Connect with us

തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന്‍ തന്നെ പിടിക്കാമെന്നു സമ്മതിച്ചു; ശ്രീനിയേട്ടന്‍ കാല്‍ഭാഗത്തും പിടിച്ചു; 700 സിനിമകള്‍ പൂര്‍ത്തിയാക്കിയ ഉർവശിയുടെ അനുഭവം; കല്‍പന ഒരു നോവെന്നും ഉര്‍വശി!

Malayalam

തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന്‍ തന്നെ പിടിക്കാമെന്നു സമ്മതിച്ചു; ശ്രീനിയേട്ടന്‍ കാല്‍ഭാഗത്തും പിടിച്ചു; 700 സിനിമകള്‍ പൂര്‍ത്തിയാക്കിയ ഉർവശിയുടെ അനുഭവം; കല്‍പന ഒരു നോവെന്നും ഉര്‍വശി!

തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന്‍ തന്നെ പിടിക്കാമെന്നു സമ്മതിച്ചു; ശ്രീനിയേട്ടന്‍ കാല്‍ഭാഗത്തും പിടിച്ചു; 700 സിനിമകള്‍ പൂര്‍ത്തിയാക്കിയ ഉർവശിയുടെ അനുഭവം; കല്‍പന ഒരു നോവെന്നും ഉര്‍വശി!

മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന , എക്കാലത്തേയും മികച്ച നായികമാരില്‍ ഒരാളായ താരമാണ് ഉര്‍വ്വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും സൂപ്പര്‍ നായിക എന്നുമൊക്കെ വിളിച്ച് ശീലിക്കാന്‍ തുടങ്ങും മുമ്പേ മലയാള സിനിമയില്‍ ആ സ്ഥാനത്തെത്തിയ നായിക. കോമഡി എന്ന നായികമാര്‍ അധികം ശോഭിക്കാത്ത മേഖലയില്‍ പോലും കയ്യൊപ്പ് പതിപ്പിച്ച നായികയാണ് ഉര്‍വ്വശി.

ഏത് തരത്തിലുള്ള വേഷവും ചെയ്ത് ഫലിപ്പിക്കാന്‍ ഉര്‍വ്വശിക്കാകും. ഒപ്പം അഭിനയിക്കുന്നത് എത്ര വലിയ പ്രതിഭകളാണെങ്കിലും തന്റെ പ്രകടനം കൊണ്ട് ആ രംഗം തന്റേതാക്കി മാറ്റാനുള്ള ഉര്‍വ്വശിയുടെ കഴിവ് അപാരമാണ്. മൂന്ന് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം മൂന്ന് വര്‍ഷം തുടര്‍ച്ചയായി നേടിയ ഏക നടിയും ഉര്‍വശിയാണ്.

700 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഉര്‍വശി. അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത ഉര്‍വശി ഓടിടി കാലത്തും ശക്തമായ സാന്നിധ്യമായി തിരിച്ചുവരികയായിരുന്നു. സൂരരൈ പൊട്ര്, മൂക്കുത്തി അമ്മന്‍, പുത്തന്‍ പുതു കാലൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തും മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു ഉര്‍വശി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ഉര്‍വശിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്‌.

ഉര്‍വശിയുടെ മിന്നും പ്രകടനം കൊണ്ട് കയ്യടി നേടിയ ചിത്രമായിരുന്നു മിഥുനം. ചിത്രത്തില്‍ ഉര്‍വശിയെ മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് പായയില്‍ പൊതിഞ്ഞ് തട്ടിക്കൊണ്ടു പോകുന്ന രംഗം വന്‍ ചിരി പടര്‍ത്തിയിരുന്നു. ഈ രംഗത്തെക്കുറിച്ചുള്ള ഉര്‍വശിയുടെ ഓര്‍മ്മകള്‍ രസകരമാണ്. ഏറെ ആസ്വദിച്ച, ഒപ്പം ടെന്‍ഷനടിച്ച സീനായിരുന്നു അത്. ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ.. തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന്‍ തന്നെ പിടിക്കാമെന്നു സമ്മതിച്ചു. ശ്രീനിയേട്ടന്‍ കാല്‍ഭാഗത്തും പിടിച്ചു. ഏതു കടയില്‍ നിന്നാണു റേഷന്‍ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് എന്നോടു ശ്രീനിയേട്ടന്‍ ചോദിക്കുന്നുണ്ടായിരുന്നു. എന്നാണ് ഉര്‍വശി പറയുന്നത്.

