Connect with us

ദേവമ്മയുടെ അത്യാഗ്രഹം ;സൂര്യ ഇവരുടെ മകളല്ലേ ?;കൂടെവിടെയിൽ കോളേജ് ഡേയ്‌സ് വീണ്ടും എത്തുന്നു ; ആകെ പ്രതീക്ഷ വരുന്ന എപ്പിസോഡുകളിൽ എന്ന് പ്രേക്ഷകർ!

Malayalam

ദേവമ്മയുടെ അത്യാഗ്രഹം ;സൂര്യ ഇവരുടെ മകളല്ലേ ?;കൂടെവിടെയിൽ കോളേജ് ഡേയ്‌സ് വീണ്ടും എത്തുന്നു ; ആകെ പ്രതീക്ഷ വരുന്ന എപ്പിസോഡുകളിൽ എന്ന് പ്രേക്ഷകർ!

ദേവമ്മയുടെ അത്യാഗ്രഹം ;സൂര്യ ഇവരുടെ മകളല്ലേ ?;കൂടെവിടെയിൽ കോളേജ് ഡേയ്‌സ് വീണ്ടും എത്തുന്നു ; ആകെ പ്രതീക്ഷ വരുന്ന എപ്പിസോഡുകളിൽ എന്ന് പ്രേക്ഷകർ!

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്നും നല്ല അടിപൊളി എപ്പിസോഡ് ആണ്. കഥയിൽ കുഞ്ഞിരാമൻ ചേട്ടൻ ശരിക്കും എങ്ങനെ ഈ കുടുംബത്തിലേക്ക് വന്നുപെട്ടു. കൂടെവിടെയിൽ വരുന്നവരുടെയും പോകുന്നവരുടെയും ഒക്കെ കഥകൾ കാണിക്കുന്നതുകൊണ്ട് ചോദിക്കുകയാണ്. ആ കുഞ്ഞിരാമൻ ചേട്ടന്റെ കഥയും കൂടി ഒന്ന് കാണിക്കുവോ? റാണിയമ്മ എങ്ങനെ ഈ കുഞ്ഞിരാമൻ ചേട്ടനെ വിവാഹം കഴിച്ചു.

ഹാ എന്നെങ്കിലും ഒരിക്കൽ റാണിയമ്മ എങ്ങനെ വില്ലത്തി ആയി എന്നൊക്കെ കാണിക്കുമായിരിക്കും. റാണിയമ്മയ്ക്കും ഉണ്ടായിരുന്നിരിക്കണം ഒരു പ്രണയം. അത് ചിലപ്പോൾ ആദി സാർ എതിർത്തുകാണണം.. അങ്ങനെ വല്ലതുമായിരിക്കും കുഞ്ഞിരാമൻ ചേട്ടനെ വിവാഹം കഴിച്ചത്. പിന്നെ റാണിയമ്മയുടെ ഫ്രണ്ടിനെ ആയിരുന്നു ആദി സാറിന് വേണ്ടി നോക്കിവച്ചത്, അത് നടക്കാതെ വന്നതോടെയാണ് അതിഥിയോട് ദേഷ്യം. എന്തൊക്കെ കധന കഥകളാണ് …

ഏതായാലും കൂടെവിടെ ഇനി നന്നാകണമെങ്കിൽ വീണ്ടും സൂര്യ കോളേജിൽ പോകണം. കോളേജ് ഡേ ഷൂട്ടൊക്കെ തുടങ്ങിയിട്ടുണ്ട് എന്ന് ഋഷി സാറിന്റെ… ഓ സോറി ബിപിൻ ചേട്ടന്റെ ഇൻസ്റ്റാ പോസ്റ്റിൽ നിന്നും മനസിലായി. ആ ഫോട്ടോ വന്നതോടെ , അതായത് കോളേജിൽ സൂര്യയും ഋഷിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ എത്തിയതോടെ എന്തുമാത്രം കമന്റ്സ് ആണ് വരുന്നത്.

അതിലും ഒരുപാട് രസകരമായ കമന്റ്റ്റുകൾ ഉണ്ട്… നീണ്ട പത്തു പതിനഞ്ചു ദിവസത്തെ ഞങ്ങളുടെ കാത്തിരിപ്പാണ്… ഒന്നും മറന്നിട്ടില്ല.. നിങ്ങൾ സെമിനാറിന് പോയതും പുഴയിൽ വീണതും രാത്രി നിലാവത്ത് കല്ലുമലയിലെ മുത്തശ്ശിയുടെ വീട്ടിൽ തങ്ങിയതും… പിന്നെ നിങ്ങളുടെ പ്രൊപ്പോസൽ സീനും ഇതാണ് സത്യത്തിൽ കൂടെവിടെ എന്നോർക്കുമ്പോൾ എനിക്ക് ഇഷ്ടത്തോടെ ഓർക്കാൻ താല്പര്യമുള്ളത്..

പക്ഷെ ഇനിയുള്ള സീനുകൾ അത്ര സുഖമുള്ളതല്ല എന്ന് തോന്നുന്നു. കാരണം സൂര്യയുടെ മുഖത്ത് ഒരു തെളിച്ചം കാണുന്നില്ല. ഏതായാലും കോളേജ് അവിടെ ഉണ്ടെന്ന ഓർമ്മ നമ്മുടെ റൈറ്റർ സാറിന് ഉണ്ടായത് നന്നായി.. നമ്മുടെ റൈറ്റർ സാറിന്, റാണിയമ്മയെയും ദേവമ്മയെയും ശേഖരനെയും ഒക്കെയാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു.

ഇനി കോളേജിൽ ഒരു എക്സ്പോ വരാനുണ്ട്. അതുമായിട്ടുള്ള സീനുകൾ നമുക്ക് പ്രതീക്ഷിക്കാം.. എന്നാൽ, ഇനി ഇന്നത്തെ എപ്പിസോഡിലേക്ക് വന്നാൽ, അതിൽ ദേവമ്മയും റാണിയമ്മയും തന്നെയാണ് പ്രധാന കഥാപാത്രങ്ങൾ… ഇന്നലത്തെ പ്ലാനിങ് എല്ലാം കഴിഞ്ഞ് റാണിയമ്മ സൂര്യയുടെ വീട്ടുകാരെ പുതിയ കൊണ്ടുവരികയാണ്. അതിഥി ടീച്ചറിൽ നിന്ന് പൂർണ്ണമായി അകറ്റുക എന്നതാണ് ഈ വീട് എടുത്തു മാറ്റി താമസിപ്പിക്കുന്നതിന്റെ ലക്ഷ്യം.

ഏതായാലും നിങ്ങൾ ഇന്നത്തെ എപ്പിസോഡ് കണ്ടേച്ചും വായോ… നാളെ സൂര്യയുടെ വീട്ടുകാരെ കുറിച്ചൽപ്പം പറയാനുണ്ട്.,.. സൂര്യ ഇവിടെ മകൾ തന്നെയാണോ എന്ന് സംശയം തോന്നിപ്പോകും.

about koodevide

More in Malayalam

Trending

Recent

To Top