Actress
ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു… ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ലായിരുന്നു,അന്ന് മണിച്ചേട്ടന് പറഞ്ഞത് ഇങ്ങനെയായിരുന്നു
ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു… ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ലായിരുന്നു,അന്ന് മണിച്ചേട്ടന് പറഞ്ഞത് ഇങ്ങനെയായിരുന്നു
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സാധിക.
മണിച്ചേട്ടന് ഭയങ്കര കൂള്‍ ആണെന്നാണ് സാധിക പറയുന്നത്. മണിച്ചേട്ടനൊപ്പമുള്ള ഗാനമുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷമായിരുന്നു. എല്ലാ കാര്യത്തിലും കഴിവുണ്ട് അദ്ദേഹത്തിന്. ആ സമയത്തൊക്കെ ക്യാമറ ഫേസ് ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. മണിച്ചേട്ടന് ഭയങ്കര കൂളാണ്. പറഞ്ഞത് ചെയ്യുന്ന പ്രകൃതമായിരുന്നു.
ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയില്ല. ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ല. ”നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ” എന്നായിരുന്നു മണിച്ചേട്ടന് ചോദിച്ചത്.
അതിന് ശേഷമാണ് താന്‍ അദ്ദേഹത്തിന്റെ തോളത്ത് കൈ വച്ചത് എന്നാണ് ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ സാധിക പറയുന്നത്.
പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു സാധിക വേഷമിട്ടത്. അതേസമയം, ഒരു ബ്രേക്കിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സാധിക. മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്നത്.
ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പാന് എന്ന ചിത്രത്തിലും സാധിക അഭിനയിക്കുന്നുണ്ട്. സിനിമയില്‍ ബ്രേക്ക് വന്ന സാധിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെയാണ്.
