Connect with us

ഓൺസ്‌ക്രീനിലെ കാത്തിരിപ്പ് ഫലിച്ചില്ലെങ്കിലും ഓഫ് സ്‌ക്രീൻ കാത്തിരിപ്പ് ഫലിച്ചു; അലീന അമ്പാടി കോംബോ ഇവിടെയുണ്ട്; ഒന്ന് ചിരിക്ക് ശ്രീതു ചേച്ചി,ഇവരെപ്പോലെ ഇവർ മാത്രം; നിഖിലിനും ശ്രീതുവിനും ആശംസകൾ !

Malayalam

ഓൺസ്‌ക്രീനിലെ കാത്തിരിപ്പ് ഫലിച്ചില്ലെങ്കിലും ഓഫ് സ്‌ക്രീൻ കാത്തിരിപ്പ് ഫലിച്ചു; അലീന അമ്പാടി കോംബോ ഇവിടെയുണ്ട്; ഒന്ന് ചിരിക്ക് ശ്രീതു ചേച്ചി,ഇവരെപ്പോലെ ഇവർ മാത്രം; നിഖിലിനും ശ്രീതുവിനും ആശംസകൾ !

ഓൺസ്‌ക്രീനിലെ കാത്തിരിപ്പ് ഫലിച്ചില്ലെങ്കിലും ഓഫ് സ്‌ക്രീൻ കാത്തിരിപ്പ് ഫലിച്ചു; അലീന അമ്പാടി കോംബോ ഇവിടെയുണ്ട്; ഒന്ന് ചിരിക്ക് ശ്രീതു ചേച്ചി,ഇവരെപ്പോലെ ഇവർ മാത്രം; നിഖിലിനും ശ്രീതുവിനും ആശംസകൾ !

മലയാള സീരിയൽ എ ട്ടു ഇസഡ് പരിശോധിച്ചാൽ സീരിയൽ കഥയേക്കാൾ അടിപൊളിയാണ് നായികാനായകന്മാർ. അക്കാര്യത്തിൽ ഏഷ്യാനെറ്റ് സീരിയൽ മാത്രമല്ല മുന്നിൽ എന്നും പറയേണ്ടി വരും. എങ്കിലും തൽക്കാലം ഏഷ്യാനെറ്റ് സീരിയലിലെ ജോഡികളെ നോക്കാം. അതിൽ മലയാളികൾക്ക് ഒട്ടും മുഖപരിചയമില്ലാതിരുന്ന താരങ്ങളായിട്ടാണ് അമ്മയറിയാതെ സീരിയൽ താരങ്ങൾ അലീനയും അമ്പാടിയും എത്തുന്നത്.

ഒറ്റ മലയാളം സീരിയൽ കൊണ്ട് മലയാളികളെ ഇത്രയധികം തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുള്ള താരങ്ങൾ ഒരുപക്ഷെ വേറെയുണ്ടാകില്ല. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത അമ്മയറിയാതെ പരമ്പരയിൽ ‘അലീന പീറ്റർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തമിഴ് നടിയായ ശ്രീതു കൃഷ്‍ണൻ മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയത്. അമ്മയറിയാതെയിൽ അലീന പീറ്റർക്ക് ഫുൾ സപ്പോർട്ടായിട്ട് നിൽക്കുന്ന നായകനാണ് അമ്പാടി അർജുനൻ. അമ്പാടിയായിട്ട് മിനിസ്‌ക്രീനിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന താരം നിഖിൽ നായരാണ്.

കുറച്ചധികം നാളുകളായി അമ്മയറിയാതെ പരമ്പരയിൽ അലീന അമ്പാടി കോമ്പിനേഷൻ സീനുകൾ കാണുന്നത് കുറവാണ്. അമ്പാടി ഐ പി എസ് ട്രെയിനിങ് ക്യാമ്പിൽ പോകുന്നതോടെ അവരുടെ ഒന്നിച്ചുള്ള സീനുകൾ ഫോൺ സംഭാഷണങ്ങളായി ചുരുങ്ങുകയായിരുന്നു. എങ്കിലും ഓഫ് സ്‌ക്രീൻ കെമിസ്ട്രി പ്രതീക്ഷിച്ച് ആരാധകർ എല്ലായിപ്പോഴും ഇൻസ്റ്റാ പേജുകളിൽ ഇവരെ തിരയാറുണ്ട്.

കഴിഞ്ഞ ദിവസം നിഖിൽ നായർക്കൊപ്പം കൂടെവിടെ താരം അൻഷിതയായിരുന്നു. അവർ ഒന്നിച്ചുള്ള റീല് വന്നപ്പോഴും അലീന എവിടെ എന്നാണ് ആരാധകർ ചോദിച്ചത്. ഇപ്പോഴിതാ ആ പരാതി പരിഹരിച്ചുകൊണ്ട് നിഖിൽ നായരും ശ്രീതു കൃഷ്ണനും പുത്തൻ റീലുമായിട്ട് എത്തിയിരിക്കുകയാണ്.

റീലിൽ ചിരിക്കാതെ ദേഷ്യം നടിച്ചിരിക്കുന്ന ശ്രീതു കൃഷ്ണനെ കാണാം. സീരിയലിൽ കാണിക്കുന്ന അതെ ഗൗരവം റീൽസിലും ഉണ്ടെന്ന് പറയാം. എന്നാൽ വളരെ ക്യൂട്ട് ആയി ചിരിച്ച് അലീനയോട് സംസാരിക്കുന്ന അമ്പാടി റീലിസിൽ ഹൈലൈറ്റാണ്. അവരുടെ വേഷങ്ങൾ അമ്മയറിയാതെ പരമ്പരയിലെ കോസ്റ്റും ആണെന്നതുകൊണ്ട് അവരുടെ ഒന്നിച്ചുള്ള സീനുകൾ അടുത്ത ആഴ്ചകളിൽ പ്രതീക്ഷിക്കാം.

ട്രെയിനിങ് ക്യാമ്പിൽ നിന്നും വരുന്ന അമ്പാടിയ്ക്കായി അലീനയ്‌ക്കൊപ്പം ഓരോ അമ്മയായറിയാതെ പ്രേക്ഷകരും കട്ട വെയ്റ്റിങ് ആണ്. വരും ആഴ്ചയിൽ തന്നെ ആ സീൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റാ റീലിനും വലിയ സ്വീകാര്യതയാണ് പ്രേഷകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിരിക്കാതിരിക്കുന്ന ശ്രീതുവിനോട് ഒന്ന് ചിരിക്കു ചേച്ചി എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്.

ബാംഗ്ലൂർ മലയാളിയാണ് നിഖിൽ നായർ. ഇടയ്ക്ക് അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ നിഖില്‍ നായര്‍ പിന്മാറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. വൈകാതെ നടനെ സീരിയലിലേക്ക് കൊണ്ട് വന്നാണ് പ്രശ്‌നം പരിഹരിച്ചത്. താനൊരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയതായിരുന്നു എന്നാണ് ഈ വിഷയത്തെ കുറിച്ച് അഭിമുഖത്തിലൂടെ നിഖില്‍ പറഞ്ഞത്. പരമ്പരയിൽ നിന്നും പിന്മാറിയ സമയത്താണ് നിഖിൽ എന്ന നായകന്റെ ഫാൻ സപ്പോർട്ട് മലയാളികലുകൾപ്പടെ ആരാധകർ അറിഞ്ഞത്.

about ammayariyathe

More in Malayalam

Trending