ ചെയ്ത് സൂക്ഷിക്കേണ്ടത്. കേസിന്റെ ആവശ്യം വരുമ്പോള്‍ ജഡ്ജ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഈ തെളിവുകള്‍ തുറക്കാന്‍ കഴിയും. ആവശ്യം കഴിഞ്ഞാല്‍ ഈ തെളിവുകള്‍ പഴയതുപോലെ സീല്‍ ചെയ്തു വെക്കും. അങ്ങനെയുള്ള തെളിവാണ് 2018 ഡിസംബറില്‍ ചോർന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇത്. ഇത് അറിഞ്ഞ ഉടനെ ഫോറന്‍സിക് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടാക്കി സെഷന്‍സ് കോടതിയില്‍ നിന്നും വിചാരണ കോടതിയിലേക്ക് കൊടുത്തെങ്കിലും അതില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ് വസ്തുത. ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണം ആവശ്യപ്പെട്ട് ആ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെന്നാം പരാതി നല്‍കിയിരിക്കുകയാണ്.
കോടതിയില്‍ സൂക്ഷിക്കുന്ന ഒരു തെളിവ് ആരുടേയും അനുമതിയില്ലാതെ ആരാണ് ചിലരെ സ്വാധാനീച്ച് പുറത്തുകൊണ്ടുപോയത്. ആരാണ് ഇതിനെല്ലാം കൂട്ടുനിന്നത് എന്ന് അറിയേണ്ടത് കേരളത്തിലെ ഒരോ പൌരന്റേയും ആവശ്യമാണ്. കോടതികളില്‍ സൂക്ഷിക്കുന്ന തെളിവുകള്‍ ഒരു തരത്തിലും പുറത്ത് പോവാന്‍ പാടില്ല. ഇതാണ് അവസ്ഥയെങ്കില്‍ കേസുകളുടെ സ്ഥിതി എന്താവുമെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
ഇക്കാര്യം തീർച്ചയായും അന്വേഷിക്കണം. ഇതിന് പിന്നില്‍ ആരായാലും അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ, രജിസ്ട്രാർ ജനറല്‍ ഇവർ ആരെങ്കിലും ഇടപെട്ട് ഒരു തീരുമാനം എടുക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധശ്രമ കേസില്‍ ദിലീപ് ഉള്‍പ്പടേയുള്ളവർക്ക് മുന്‍കൂർ ജാമ്യവും ലഭിച്ചു. മുന്‍കൂർ ജാമ്യം ലഭിക്കുന്നു എന്നുള്ളത് അത്ഭുതകരമായ കാര്യമൊന്നും അല്ല. തെളിവുകളുടെ അഭാവം ആയിരിക്കാം, പൊലീസ് കൊടുത്ത ചില തിയതികളിലെ കുഴപ്പവും ആയിരിക്കാം ജാമ്യം കൊടുക്കുന്നതിന് ഇടയാക്കിയത്. എന്തൊക്കെ ആണെങ്കിലും അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. . 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് . തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ തുറന്ന് പകര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്.
