Malayalam
ഈ മേക്കപ്പ് ആര്‍ടിസ്റ്റ് ഇത്തിരി ക്രൂരതയുള്ള ആളാണ്, കണ്ണിലൊക്കെ കുത്തുമെന്ന് അമൃത സുരേഷ്; പുതിയ ലുക്ക് ഞെട്ടിച്ചു… കമന്റുമായി അഭിരാമി
ഈ മേക്കപ്പ് ആര്‍ടിസ്റ്റ് ഇത്തിരി ക്രൂരതയുള്ള ആളാണ്, കണ്ണിലൊക്കെ കുത്തുമെന്ന് അമൃത സുരേഷ്; പുതിയ ലുക്ക് ഞെട്ടിച്ചു… കമന്റുമായി അഭിരാമി
ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു അമൃത സുരേഷ് . സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങനെ തിരക്കിൻറെ ലോകത്താണ് നടി ഇപ്പോൾ. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായിട്ടാണ് അമൃത പറന്നുയർന്നത്.സ്വന്തമായി മ്യൂസിക്ക് ബാൻഡും സ്വന്തമായി മ്യൂസിക്ക് ഡയറക്ഷനും നടത്തുന്ന അമൃത ഇന്ന് മറ്റുളവർക്ക് ഒരു പ്രചോദനം കൂടിയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അമൃതയുടെ പുതിയ വീഡിയോയാണ്. പ്രിയസുഹൃത്തിനൊപ്പമുള്ള രസകരമായ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കുറെ നാളുകൾക്ക് ശേഷം അമൃത ദുബായിയിൽ പോയിരുന്നു. ഒരു പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പോയത്. കേരളത്തിൽ നിന്ന് യാത്ര തുടങ്ങുന്നത് മുതൽ പ്രോഗ്രാം വിശേഷങ്ങളുമൊക്കെ അമൃത വീഡിയോയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിത അവിടത്തെ സുഹൃത്തിനോടൊപ്പമുള്ള രസകരമായ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്ത് സോണി മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് മേക്കപ്പ് ആർടിസ്റ്റായപ്പോൾ സംഭവിച്ചത് എന്ന് കുറിച്ച് കൊണ്ടാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടത്
” സുഹൃത്തായ സോണിയയാണ് അമൃതയെ ഒരുക്കിയത്. പുറത്തേക്ക് പോവാമെന്ന് പറഞ്ഞപ്പോള്‍ സോണിയയാണ് ഞാന്‍ നിനക്ക് മേക്കപ്പിടാമെന്ന് പറഞ്ഞത്. നന്നായിട്ടില്ലെങ്കില്‍ നിന്റെ മാര്‍ക്കറ്റ് മൊത്തം ഇടിയുമെന്ന് അമൃത പറഞ്ഞപ്പോള്‍ ഞാന്‍ മേക്കപ്പ് ആര്ടിസ്റ്റല്ലെന്നായിരുന്നു സോണിയയുടെ കമന്റ്. ഈ മേക്കപ്പ് ആര്‍ടിസ്റ്റ് ഇത്തിരി ക്രൂരതയുള്ള ആളാണ്, കണ്ണിലൊക്കെ കുത്തും. അതോണ്ട് ഞാന്‍ തന്നെ ചെയ്യുമെന്നായിരുന്നു അമൃത പറഞ്ഞത്.
ദുബായ് യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങളുടെ വീഡിയോയാണ് അമൃത പങ്കിട്ടത്. ഇത് പ്രാങ്ക് വീഡിയോ ആണോയെന്നായിരുന്നു അമൃതയുടെ ചോദ്യം. സോണിയ ഉപയോഗിക്കുന്ന പ്രൊഡക്റ്റിനെക്കുറിച്ചും അത് നാട്ടില്‍ കിട്ടുമോയെന്നും അമൃത ചോദിച്ചിരുന്നു. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ ജ്യൂസൊക്കെ കൊണ്ടുത്തരുന്ന പതിവുണ്ട്. അതൊന്നും ഇവിടെയില്ലെന്ന് പറഞ്ഞും അമൃത സുഹൃത്തിനെ കളിയാക്കിയിരുന്നു.
അറിയാതെ പറഞ്ഞ് പോയതാണ് മേക്കപ്പ് ചെയ്തോളാന്‍. ഇതിപ്പോൾ ഏത് കോലത്തിലാവുമോയെന്നും അമൃത ചോദിച്ചിരുന്നു. ഒരു ഫ്രണ്ട്ഷിപ്പ് വീഡിയോയായി മാത്രം ഇതിനെ കണ്ടാല്‍ മതി. 25 വര്‍ഷത്തിലധികമായുള്ള സുഹൃത് ബന്ധമാണ്. ദുബായില്‍ വന്ന് കഴിഞ്ഞാല്‍ എവിടെപ്പോവാനാണെങ്കിലും ഇവളെയാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു.
അമൃതയുടേയും സോണിയുടേയും വീഡിയോ വൈറൽ ആയിട്ടുണ്ട്. ചേച്ചിയുടേയും കൂട്ടുകാരിയുടേയും വീഡിയോയ്ക്ക് കമന്ഡറുമായി അഭിരാമി സുരേഷ് എത്തിയിട്ടുണ്ട്. ചിരിക്കുന്ന ഇമോജിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അടുത്ത ചാന്‍സ് നിന്റെയാണ്, സുവര്‍ണാവസരമെന്ന് സോണി അഭിരാമിയ്ക്ക് മറുപടിയും നൽകിയിട്ടുണ്ട്. കല്യാണത്തിന് ബുക്ക് ചെയ്തു എന്നായിരുന്നു അഭിരാമിയുടെ മറുപടി.
