Malayalam
ആ വാർത്ത സത്യം! ‘നില ചേച്ചിയാവാൻ പോവുന്നു’ ആ സന്തോഷ വാർത്ത പുറത്ത്, പേളി ആദ്യമായി പ്രതികരിക്കുന്നു; ആശംസകളുമായി ആരാധകർ
ആ വാർത്ത സത്യം! ‘നില ചേച്ചിയാവാൻ പോവുന്നു’ ആ സന്തോഷ വാർത്ത പുറത്ത്, പേളി ആദ്യമായി പ്രതികരിക്കുന്നു; ആശംസകളുമായി ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. നടിയായും അവതാരകയായുമെല്ലാം പേളി മലയാളികളുടെ മനസില്‍ തന്റെതായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. മകൾ നിലയ്ക്ക് ചുറ്റുമാണ് ഇപ്പോൾ പേളിയുടെ ലോകം. ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പേളി പങ്കുവെച്ചിരുന്നു. താരദമ്പതികൾ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിലെ സന്തോഷവാര്‍ത്ത പങ്കിട്ടെത്തിയിരിക്കുകയാണ് പേളി. നില ബേബി വൈകാതെ തന്നെ ചേച്ചിയാവും. റൂബനും റേച്ചലിനും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്ന ക്യാപ്ഷനോടെയായിരുന്നു പേളി ഫോട്ടോ പോസ്റ്റ് ചെയ്തത്. പേർളിയുടെ സഹോദരി റേച്ചല്‍ ഗര്‍ഭിണിയാണെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും പേളി ഇതാദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. വൈകാതെ താനൊരു സന്തോഷവാര്‍ത്തയുമായി എത്തുമെന്ന് മുന്‍പ് പേളി പറഞ്ഞിരുന്നു. നിരവധി പേരാണ് റേച്ചലിനും റൂബനും ആശംസ അറിയിച്ചിട്ടുള്ളത്.
സോഷ്യല്‍ മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് റേച്ചലും റൂബനും. പേളി പങ്കിടുന്ന വീഡിയോകളിലും ഇവരുണ്ടാവാറുണ്ട്. 2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം. ഫാഷന്‍ ലോകത്തെ വേറിട്ട പരീക്ഷണങ്ങളിലൂടെയായാണ് റേച്ചല്‍ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയിലൂടെയായി റേച്ചലും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിയാണ് റൂബനെന്നായിരുന്നു മുന്‍പ് റേച്ചല്‍ പറഞ്ഞത്. എന്റെ ഹൃദയം എന്നന്നേക്കുമായി സൂക്ഷിക്കുന്നയാളാണ്, നീ എനിക്ക് അഭിമാനവും സുരക്ഷിതത്വവും നല്‍കുന്നുവെന്നുമായിരുന്നു റൂബനെക്കുറിച്ച് നേരത്തെ റേച്ചല്‍ കുറിച്ചത്. ഫോട്ടോഗ്രാഫറായ റൂബനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്.
വാവച്ചിയെന്നാണ് പേളി റേച്ചലിനെ വിളിക്കുന്നത്. നിലയുടെ ബെസ്്റ്റ് ഫ്രണ്ടാണ് റേച്ചലെന്നും പേളി പറഞ്ഞിരുന്നു. അവളെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം ഏറെയിഷ്ടമാണ് റേച്ചലിന്. നില ബേബിക്കൊപ്പമുള്ള റേച്ചലിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്തിടെ കുടുംബസമേതമായി ഇവര്‍ ദുബായ് യാത്ര നടത്തിയിരുന്നു. ഏതായാലും നില ബേബിക്ക് കൂട്ടായി കുഞ്ഞനുജനാണോ കുഞ്ഞനിയത്തിയാണോ വരുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രിയപ്പെട്ടവര്‍.
