Malayalam
നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ; സായ് കുമാറിന്റെ മകളുടെ ആ പോസ്റ്റ് വീണ്ടും വൈറലാകുന്നു
നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ; സായ് കുമാറിന്റെ മകളുടെ ആ പോസ്റ്റ് വീണ്ടും വൈറലാകുന്നു
സായ് കുമാറിന്റെ മകൾ വൈഷ്‌ണവി അഭിനയ രംഗത്തേക്ക് എത്തുന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ‘കയ്യെത്തും ദൂരത്ത്’ എന്ന പുതിയ പരമ്പരയിലൂടെയാണ് വൈഷ്ണവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കനക ദുര്‍ഗ എന്ന നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സായ്കുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. വൈഷ്ണവിയുടെ അമ്മ പ്രസന്നകുമാരിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് സായ്‌കുമാർ നടി ബിന്ദുപണിക്കരുമായി ജീവിതം തുടങ്ങിയത്.
സോഷ്യൽ മീഡിയയിൽ സജീവം ആയ വൈഷ്ണവിയുടെ ചില പോസ്റ്റുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാലത്തു അച്ഛന്റെ ഒപ്പമുള്ള നല്ല നിമിഷങ്ങളും, അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല ചില ചിത്രങ്ങൾ വൈഷ്‌ണവി സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത് . നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ എന്ന ക്യാപ്‌ഷനാണ് ചിത്രത്തിന് നൽകിയത്.
മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ‘കയ്യെത്തും ദൂരത്ത്’ എന്ന സീരിയലിലും ഉണ്ട്.
കൈയ്യെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നത്. പരസ്പരം സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു സഹോദരനും സഹോദരിയും അവരുടെ കുടുംബവും കഥയിലെ പ്രധാന ആകർഷണം. സഹോദരന്റ ഭാര്യ തനിക്ക് ഉണ്ടാകാന്‍ പോകുന്ന കുഞ്ഞു ആണ്‍കുട്ടിയാകാന്‍ ആഗ്രഹിക്കുന്നു. എന്നാൽ വിധി മറ്റൊന്നാകുന്നു. പരസ്പരം വൈരികളായി തീരുന്ന സഹോദരന്റെ മകനും സഹോദരിയുടെ മകളും ഒരുനാൾ പരസ്പരം ഇഷ്ടപ്പെടുന്നിടത്താണ് സീരിയലിന്റെ തുടക്കം. വീട്ടിൽ പല പ്രതിസന്ധികളേയും അതിജീവിച്ച ഒന്നാകാനാകുമോ ഇവർക്കെന്നതാണ് ‘കയ്യെത്തും ദൂരത്ത്’ പറയുന്നത്.
