Connect with us

വീണ്ടും കാലന്റെ നിഴലായി ഗജനി; അമ്പാടിയും ഗജനിയും ഇനി നേർക്കുനേർ; അമ്മയറിയാതെ പരമ്പരയിൽ ട്വിസ്റ്റ് തുടങ്ങി !

Malayalam

വീണ്ടും കാലന്റെ നിഴലായി ഗജനി; അമ്പാടിയും ഗജനിയും ഇനി നേർക്കുനേർ; അമ്മയറിയാതെ പരമ്പരയിൽ ട്വിസ്റ്റ് തുടങ്ങി !

വീണ്ടും കാലന്റെ നിഴലായി ഗജനി; അമ്പാടിയും ഗജനിയും ഇനി നേർക്കുനേർ; അമ്മയറിയാതെ പരമ്പരയിൽ ട്വിസ്റ്റ് തുടങ്ങി !

എല്ലാ അമ്മയറിയാതെ പ്രേക്ഷകരും ജി പി കണ്ടുള്ള ത്രില്ലിലായിരിക്കും. ഇന്നലെ അമ്മയറിയാതെ സ്പെഷ്യൽ ടാൽക്കിൽ ഞാൻ ഒന്ന് സൂചിപ്പിച്ചിരുന്നു അപർണ്ണയ്ക്ക് എന്തോ പണി വരുന്നുണ്ടെന്ന്. പക്ഷെ അത് ഗജനി ആണെന്ന് ഞാനും പ്രതീക്ഷിച്ചില്ല. മറ്റേതെങ്കിലും വില്ലന്റെ എൻട്രി ആകുമൊ എന്നാണ് ഓർത്തത്. പക്ഷെ മൂർത്തിയും സച്ചിയും ജിതേന്ദ്രൻ എന്ന് പറഞ്ഞപ്പോൾ ഏകദേശം ഉറപ്പായി വീണ്ടും അമ്മയറിയാതെ ത്രില്ലാക്കാൻ ഗജനി തന്നെ വരുന്നുണ്ടെന്ന്…

മറ്റെല്ലാ സീരിയലിലും വില്ലനും വില്ലത്തിയും വരുമ്പോൾ അയ്യോ എന്ന് പറഞ്ഞ് തലയ്ക്ക് കൈ വെക്കുമ്പോൾ അമ്മയറിയാതെ പ്രേക്ഷകർ , വൗ ഗജനി വന്നേ… എന്ന് പറഞ്ഞ് ആർപ്പ് വിളിക്കുകയാണ്. അങ്ങനെ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അലീനയിൽ നിന്നും ജീവനും കൊണ്ടോടി ഹോസ്പിറ്റൽ ചാടിക്കടന്ന ഗജനി സുഖം പ്രാപിച്ചു തിരിച്ചെത്തുകയാണ്.

അമ്പാടിയുടെ വരവും ഗജിനിയുടെ തിരിച്ചു വരവും എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു പ്രത്യേകതരം സൈക്കോ സ്വഭാവമാണ് ഗജനിയുടേത്. അമ്പാടിയോട് എതിർത്തുനിൽക്കാൻ കെൽപ്പുള്ള വില്ലൻ. കഥയിലെ ഏറ്റവും ബെസ്റ്റ് കോംബോ ഒരുപക്ഷെ അമ്പാടി ഗജനി ആകണം. അവരുടെ ഫൈറ്റ് എന്നാകും കാണാൻ സാധിക്കുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

അങ്ങനെ അമ്മയറിയാതെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സസ്പെൻസിലേക്ക് കടക്കുന്നത്. ഇതിൽ വിനീത് അപർണ്ണ ട്രാക്ക് പാരലൽ ആയി കാണിക്കേണ്ടി വന്നത് ഇതുകൊണ്ടുതന്നെയാകണം. ഇനി അപർണ്ണ ഗജനിയുടെ കൈയിലകപ്പെടുന്നതും വിനീത് രക്ഷിക്കാൻ ശ്രമിച്ച് കുടുങ്ങുന്നതും കുറച്ചധികം കാണിക്കാൻ സാധ്യതയുണ്ട്. എന്നാലും അമ്പാടി എത്തിയാൽ മാത്രമേ കഥ ഉഷാറാകൂ…

ഒട്ടും പ്രതീക്ഷിക്കാതെ ഗജനിയെ കൊണ്ടുവന്നു മുന്നിൽ നിർത്തിയ റൈറ്റർ സാർ, കുറച്ചു മാസങ്ങളായി പെട്ടിയും പാക്ക് ചെയ്തിരിക്കുന്ന അമ്പാടിയുടെ കാര്യം മറന്നോ..? ഏതായാലും ഉടനെതന്നെ ആ വരവും ഉണ്ടാകും. അതുകൊണ്ടാണല്ലോ ഗജനി എത്തിയത്.

ഇനി ഗജനി ഫോളോ ചെയ്യുന്നത് അപർണ്ണയെ തന്നെയാകണം എന്നുമില്ല, നമ്മളെ പ്രൊമോയിൽ അപർണ്ണയുടെ പിന്നാലെയാണ് ഗജനി എന്ന് കാണിച്ചു വിശ്വസിപ്പിച്ചിട്ട് മറ്റെന്തിങ്കിലും സർപ്രൈസ് ആകും തരാൻ ഉദ്ദേശിക്കുന്നത്.

പിന്നെ ഈ ആഴ്‌ചയിലെ ജി പിയിൽ ഉള്ളതൊക്കെ അടുത്ത രണ്ടാഴ്ച കഴിഞ്ഞാണ് വരുന്നത്. ഇതിനുമെന്നെ ഉള്ള ജി പി പോലും കാണിച്ചു തീർത്തിട്ടില്ല . അമ്പാടി വരുന്ന സീൻ ഒക്കെ ഇനിയും കാണാൻ ഉണ്ട്. അപ്പോൾ പ്രേക്ഷകർ പറയും കണ്ടതാ കണ്ടതാ… ഞമ്മളെ പറ്റിക്കാൻ നോക്കേണ്ട റൈറ്ററെ…

ഈ ജിപിയിൽ ശരിക്കും പറയത്തക്കതായിട്ടൊന്നുമില്ല. മുന്നേ ഉള്ള ആഴ്ചകളിൽ എല്ലാം കാണിച്ചതുകൊണ്ടാകും/. അതായത് അപർണ വിനീത് ഒളിച്ചുള്ള പ്രണയം , അവർക്കിടയിലേക്കോ എന്തോ ആണ് ഗജനിയുടെ വരവ്… പിന്നെ അമ്പാടി അനുപമ യാത്ര… ഈ യാത്ര അടുത്ത വെള്ളിയാഴ്‌ചയ്‌ക്ക് മുന്നെങ്കിലും എത്തിച്ചാൽ നന്നായിരുന്നു. അപ്പോൾ അടുത്ത ആഴ്‌ച റേറ്റിങ്ങിൽ ഉയർച്ചയും ആയേനെ..

about ammayariyathe

More in Malayalam

Trending

Recent

To Top