മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തിയ ബ്രോ ഡാഡി കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. സിനിമക്ക് മുമ്പ് പൃഥ്വിരാജ് പറഞ്ഞത് പോലെ ഇതൊരു കൊച്ചു സിനിമ തന്നെയാണെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ജൂഡ് ആന്റണി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് സംവിധായകൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ബ്രോ ഡാഡിയുടെ കൂടെ… ഞാന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ ആക്ടര്‍. ഇത്രയും മികച്ച ഒരു മനുഷ്യന്, മികച്ച നടന്/സംവിധായകന്,’ എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. ബ്രോ ഡാഡിയെ പ്രശംസിച്ച് കൊണ്ട് മറ്റൊരു പോസ്റ്റും ജൂഡ് ഷെയർ ചെയ്തിരുന്നു.
“ബ്രോ ഡാഡി, മികച്ച ഒരു എന്റര്ടെയ്നര് ആണ്. ചിത്രം ശരിക്കും ആസ്വദിച്ചു. ലാലേട്ടന്, രാജു, മീന ചേച്ചി, കനിഹ, ജഗദീഷേട്ടന്, കല്യാണി, മല്ലികാമ്മ, സൗബിന്, എല്ലാത്തിലുമുപരി ലാലു ചേട്ടന് എല്ലാവരുടെയും മികച്ച പ്രകടനങ്ങളുമായിരുന്നു. ഈ വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രിയ രാജു”, എന്നാണ് ജൂഡ് ആന്റണി കുറിച്ചിരുന്നത്. പോസ്റ്റിന് നന്ദി അറിയിച്ച് കമന്റ് ബോക്സില്‍ പൃഥ്വിരാജും എത്തിയിരുന്നു.
അതേസമയം, ചിത്രത്തില്‍ എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്സിന്റേതാണ്. കുര്യനായി ലാലു അലക്സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഒരു ഇടവേളക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രം ഗംഭീരമാക്കാന്‍ ലാലു അലക്സിന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്.
ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന് രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...