Connect with us

മാളുവിനെ കൊല്ലാൻ നോക്കുന്നത് അവിനാശോ ഈശ്വറോ ?: മാളുവിനെ രക്ഷിക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ ? കൊച്ചു ഡോക്ടർ പോയത് എങ്ങോട്ട്? ശ്രേയയുടെ നായകൻ ആര് ? ചോദ്യങ്ങൾ ബാക്കിയാക്കി തൂവൽസ്പർശം !

Malayalam

മാളുവിനെ കൊല്ലാൻ നോക്കുന്നത് അവിനാശോ ഈശ്വറോ ?: മാളുവിനെ രക്ഷിക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ ? കൊച്ചു ഡോക്ടർ പോയത് എങ്ങോട്ട്? ശ്രേയയുടെ നായകൻ ആര് ? ചോദ്യങ്ങൾ ബാക്കിയാക്കി തൂവൽസ്പർശം !

മാളുവിനെ കൊല്ലാൻ നോക്കുന്നത് അവിനാശോ ഈശ്വറോ ?: മാളുവിനെ രക്ഷിക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ ? കൊച്ചു ഡോക്ടർ പോയത് എങ്ങോട്ട്? ശ്രേയയുടെ നായകൻ ആര് ? ചോദ്യങ്ങൾ ബാക്കിയാക്കി തൂവൽസ്പർശം !

മലയാളത്തിൽ വളരെവ്യത്യസ്തമായ കഥ പറഞ്ഞെത്തിയ പരമ്പരയാണ് തൂവൽസ്പർശം. സാധാരണ പരമ്പരകൾ നായകൻ നായികാ, അവരുടെ റൊമാൻസ്.. അതും വളരെ ടോക്സിക്ക് ആയ പ്രണയമാണ് കാണിക്കുക. നായകനും നായികയും വഴക്കിടുന്നു, ശേഷം അവർക്കിടയിൽ ഇണക്കങ്ങളുണ്ടാകുന്നു. ആദ്യത്തെ തന്റെടമുള്ള നായികാ പിന്നെ മിണ്ടാപ്പൂച്ചയാകുന്നു… നായകൻ പറയുന്നതിനൊപ്പം അനുസരിച്ചു ജീവിക്കുന്ന നല്ല കുടുംബിനി. നമ്മുടെ സംസാരത്തിനു ഇണങ്ങുന്ന ഉത്തമ ഭാര്യ. അവിടെ ഒരു അമ്മായിയമ്മ ഉണ്ടാകും. അമ്മായിയമ്മ നായികയെ ഒരു തരത്തിലും ജീവിക്കാൻ വിടില്ല. അമ്മായിയച്ഛൻ ഭാര്യയ്ക്കും മരുമകൾക്കുമിടയിൽ കിടന്നു ശ്വാസം മുട്ടുന്നു.. നായകൻ അച്ഛന്റെ പാത പിന്തുടർന്ന് ഒരു മൂലയിൽ ആകുന്നു.

ഇതൊക്കെ നമ്മൾ കുറെ കണ്ട കഥകളാണ്. പ്രത്യക്ഷത്തിൽ ഇപ്പോഴുള്ള സീരിയലുകൾ ഒന്നും ഇതല്ല എങ്കിലും ഒന്ന് താരതമ്യപ്പെടുത്തിയാൽ എല്ലാ സീരിയലുകളുടെയും ഇതിവൃത്തം ഒന്നാണെന്ന് തോന്നിപ്പോകും… എന്നാൽ തൂവൽസ്പർശം അത്തരം ഒരു തുടക്കത്തിലല്ല ഏഷ്യാനെറ്റിലേക്ക് വന്നത്.

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം . പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതം വളരെ ത്രില്ലിങ്ങായി ബോർ അടിപ്പിക്കാതെയാണ് തുടക്കം മുതൽ കൊണ്ടുപോയത്.

പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. അതോടെ കഥ മറ്റുപല സസ്പെൻസിലേക്കും പോയി. ഇപ്പോൾ തൂവൽസ്പർശം സ്വപ്നത്തിന്റെ ട്രാക്കിലാണ് പോകുന്നത്. വിസ്മയ എന്ന ഒരു കൊച്ചുകുട്ടിയുടെ സ്വപ്നവും ആ സ്വപ്നങ്ങൾ യാത്രാഥ്യമാകുന്നതും എല്ലാം കഥയെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്..

സ്വപ്ന വ്യാഖ്യാനം അത്ര ക്‌ളീഷേ ആണെന്ന് പറയാൻ സാധിക്കില്ല. ഔട്ട് ഡേറ്റഡ് ആയിട്ടുള്ള സൈക്കോളജിസ്റ്റ് ആണെങ്കിലും സിഗ് മെൻ ഫ്രോയ്ഡിന്റെ ഡ്രീം തിയറി ഒക്കെ ഇന്നും കറങ്ങിനടക്കുന്നുണ്ട്… ഏതായാലും ഒരു സ്പിരിച്വലിസം ട്രാക്കിൽ പോകുന്ന സീരിയൽ ആണ് തൂവൽസ്പർശം. അത്തരത്തിൽ ഒരു പരീക്ഷണവും എനിക്ക് തോന്നുന്നു മലയാള പരമ്പരയിൽ ആദ്യമാണ്. റിലീജിയസ് ആയിട്ട് കുറെയേറെ സീരിയൽ ഉണ്ടെങ്കിലും ഭൗതിക വാദത്തിനൊപ്പം ഇത്തരം സ്പിരിച്ച്ച്വാലിറ്റി സിനിമയിലെ കണ്ടിട്ടുള്ളു.

അപ്പോൾ കഥയിൽ ഈ ആഴ്ച്ച മാളു കൊല്ലപ്പെടുമോ ഇല്ലയിലൊ എന്ന ചോദ്യം .പ്രസക്തമാണ്.. അങ്ങനെ മാളുവിന്റെ കൊലപാതകം കാണിച്ച് സീരിയൽ അവസാനിപ്പിക്കുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആ ഒരു സംശയത്തിന്റെ ആവശ്യമില്ല എന്നാണ് തോന്നുന്നത്. കാരണം സീരിയൽ ഉച്ചയയ്ക്കാക്കി എന്നതൊഴിച്ചാൽ തൂവൽസ്പർശം ആവശ്യത്തിന് റേറ്റിങ് ഉള്ള സീരിയൽ തന്നെയാണ്. പിന്നെ കഥയിൽ 200 ആം എപ്പിസോഡ് ആകുമ്പോൾ മിക്കവാറും അവസാനിക്കാനല്ല, പുതിയ നായകന്റെ എൻട്രി ആകും വരാനിരിക്കുന്നത്.

അതോടൊപ്പം ഒന്നും കൂടി ഓർമ്മിപ്പിക്കട്ടെ, മാളു ഒരു ഡേൻജെർ സിറ്റുവേഷനിൽ നിൽക്കുമ്പോൾ കൊച്ചു ഡോക്ടർ എവിടെ? അവരുടെ കഥയും പൂർണ്ണമാക്കാതെ കഥ അവസാനിപ്പിക്കില്ല. അതുകൊണ്ട് അത്തരം സംശയങ്ങൾക്ക് ഒരു അടിത്തറയുമില്ല.. തൂവൽസ്പർശം രണ്ട് നയന്റെയും നായികയുടെയും കഥയിലൂടെയാണ് പോകുന്നത്. രണ്ട് ജോഡികളെയും പ്രേക്ഷകർക്കിഷ്ട്ടമാണ് . അതുകൊണ്ട് മുന്നേറുകതന്നെ ചെയ്യും.

about thoovalsparsham

Continue Reading
You may also like...

More in Malayalam

Trending

Recent

To Top