രണ്ടു പേര്‍ക്കും ഉയര വ്യത്യാസമുള്ളതു കൊണ്ട് വയലിലൂടെയുള്ള സീന്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഞാന്‍ വീഴുമെന്നൊക്കെ പേടിച്ചു. എന്നെ താഴെയിടല്ലേ ലാലേട്ടാ.. എന്ന് ഞാന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ താഴെയിടുമെന്നായി ശ്രീനിയേട്ടന്‍. ‘മിണ്ടാതിരി കൊച്ചേ’ എന്നൊക്കെ ആ സീനില്‍ ലാലേട്ടന്‍ കഥാപാത്രമായ സുലോചനയോട് പറഞ്ഞതല്ല; ശരിക്കും എന്നോടു പറഞ്ഞതാണ്.. സീനില്‍ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ട് ഞാന്‍ പറഞ്ഞതാണ്. പായില്‍ കിടത്തി കടത്തുക എന്ന സംഭവം ആദ്യമായി അനുഭവിക്കുകയായിരുന്നു ഞാന്‍. എന്നും ഉര്‍വശി പറയുന്നു. ഉര്‍വശിയെ പോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കല്‍പന. കല്‍പനയെ കുറിച്ചുള്ള ഓര്‍മ്മകളും ഉര്‍വശി അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

എല്ലാ സഹോദരങ്ങള്‍ക്കും അനുഭവപ്പെടാറുള്ള നോവ് തന്നെയാണ് എനിക്കും. അതു പറഞ്ഞറിയിക്കാവുന്ന ഒന്നല്ലെന്നാണ് ഉര്‍വശി പറയുന്നത്. ഒരു അഭിനേത്രി എന്ന നിലയില്‍ കല്‍പനയ്ക്കു പകരം മറ്റൊരാള്‍ ഇപ്പോഴുമില്ല. ആ നഷ്ടം നികത്താനാകാത്തതാണെന്നാണ് ഉര്‍വശി അഭിപ്രായപ്പെടുന്നത്. ജീവിച്ച കാലം കൊണ്ട് എല്ലാവരുടെയും ഇഷ്ടം നേടാന്‍ കഴിഞ്ഞു കല്‍പനയ്ക്ക്. ഏറെക്കാലം ഇവിടെ ജീവിച്ചിട്ടും ആരോരും അറിയപ്പെടാതെ പോകുന്നവരുടെ കാര്യം നോക്കുമ്പോള്‍ കല്‍പന ഭാഗ്യവതിയാണ്. ആ രീതിയില്‍ ചിന്തിക്കാനാണ് എനിക്കിഷ്ടം എന്നാണ് ഉര്‍വശി പറയുന്നത്. അഭിനയത്തില്‍ നിന്നുമെടുത്ത ഇടവേളയെക്കുറിച്ചും ഉര്‍വശി മനസ് തുറക്കുന്നുണ്ട്.

ബോധപൂര്‍വം ചെയ്തതാണ് എന്നാണ് ഇടവേളയെക്കുറിച്ച് ഉര്‍വശി പറയുന്നത്. അതില്‍ വിഷമവുമില്ല. കുടുംബ ജീവിതം, കുട്ടി തുടങ്ങിയവയ്ക്കായി കൂടുതല്‍ സമയം വേണമെന്നു തോന്നുകയായിരുന്നുവെന്നാണ് താരം പറയുന്നത്. രണ്ടാമത്തെ വരവിലും ഞാന്‍ ഇടവേളയെടുക്കാറുണ്ട്. ഒരേ പോലത്തെ വേഷം തുടര്‍ച്ചയായി വരുന്നെന്നു തോന്നുമ്പോള്‍ തമിഴിലേക്കോ തെലുങ്കിലേക്കോ ഒക്കെ മാറും. പിന്നീട് നല്ലൊരു വേഷം ലഭിക്കുമ്പോള്‍ തിരിച്ചു വരുമെന്നും ഇതൊക്കെ സ്വാഭാവികമാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ക്കുന്നു.

about urvashi

Continue Reading
You may also like...

More in Malayalam

Trending